ടെക്സസ് ത്രില്ലർ; നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ജപ്പാന്റെ 'സാമുറായ് പോരാട്ടം'!
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫിലെ ആദ്യ പോരാട്ടത്തിൽ കരുത്തരായ നെതർലൻഡ്സിനെ 2-2 എന്ന നിലയിൽ സമനിലയിൽ തളച്ച് ജപ്പാൻ. ടെക്സസിലെ ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ട് തവണ പിന്നിൽ പോയ ശേഷമാണ് 'സാമുറായ് ബ്ലൂ' ശക്തമായ തിരിച്ചുവരവ് നടത്തിയത്. സൂപ്പർ താരം വതരു എൻഡോ പരിക്കേറ്റ് ടീമിൽ നിന്നും പുറത്തായതിന്റെ വലിയ ആശങ്കകൾക്കിടയിലാണ് ഹാജിമെ മൊറിയാസുവിന്റെ ജപ്പാൻ പട പോരാട്ടവീര്യം പുറത്തെടുത്തത്.
ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. എന്നാൽ രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം, അതായത് 51-ാം മിനിറ്റിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈകിലൂടെ നെതർലൻഡ്സാണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയത്. എന്നാൽ വിട്ടുകൊടുക്കാൻ ഭാവമില്ലാതിരുന്ന ജപ്പാൻ കെയ്‌റ്റോ നകാമുറയിലൂടെ ഉടനടി തിരിച്ചടിച്ച് സ്കോർ സമനിലയിലാക്കി (1-1). അധികം വൈകാതെ ക്രിസെൻസിയോ സമ്മർവില്ലെയുടെ മനോഹരമായ ഒരു കേർലിംഗ് ഷോട്ടിലൂടെ ഡച്ചുകാർ വീണ്ടും മത്സരത്തിൽ ലീഡ് പിടിച്ചതോടെ ജപ്പാൻ വീണ്ടും സമ്മർദ്ദത്തിലായി.

തുടർന്ന് കളി അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഡാലസ് സ്റ്റേഡിയത്തെ സാക്ഷി നിർത്തി ജപ്പാൻ തങ്ങളുടെ രക്ഷകനെ കണ്ടെത്തി. 88-ാം മിനിറ്റിൽ കോകി ഒഗാവ തൊടുത്ത പവർഫുൾ ഹെഡ്ഡർ ക്രിസ്റ്റൽ പാലസ് മധ്യനിര താരം ഡെയ്ച്ചി കമഡയുടെ തലയിൽ തട്ടി ഡിഫ്ലെക്ട് ചെയ്ത് ഡച്ച് കീപ്പർ ബാർട്ട് വെർബ്രൂഗനെ കാഴ്ചക്കാരനാക്കി വലയിൽ പതിക്കുകയായിരുന്നു. തങ്ങൾ ലക്ഷ്യമിട്ട തന്ത്രങ്ങൾ കളിക്കാർ കൃത്യമായി ഗ്രൗണ്ടിൽ നടപ്പിലാക്കിയെന്നും, കളിയിലെ ഒത്തൊരുമയാണ് വലിയൊരു തിരിച്ചുവരവിന് കാരണമായതെന്നും മത്സരശേഷം ജപ്പാൻ പരിശീലകൻ ഹാജിമെ മൊറിയാസു വ്യക്തമാക്കി. പരിക്ക് വില്ലനായ കളിയിൽ ഡച്ചുകാർക്കെതിരെ നേടിയ ഈ സമനില ജപ്പാന്റെ പ്രീ-ക്വാർട്ടർ പ്രതീക്ഷകൾക്ക് വലിയ ഊർജ്ജമാണ് നൽകുന്നത്.
ഇസാക്കും ഗ്യോക്കറസും തകർത്തു; ഗ്രൗണ്ടിലിറങ്ങിയതും ഗോളടിച്ച് സ്വാൻബെർഗ്! ടുണീഷ്യയെ വീഴ്ത്തി സ്വീഡന് വിജയത്തുടക്കം
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ ടുണീഷ്യയെ തകർത്ത് സ്വീഡന് തകർപ്പൻ വിജയത്തുടക്കം. മെക്സിക്കോയിലെ മോന്റെറെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ അഞ്ചാം ഗോളുകൾക്കാണ് (5-1) ഗ്രഹാം പോട്ടറുടെ കീഴിലിറങ്ങിയ സ്വീഡൻ വിജയം പിടിച്ചെടുത്തത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്വീഡൻ ആറാം മിനിറ്റിൽ തന്നെ യാസിൻ അയാരിയിലൂടെ ലീഡ് നേടി. തുടർന്ന് 29-ാം മിനിറ്റിൽ സൂപ്പർ താരം അലക്സാണ്ടർ ഇസാക്ക് ബോക്സിന് പുറത്തുനിന്നുള്ള ഒരു തകർപ്പൻ ഷോട്ടിലൂടെ ടീമിന്റെ രണ്ടാം ഗോളും സ്വന്തമാക്കി (2-0). എന്നാൽ ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 42-ാം മിനിറ്റിൽ ഒമർ റെകിക്കിയുടെ ഒരു ഹെഡ്ഡർ ഗോളുമായി ടുണീഷ്യ മത്സരത്തിലേക്ക് തിരിച്ചുവന്നു (2-1).
രണ്ടാം പകുതിയിലും പോരാട്ടം കനത്തെങ്കിലും 59-ാം മിനിറ്റിൽ ഇസാക്കിന്റെ അസിസ്റ്റിൽ നിന്നും വിക്ടർ ഗ്യോക്കറസ് സ്വീഡന്റെ മൂന്നാം ഗോളും നേടി വിജയം ഉറപ്പിച്ചു. എൺപത്തിരണ്ടാം മിനിറ്റിൽ പകരക്കാരനായി ഗ്രൗണ്ടിലെത്തിയ മത്തിയാസ് സ്വാൻബെർഗ് വെറും ഒരു മിനിറ്റിൽ ടുണീഷ്യൻ വല കുലുക്കി സ്വീഡന് നാലാം ഗോൾ നേടിക്കൊടുത്തു. (4-1) അത് തികച്ചും ഒരു ചരിത്ര നിമിഷം തന്നെയായിരുന്നു. എന്നാൽ, അവിടെക്കൊണ്ടൊന്നും സ്വീഡൻ അവസാനിച്ചില്ല. യാസിൻ അയാരിയിലൂടെ സ്വീഡൻ തങ്ങളുടെ അഞ്ചാം ഗോളും നേടി. യോഗ്യതാ റൗണ്ടിൽ ഒരു ഗോൾ പോലും വഴങ്ങാത്ത ടുണീഷ്യൻ പ്രതിരോധത്തെ തകർത്താണ് സ്വീഡൻ ഈ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. അത്യന്തം ആവേശകരമായി തുടർന്ന മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴക്കിയപ്പോൾ സ്വീഡൻ വളരെ കംഫർട്ടബിളായ വിജയമാണ് സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications