Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബയേണിനും റയലിനും റോഡ്രിഗസിനെ വേണ്ട; നാപ്പോളിയിലേക്ക് കൂടുമാറാനൊരുങ്ങി താരം

ടുറിന്‍: കൊളംബിയന്‍ അറ്റാക്കിങ് മിഡ്്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസിനെ ഒഴിവാക്കാന്‍ തയ്യാറെടുത്ത് ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക്. 2017 മുതല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ ബയേണിനുവേണ്ടി കളിക്കുന്ന റോഡ്രിഗസുമായി സ്ഥിര കരാറിലെത്താന്‍ താല്‍പ്പര്യമില്ലെന്ന് ബയേണ്‍ വ്യക്തമാക്കിക്കഴിഞ്ഞു.

james-rodriguez

ബയേണ്‍ കൈവിട്ടതോടെ ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയിലേക്ക് റോഡ്രിഗസ് കൂടുമാറുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കും ഫോമില്ലായ്മയും തളര്‍ത്തുന്ന താരം നാപ്പോളിയുമായി അവസാന ഘട്ട ചര്‍ച്ചയും പൂര്‍ത്തിയാക്കിയതായാണ് വിവരം. ബയേണിനുവേണ്ടി 43 മത്സരത്തില്‍ നിന്ന് 14 ഗോള്‍ റോഡ്രിഗസ് നേടിയിട്ടുണ്ട്. ടീമിനൊപ്പം രണ്ട് ബുണ്ടസ്ലീഗയും ഒരു ഡിഎഫ്ബി പോക്കലും താരം നേടിയിട്ടുണ്ട്.

സിനദിന്‍ സിദാന്റെ കീഴില്‍ പുതിയ സീസണിന് തയ്യാറെടുക്കുന്ന റയലിനും റോഡ്രിഗസിനെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമില്ല. ഹസാര്‍ഡിനെയും പോള്‍ പോഗ്ബയെയും ലക്ഷ്യമിട്ട് റയല്‍ നടത്തുന്ന തന്ത്രങ്ങള്‍ക്കിടെ റോഡ്രിഗസിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടന്ന നിലപാടിലാണ് റയല്‍ മാനേജ്‌മെന്റ്. 2014ല്‍ മോണോക്കോയില്‍ നിന്നാണ് റോഡ്രിഗസിനെ റയല്‍ സ്വന്തമാക്കിയത്. ടീമിനൊപ്പം ഒരു ലാലിഗയും രണ്ട് ചാമ്പ്യന്‍സ് ലീഗും രണ്ട് ക്ലബ്ബ് ലോകകപ്പും രണ്ട് സൂപ്പര്‍ കോപ്പയും സ്വന്തമാക്കിയ റോഡ്രിഗസ് 77 മത്സരത്തില്‍ നിന്ന് 28 ഗോളും നേടിയിട്ടുണ്ട്.

Story first published: Tuesday, June 4, 2019, 9:22 [IST]
Other articles published on Jun 4, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+