വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സ്പാനിഷ് വമ്പന്മാർ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു...

By Desk

സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് വീണ്ടും ഇന്ത്യയിലേക്കെത്തുന്നു. ഐ എസ് എല്ലിന്റെ ആദ്യ മൂന്ന് സീസണുകളിൽ കൊൽക്കത്തയുമായി സഹകരിച്ചിരുന്നു അത്ലറ്റിക്കോ വരുന്ന സീസണുകളിൽ ടാറ്റായുടെ ഉടമസ്‌ഥതയിലുള്ള ജംഷദ്പൂർ എഫ് സിയുമായി സഹകരിക്കാൻ സാധ്യത.ആദ്യ മൂന്ന് സീസണുകളിൽ എടികെ യുമായി സഹകരിച്ച അത്ലറ്റിക്കോ കൊൽക്കത്തയുടെ രണ്ട് കിരീട നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചു.വിദേശ താരങ്ങളെ ടീമിൽ എത്തിക്കുന്നതിലും ട്രെയിനിങ് സൗകര്യങ്ങൾ ഒരുക്കുന്നതിലും അത്ലറ്റിക്കോയുടെ പങ്ക് നിർണായകമായിരുന്നു. എന്നാൽ നാലാം സീസണിൽ ഫിനാൻഷ്യൽ കാരണങ്ങളാൽ എടികെ യിൽ നിന്ന് പിരിയുകയായിരുന്നു.

atletico madrid

കഴിഞ്ഞ സീസണിൽ ഐ എസ് എൽ അരങ്ങേറ്റം കുറിച്ച ജംഷദ്പൂർ എഫ് സി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.അത്ലറ്റിക്കോ മാഡ്രിഡ് മാനേജ്‌മെന്റുമായി ജംഷദ്പൂർ എഫ് സി അന്തിമഘട്ട ചർച്ചയിലാണെന്നാണ് സൂചന.ചർച്ചകൾ ഫലിച്ചാൽ അടുത്ത സീസൺ മുതൽ ജംഷദ്പൂർ എഫ് സിക്ക് മികച്ച വിദേശ താരങ്ങളെ ടീമിലെത്തിക്കാൻ കഴിയും.അതുപോലെ പരിശീലന സൗകര്യങ്ങളും യൂറോപ്യൻ ലീഗുകളിൽ പഴറ്റി തെളിഞ്ഞ പരിശീലകരും ടീമിന് ലഭിക്കും.

കഴിഞ്ഞ മൂന്ന് സീസണുകളിൽ നിന്ന് വ്യത്യസ്തമായി നാലാം സീസൺ ഐ എസ് എൽ ടൂർണമെന്റ് അഞ്ച് മാസം ആക്കിയതോടെ വിദേശ താരങ്ങൾക്ക് ടീമിൽ നിന്ന് കളിക്കാൻ കൂടുതൽ സൗഖര്യമയി.അതുപോലെ യൂറോപ്പിലെ പല ക്ലബ്ബുകളും ഐ എസ് എൽ ക്ലബ്ബുകളുമായി സഹകരിക്കാൻ തയ്യാറാകുന്നുണ്ട്.

Story first published: Sunday, June 24, 2018, 8:30 [IST]
Other articles published on Jun 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X