ലണ്ടന്‍: ബ്രസീലിയന്‍ കൗമാരവിസ്മയം വിനീഷ്യസ് ജൂനിയറെ പിന്നിലാക്കി ഇംഗ്ലീഷ് ഫുട്ബോളര് ജേഡന്‍ സാഞ്ചോ മികച്ച കൗമാര ഫുട്ബോള്‍താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി. 2000 ജനുവരി 1നോ അതിനുശേഷമോ ജനിച്ചവര്ക്കായുള്ള നെക്സ്റ്റ് ജനറേഷന് അവാര്‍ഡാണ് പതിനെട്ടുകാരനായ ജേഡന്‍ സ്വന്തമാക്കിയത്. ബൊറൂസിയ ഡോട്ടമുണ്ട് താരമായ ജേഡന്‍ കഴിഞ്ഞ 12 മാസങ്ങളില്‍ മികവാര്‍ന്ന കളിയാണ് പുറത്തെടുത്തത്.
പ്രകടനമികവ് ഒന്നുകൊണ്ടുമാത്രം ജേഡന്‍ ഇംഗ്ലണ്ടിന്റെ സീനിയര്‍ ടീമിലും ഇടംപിടിച്ചുകഴിഞ്ഞു. ബുണ്ടസ് ലീഗയില്‍ എട്ട് ഗോളുകള്‍ നേടുന്ന പ്രായംകുറഞ്ഞ താരമെന്ന ബഹുമതി രണ്ട് മാസങ്ങള്ക്കുമുന്പാണ് യുവതാരം സ്വന്തമാക്കിയത്. ചെല്‍സിയുടെ യുവതാരം കല്ലം ഹഡ്സണ്‍ ഒഡോയ് ആണ് മികച്ച മൂന്നാമത്തെ കളിക്കാരനായത്. ഒഡോയിയും ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഐപിഎല്‍: എന്താവും യുവിയുടെ റോള്‍? വെളിപ്പെടുത്തി രോഹിത്തും സഹീറും!! ഇനി കാണാം കളി...
ഇംഗ്ലീഷ് താരമായ ഫില്‍ ഫോദന് ആണ് നാലാം സ്ഥാനത്തെത്തിയത്. ജേഡന്‍ സാഞ്ചോ, കല്ലം ഹഡ്സണ്‍ ഒഡോയ്, ഫില്‍ ഫോദന് എന്നിവര്‍ 2017ല്‍ അണ്ടര്‍ 17 ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമില്‍ അംഗമായിരുന്നു. ബ്രസീല്‍ താരമായ റോഡ്രിയാഗോ അഞ്ചാം സ്ഥാനത്തെത്തി. ബയേണ്‍ മ്യൂണിക്കിന്റെ കനേഡിയന്‍ താരം അല്‍ഫോണ്‍സോ ആറാം സ്ഥാനത്തെത്തി. മികച്ച ഗോള്‍ കീപ്പര്‍ ആയി ബ്രസീലിന്റെ ഗബ്രിയേല്‍ ബ്രസാവോ തെരഞ്ഞെടുക്കപ്പെട്ടു.