പുതിയ പരിശാലികന്റെ കിഴിൽ പുതിയ സീസണിൽ പ്രതീക്ഷകളോടെ ഇറങ്ങാനിരിക്കുന്ന റയൽ മാഡ്രിഡിന് തിരിച്ചടി.ലോൺ അടിസ്ഥനത്തിൽ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ കൊളംബിയൻ താരം ജെയിംസ് റോഡ്രിഗസ് റയലിലേക്ക് ഈ സീസണിൽ തിരികെ എത്തില്ല.ഇതോടെ വരുന്ന സീസണിൽ റയലിന്റെ കാര്യം കൂടുതൽ പരുങ്ങലിലാകും.
ക്ലബ്ബിന്റെ സൂപ്പർ താരമായ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതോടെ ആ വിടവ് നികത്താൻ മറ്റൊരു സൂപ്പർ താരത്തെ അന്വേഷിച്ചു നടക്കുകയാണ് റയൽ മാഡ്രിഡ്.ചെൽസിയുടെ ബെൽജിയം സൂപ്പർ താരമായ ഈഡന്‍ ഹസാര്‍ഡിനെയാണ് റൊണാൾഡോയ്ക്ക് പകരമായി റയൽ കണ്ടുവച്ചിരിക്കുന്നത്.എന്നാൽ ചെൽസിയുടെ പുതിയ പരിശീലകനായ മൗറിസിയോ സാരി ഹസാർഡിനെ വിട്ടുകൊടുക്കുമോയെന്ന് കണ്ട് തന്നെയറിയണം.കൂടാതെ ഇതോടൊപ്പം ബ്രസീലിയൻ സൂപ്പർ താരമായ മാഴ്‌സെലോയും ടീം വിടുമെന്ന വാർത്തകൾ പരക്കുന്നുണ്ട്.ഇതിനിടയിലാണ് വായ്‌പയ്‌ക്ക് ശേഷം റോഡ്രിഗസ് തിരികെത്തിലെന്ന വാർത്ത ബയേൺ മ്യൂണിക്ക് പുറത്തുവിട്ടത്.

ബയേൺ മ്യൂണിക്കിന്റെ പുതിയ പരിശീലകനായ നിക്കോ കൊവാച്ചാണ് റോഡ്രിഗസ് റയലിൽ എത്തില്ലെന്ന കാര്യം അറിയിച്ചത്.
"ബയേണിനെ സംബന്ധിച്ചടുത്തോളം റോഡ്രിഗസ് ടീമിലെ ഒഴിച്ചുകൂടാനാകാത്ത താരമാണ്.താരം ടീമിലെത്തിയത് ലോൺ അടിസ്ഥാനത്തിലായതിനാൽ റയലിന് എപ്പോൾ വേണമെങ്കിൽ താരത്തെ ടീമിലേക്ക് തിരികെ വിളിക്കാം.എന്നാൽ ഈ സമയം അദ്ദേഹത്തിന് ഈ ടീം വിടുന്നതിൽ താൽപര്യമില്ല.അദ്ദേഹം ബയേണിൽ നിൽക്കാൻ തന്നെ തീരുമാനിച്ചു ";നിക്കോ കൊവാച്ച് പറഞ്ഞു.