വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ്; ജപ്പാനും ഇറ്റലിക്കും വിജയം

വാര്‍സൗ: പോളണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇറ്റലിക്കും ജപ്പാനും വിജയം. ഇറ്റലി ഇക്വഡോറിനെതിരെ 1-0ത്തിന് ജയിച്ചപ്പോള്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജപ്പാന്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തി. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ തായ്‌സെയ് മിയാഷിരോ(21, 76)യുടെ ഇരട്ടഗോളുകളാണ് ജപ്പാന് തുണയായത്. യോസ്‌കെ താഗവ(52) മറ്റൊരു ഗോള്‍ നേടി.

japan

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇറ്റലിയുടെ ജയം. ഇറ്റലിക്കായി ആന്ദ്രെ പിനാമോന്റി(15) ഗോള്‍ നേടി. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 6 പോയന്റുമായി ഇറ്റലിയാണ് മുന്നില്‍. 4 പോയന്റുനേടിയ ജപ്പാന്‍ രണ്ടാം സ്ഥാനത്താണ്. ഒരു പോയന്റ് മാത്രമുള്ള ഇക്വഡോര്‍ മൂന്നാമതും പോയന്റുനേടാതെ മെക്‌സിക്കോ നാലാം സ്ഥാനത്തുമാണ്. ഗ്രൂപ്പില്‍ നിന്നും ഇറ്റലി നോക്കൗട്ട് റൗണ്ടിലെത്തി.

ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയ്ക്ക് വീണ്ടും സ്വര്‍ണംഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ അപൂര്‍വി ചന്ദേലയ്ക്ക് വീണ്ടും സ്വര്‍ണം

japan-italy-

ഞായറാഴ്ച നടന്ന ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ സെനഗല്‍ 2 ഗോളുകള്‍ക്ക് കൊളംബിയയെ വീഴ്ത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ പോളണ്ട് 5 ഗോളുകള്‍ക്ക് താഹിതിയെയും തോല്‍പ്പിച്ചു. ഗ്രൂപ്പില്‍ രണ്ടു മത്സരങ്ങളും ജയിച്ച് 6 പോയന്റുമായി സെനഗല്‍ ആണ് ഒന്നാമത്. മൂന്നു പോയന്റ് വീതം നേടിയ പോളണ്ടും കൊളംബിയയും രണ്ടും മൂന്നും സ്ഥാനത്താണ്. താഹിത് പോയന്റില്ലാതെ നാലാം സ്ഥാനത്തും. ജയത്തോടെ സെനഗില്‍ അടുത്ത റൗണ്ടിലെത്തി.

Story first published: Monday, May 27, 2019, 11:35 [IST]
Other articles published on May 27, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X