കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറെ സ്വന്തമാക്കി ജംഷദ്‌പൂര്‍.. മെഹ്താബ് ഹുസൈൻ ക്ലബ്ബിൽ തുടരും
ജംഷദ്പൂർ എഫ് സി അടുത്ത സീസണിലേക്കുള്ള പടയൊരുക്കം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് നിരയിൽ മികച്ച പ്രകടനം നടത്തിയ കൊൽക്കത്ത താരം സുഭാശിഷ് റോയ് ചൗധരിയെ ജംഷദ്പൂർ സ്വന്തം കൂടാരത്തിലേക്കെത്തിച്ചു.കൂടാതെ അവരുടെ മധ്യനിരതാരമായ മെഹ്താബ് ഹുസ്സൈനുമായുള്ള കരാർ പുതുക്കുകയും ചെയ്‌തു.
എടികെ,ഡെൽഹി ഡൈനാമോസ്, എഫ് സി ഗോവ എന്നി ക്ലബ്ബുകൾക്കുവേണ്ടി ഐ എസ് എല്ലിൽ കളിച്ചിട്ടുള്ള താരമാണ് സുഭാശിഷ് റോയ്.ആദ്യ സീസണിൽ എട്ട് മത്സരങ്ങളിൽ എടികെയുടെ ഗോൾവല കാത്ത സുഭാശിഷ് ക്ലബ്ബിന്റെ കിരീടനേട്ടത്തിലും പങ്കാളിയായി.ഏഴ് മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ വലകാത്ത സുഭാശിഷ് തകർപ്പൻ സേവുകളും നടത്തിയിട്ടുണ്ട്.

മെഹ്താബ് ഹുസ്സൈന്റെ കരാർ പുതുക്കൽ ജാംഷഡ്പൂരിന് വൻ നേട്ടമായെന്നുതന്നെപറയാം.സ്റ്റീവ് കോപ്പെല്ലിന്റെ പദ്ധതിയിൽ ഒരു അവിഭാജ്യഘടകമായിരുന്നു മെഹ്താബ് ഹുസ്സൈൻ.സീസൺ തുടക്കത്തിൽ മികച്ച പ്രകടനം തരത്തിൽ നിന്ന് ലഭിച്ചെങ്കിലും അവസാന മത്സരങ്ങളിൽ പരിക്കുകാരണം ടീമിലിടം നേടാനായില്ല.
ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെയാണ് സുഭാശിഷ് പ്രൊഫഷണൽ ഫുട്ബാളിലേക്കെത്തുന്നത്.2004 മുതൽ 2013 വരെ ഈസ്റ്റ് ബംഗാൾ,ഡെംപോ,മഹീന്ദ്ര യുണൈറ്റഡ് എന്നീ ക്ലബ്ബുകൾക്കു വേണ്ടി കളിച്ച സുഭാശിഷ് 2014 ലെ പ്രഥമ ഐ എസ് എല്ലിൽ കൊൽക്കത്തയുടെ താരവുമായി ഈ മുപ്പതുയൊന്നുകാരൻ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications