Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ കപ്പ്; അഞ്ചടിച്ച് ഇറ്റലി യോഗ്യത നേടി, സമനിലയോടെ സ്‌പെയ്‌നും

ലണ്ടന്‍: യൂറോ കപ്പ് 2020 ലേക്ക് യോഗ്യത നേടി ഇറ്റലിയും സ്‌പെയ്‌നും. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഇറ്റലി ലിച്‌ടെന്‍സ്റ്റെയിനിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പ് ജെ യില്‍ ഒന്നാം സ്ഥാനക്കാരായി ഇറ്റലി യോഗ്യത ഉറപ്പിച്ചു. ഗ്രൂപ്പ് എഫില്‍ സ്വീഡനോട് സമനിലയില്‍ പിരിഞ്ഞ സ്‌പെയ്‌നും യൂറോ കപ്പ് യോഗ്യത നേടിയിട്ടുണ്ട്.

ഇറ്റലിക്കുവേണ്ടി ബെലോട്ടി(70, 90+2) ഇരട്ടഗോള്‍ നേടി. ബെര്‍ണാഡെഷി(2), അലിസ്സോ(77), ഷാരാവി(82) എന്നിവരും സ്‌കോര്‍ ചെയ്തു. സ്വീഡനെതിരെ അവസാന സെക്കന്റില്‍ നേടിയ ഗോളിനാണ് സ്‌പെയ്ന്‍ സമനില നേടിയത്. മാര്‍ക്കസ് ബെര്‍ഗ്(50) സ്വീഡനുവേണ്ടി ലീഡെടുത്തപ്പോള്‍ റോഡ്രിഗോ(90+2) സ്‌പെയ്‌നിന്റെ സമനിലഗോള്‍ കണ്ടെത്തി. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള സ്‌പെയ്‌നിന് യോഗ്യതയ്ക്കായി ഇനിയും കാത്തിരിക്കണം.

Spain

മറ്റു മത്സരഫലങ്ങള്‍, ഫിന്‍ലന്‍ഡ് (3-0) അര്‍മേനിയ, ഫറോയ് ഐലന്റ് (1-0) മാള്‍ട്ട, ജോര്‍ജിയ (3-0) ജിബ്രാള്‍ട്ടര്‍, റൊമാനിയ (1-1) നോര്‍വെ, ഗ്രീസ് (2-0) ബോസ്‌നിയ, സ്വിറ്റ്‌സര്‍ലന്‍ഡ് (2-0) അയര്‍ലന്‍ഡ്, ഇസ്രായേല്‍ (3-0) ലാത്വിയ. ജയിച്ചെങ്കിലും ഇസ്രായേല്‍ യോഗ്യത കാണാതെ പുറത്തായി. ലാത്വിയയും യോഗ്യത നേടിയില്ല.

Story first published: Wednesday, October 16, 2019, 9:35 [IST]
Other articles published on Oct 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+