Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെറോക്ക എഫ് സി താരം കൊൽക്കത്തയിലേക്ക്..

ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാരായ എ.ടി.കെ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.കഴിഞ്ഞ സീസൺ ഐ ലീഗിലെ സൂപ്പർ ടീമുകളിലൊന്നായ നെറോക്ക എഫ് സിയുടെ വിങ്ങറായ യുമ്നം ഗോപി സിങ്ങിനെയാണ് എ.ടി.കെ തങ്ങളുടെ സ്വന്തം കൂടാരത്തിലേക്കെത്തിച്ചിരിക്കുന്നത്.കഴിഞ്ഞ മാസം തന്നെ മുംബൈ സിറ്റി എഫ് സി താരം അബോറലംഗ് ഖൊൻഗ്ജിനെയും ഡൽഹി താരം സേന റാൾട്ടെയും എ.ടി.കെ ടീമിലെത്തിച്ചിരുന്നു.

നെറോക്ക എഫ് സിക്കുവേണ്ടിയുള്ള തകർപ്പൻ പ്രകടനമാണ് താരത്തെ കൊൽക്കത്തയിലേക്കെത്തിച്ചത്.എ.ടി.കെയുമായി രണ്ടു വർഷത്തേക്കാണ് യുമ്നാം കരാറിലേർപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ സീസൺ ഐ ലീഗിൽ അരങ്ങേറ്റം നടത്തിയ യുമ്നാം 15 മത്സരങ്ങളിൽ നിന്ന് ഏകദേശം 747 മിനിറ്റ് നെറോക്കയ്ക്ക് വേണ്ടി കളിച്ചു.നെറോക്ക പരിശീലകൻ ഗിത്ത് റൈഖാന്റെ തുറുപ്പുചിട്ടുകളിൽ ഒന്നായിരുന്നു ഈ യുവ മണിപ്പൂരി തരാം.

football

വിങ്ങിലൂടെ വളരെ വേഗത്തിൽ പന്തുമായി കുതിക്കാൻ കഴിയുന്ന താരത്തെ റാഞ്ചാൻ പല ഐ.എസ്എൽ ക്ലബ്ബുകളും രംഗത്തുവന്നിരുന്നു.ഐ ലീഗിൽ 15 മത്സരങ്ങളിൽ നിന്ന് ഒരു അസ്സിസ്റ് മാത്രമേ നേടാൻ സാധിച്ചുള്ളൂ എങ്കിലും മണിപ്പൂർ ലീഗിൽ 7 മത്സരങ്ങളിൽ നിന്ന് ആറു ഗോളുകളും ഒരു അസിസ്റ്റും താരം സ്വാന്തമാക്കി.2017/ 18 ഐ.എസ്എൽ സീസണുശേഷം നാലാമത്തെ താരത്തെയാണ് എ.ടി.കെ ടീമിലെത്തിച്ചിരിക്കുന്നത്.

Story first published: Friday, May 25, 2018, 16:22 [IST]
Other articles published on May 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+