Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ കപ്പ് യോഗ്യത; ഗോള്‍ വര്‍ഷവുമായി സ്‌പെയ്ന്‍, ഇറ്റലിക്കും ജയം

ലണ്ടന്‍: അടുത്തവര്‍ഷം നടക്കാനിരിക്കുന്ന യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ സ്‌പെയ്ന്‍ ഇറ്റലി ടീമുകള്‍ക്ക് ജയം. അര്‍മേനിയ, റൊമേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ടീമുകളും ജയിച്ചുകയറി. ഫറോയി ഐലന്റിനെ 4-0 എന്ന വന്‍ സ്‌കോറിനാണ് സ്‌പെയ്ന്‍ കീഴടക്കിയത്. ഫിന്‍ലിന്‍ഡിനെതിരെ 2-1ന് ഇറ്റലി തടിതപ്പുകയായിരുന്നു. ഗ്രൂപ്പ് ഡിയില്‍ സ്‌പെയ്ന്‍ ആണ് ഒന്നാമത്. ഗ്രൂപ്പ് ജെയില്‍ ഇറ്റലിയും ഒന്നാം സ്ഥാനത്താണ്.

റോഡ്രിഗോ(13, 50), അല്‍ക്കാസര്‍(89, 90+2) എന്നിവരുടെ ഇരട്ടഗോളുകളാണ് സ്‌പെയ്‌നിന് വന്‍ വിജയം സമ്മാനിച്ചത്. കരുത്തരായ സ്‌പെയ്‌നിനെതിരെ ഫറോയി ഐലന്‍ഡിന്റെ പ്രതിരോധം തകര്‍ന്നു. സ്‌പെയ്ന്‍ 30 ഗോള്‍ ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ആകെ രണ്ടുതവണ മാത്രമാണ് എതിരാളിക്ക് ഗോളാക്രമണം നടത്താനായത്. പന്തടക്കത്തിലും 80 ശതമാനത്തോളം സ്‌പെയന്‍ തന്നെയാണ് മേല്‍ക്കൈ നേടിയത്.

italy

ഫിന്‍ലന്‍ഡിനെതിരെ ഇറ്റലിക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇമ്മോബില്‍(50) ജോര്‍ഗിന്യോ(79) എന്നിവരാണ് ഗോള്‍ നേടിയത്. ടീമു പുക്കി(72) ഫിന്‍ലന്‍ഡിനായും സ്‌കോര്‍ ചെയ്തു. മുന്നേറ്റനിരയുടെ വീഴ്ചയാണ് ഇറ്റലിയെ കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍നിന്നും അകറ്റിയത്. മറ്റു മത്സരഫലങ്ങള്‍, അര്‍മേനിയ(4-0)ബോസ്‌നിയ, റൊമേനിയ(1-0)മാള്‍ട്ട, സ്വിറ്റ്‌സര്‍ലന്‍ഡ്(4-0)ജിബ്രാള്‍ട്ടര്‍, ജോര്‍ജിയ(0-0)ഡെന്മാര്‍ക്ക്, സ്വീഡന്‍(1-1)നോര്‍വേ, ഗ്രീസ്(1-1)ലീഷ്ടെന്‍സ്‌റ്റെയ്ന്‍.

Story first published: Monday, September 9, 2019, 9:41 [IST]
Other articles published on Sep 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+