വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐ ലീഗിന് വീണ്ടും തിരിച്ചടി; എഎഫ് സി മത്സരങ്ങളിലെ യോഗ്യതയിലും ഐഎസ്എല്ലിന് മുന്‍ഗണന

ന്യൂഡല്‍ഹി: ഐ ലീഗിനെ മറികടന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ (ഐ.എസ്.എല്‍.) ഇന്ത്യയിലെ ഒന്നാം ലീഗാക്കി ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്ന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്നോട്ടില്ല. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി.) മത്സരങ്ങള്‍ക്കുള്ള യോഗ്യതയിലും ഐ ലീഗിനു പകരം ഐ.എസ്.എല്ലിന് പ്രധാന്യം നല്‍കാനാണ് എ.ഐ.എഫ്.എഫിന്റെ നീക്കം.

isl

ഐ.എസ്.എല്‍. വിജയിക്ക് അടുത്ത സീസണിലെ എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക യോഗ്യതാ മത്സരങ്ങളില്‍ സ്ഥാനം നല്‍കാനാണ് തീരുമാനം. ഇതുവരെ ഐ ലീഗ് വിജയിക്ക് എ.എഫ്.സി. കപ്പ് യോഗ്യതയും എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ മത്സരങ്ങളില്‍ സ്ഥാനവും നേരിട്ട് ലഭിച്ചിരുന്നു. ഐ ലീഗ് രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തപ്പെടുന്നതോടെ ഐ ലീഗ് ക്ലബ്ബുകളുടെ ഈ അവസരങ്ങള്‍ നഷ്ടമാകും.

ഐ.എസ്.എല്ലിന്റെ പദവി ഉയര്‍ത്താനുള്ള എ.ഐ.എഫ്.എഫിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഐ ലീഗ് ക്ലബ്ബുകളില്‍ നിന്നുണ്ടായത്. ഭൂരിഭാഗം ഐ ലീഗ് ക്ലബ്ബുകളും ഇക്കാര്യത്തില്‍ ഫെഡറേഷനെതിരാണ്. ആറ് ഐ ലീഗ് ക്ലബ്ബുകള്‍ സൂപ്പര്‍ കപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഈ ക്ലബ്ബുകളുടെ പ്രതിനിധികള്‍ അടുത്തിടെ യോഗം ചേരുകയും ഐ.എസ്.എല്ലിന്റെ പദവി ഉയര്‍ത്തിയാല്‍ എ.ഐ.എഫ്.എഫിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

രോഹിത് ശര്‍മയുടെ സിക്‌സര്‍ ദേഹത്തുകൊണ്ടു; ആരാധികയ്ക്ക് ലഭിച്ചത് അവിശ്വസനീയ സമ്മാനം രോഹിത് ശര്‍മയുടെ സിക്‌സര്‍ ദേഹത്തുകൊണ്ടു; ആരാധികയ്ക്ക് ലഭിച്ചത് അവിശ്വസനീയ സമ്മാനം

എ.ഐ.എഫ്.എഫ്. പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ ഐ ലീഗ് ക്ലബ്ബുകളുമായി ചര്‍ച്ച നടത്തും. ഐ.എസ്.എല്ലിന്റെ പദവി ഉയര്‍ത്തുന്നത് സംബന്ധിച്ച് ജൂലൈ ഒന്‍പതിന് നടക്കുന്ന നിര്‍വാഹസമിതി യോഗത്തിനുശേഷം എ.ഐ.എഫ്.എഫ്. ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കും.

Story first published: Wednesday, July 3, 2019, 11:13 [IST]
Other articles published on Jul 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X