വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്റർ മിലാൻ സൂപ്പർ താരം ചൈനീസ് ലീഗിലേക്ക്

By Desk

ഇന്റർ മിലാന്റെ സൂപ്പർ താരമായ എഡർ ചൈനീസ് ക്ലബ്ബായ ജിയാങ്‌സു സണ്ണിലേക്ക് ചേക്കേറുന്നു.2016 ൽ സാംപ്‌ടോറിയയിൽ നിന്ന് ഇന്ററിലേക്ക് എത്തിയ എഡർ 86 മത്സരങ്ങളിൽനിന്ന് 14 ഗോളുകളും സ്വന്തമാക്കിട്ടുണ്ട്.മുൻ ചെൽസി മധ്യനിര താരമായ റാമിറെസ് മുൻ ശക്തർ ഡോണറ്റ്സ്ക് മുന്നേറ്റ താരം അലക്സ് ടീക്സിറ എന്നിവർക്കൊപ്പമാണ് എഡർ ചൈനീസ് ക്ലബ്ബിൽ പന്ത് തട്ടുക.

താരത്തിന് ഇന്റർ മിലാനിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടി പ്രതിഫലം നൽകിയാണ് ചൈനീസ് ക്ലബ്ബ് മുപ്പത്തിയൊന്നുകാരനായ എഡറെ സ്വന്തമാക്കിയത്.കൂടാതെ കഴിഞ്ഞ സീസണിൽ അധികം മത്സരങ്ങളിൽ പരിശീലകൻ സ്പാളേറ്റിയുടെ ആദ്യ ഇലവനിൽ സ്ഥാനപിടിക്കാൻ കഴിഞ്ഞതുമില്ല.അതുപോലെ അർജന്റൈൻ താരം ലൗറ്ററോ മാർട്ടിനെസിന്റെ വരവോടെ എന്തായാലും ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയാണ് എഡർ ടീം വിടാൻ തീരുമാനമെടുത്തത്.

eder

ബ്രസീലിൽ ജനിച്ച എഡർക്ക് ജന്മദേശത്ത് അവസരങ്ങൾ ലഭിക്കാത്തതിനാലാണ് ഇറ്റലിയിലേക്ക് ചേക്കേറിയത്.തുടർന്ന് എംപോളിയെന്ന ഇറ്റാലിയൻ പ്രാദേശിക ക്ലബ്ബിലൂടെ ഇറ്റലിയിലെ മികച്ച ക്ലബ്ബായ ലാസിയോയുടെ അക്കാദമിയിലെത്തി.2012 ൽ ഇറ്റാലിയൻ ലീഗിലെ സാംപ്‌ടോറിയ ക്ലബ്ബിലേക്കെത്തിയ ഏഡർ ക്ലബ്ബിനായി നാല് സീസണുകളിൽ കളിച്ചു.സാംപ്‌ടോറിയയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് ആരാധകരാർ താരത്തെ കണക്കാക്കുന്നത്.സാംപ്‌ടോറിയക്കുവേണ്ടി 124 മത്സരങ്ങൾ കളിച്ചിട്ടുള്ള ഏഡർ 47 ഗോളുകളും സ്വന്തമാക്കിട്ടുണ്ട്.

Story first published: Saturday, July 14, 2018, 9:18 [IST]
Other articles published on Jul 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X