Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിൽഷെയർ പ്രീമിയർ ലീഗിൽ തന്നെ..വെസ്റ്റ് ഹാമുമായി മൂന്ന് വർഷ കരാർ..

ആഴ്‌സണലിന്റെ മിന്നും മധ്യനിര താരമായ ജാക് വിൽഷെയർ ഇനി വെസ്റ്റ് ഹാം യുണൈറ്റഡിൽ കളിക്കും.വെസ്റ്റ് ഹാമുമായി മൂന്ന് വർഷ കരാറിലാണ് വിൽഷെയർ ഒപ്പുവച്ചത്.ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് വിൽഷെയർ ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് കാലുകുത്തുന്നത്.ഇംഗ്ലണ്ട് താരമായ വിൽഷെയറിന് കഴിഞ്ഞ മാസം അവസാനത്തോടെ ഗണ്ണേഴ്‌സുമായുള്ള കരാർ അവസാനിച്ചിരുന്നു.തുടർന്ന് താരം ഫ്രഞ്ച് ലീഗിലേക്കോ ഇറ്റാലിയൻ ലീഗിലേക്കോ കളം മാറുമെന്ന് അഭ്യുഹങ്ങൾ വന്നിരുന്നു.എന്നാൽ തനിക്ക് ഇംഗ്ലീഷ് മണ്ണുവിട്ട് മറ്റൊരിടത്തും പോകാൻ സാധിക്കില്ലെന്നും അതുകൊണ്ടാണ് എന്റെ ഇഷ്ട്ട ക്ലബ്ബുകളിൽ ഒന്നായ വെസ്റ്റ് ഹാമിലേക്ക് ചേക്കേറിയതെന്നും വിൽഷെയർ വെളിപ്പെടുത്തി.

"വെസ്റ്റ് ഹാമിനുവേണ്ടി കളിക്കാൻ കുട്ടിക്കാലത്ത് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു,കൂടാതെ എന്റെ കുടുംബത്തിനും ഈ ക്ലബ്ബുമായി ഒട്ടേറെ നല്ല ബന്ധമുണ്ട്.ലണ്ടനിൽ തന്നെ തുടരാൻ സാധിച്ചതിൽ ഞാൻ ഏറെ സന്തോഷവനാണ്"; കരാറിനു ശേഷം വിൽഷെയർ പറഞ്ഞു.

jackwilshere

ഇരുപതാം വയസ്സിൽ തന്നെ മികച്ച മധ്യനിര താരമായി വിൽഷെയർ പേരുകേട്ടിരുന്നു.2011 ൽ പ്രീമിയർ ലീഗിലെ മികച്ച യുവ താരമായും ആ സീസണിലെ ആഴ്‌സണലിന്റെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു.തുടരെ തുടരെ ഉള്ള പരിക്കുകളാണ് താരത്തിന്റെ കരിയറിൽ വില്ലനായത്.മിക്ക സീസണുകളിലും പകുതി മത്സരങ്ങളിൽ മാത്രമേ താരത്തിന് കളിക്കാൻ സാധിച്ചിട്ടുള്ളു.ആഴ്‌സണലിനായി 127 മത്സരങ്ങളും ഇംഗ്ലണ്ട് ദേശിയ ടീമിനായി 36 മത്സരങ്ങളും വിൽഷെയർ കളിച്ചിട്ടുണ്ട്.

Story first published: Tuesday, July 10, 2018, 9:34 [IST]
Other articles published on Jul 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+