കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ചെന്നൈ എഫ്‌സിയെ തകര്‍ത്തു. കൊച്ചിയില്‍ നടന്ന മത്സരത്തിന്റെ 27ാം മിനിറ്റില്‍ ഇഷ്ഫാഖ് അഹമ്മദിന്റെ വകയായിരുന്നു ആദ്യ ഗോള്‍. രണ്ടാം ഗോള്‍ സൂപ്പര്‍താരം ഇയാന്‍ ഹ്യൂം(29ാം മിനിറ്റ്) മലയാളി താരം സുശാന്ത് മാത്യു(90ാം മിനിറ്റ്) എന്നിവര്‍ സ്വന്തമാക്കി. രണ്ടാം പാദ മത്സരം ഡിസംബര്‍ 16ന് ചെന്നൈയില്‍ നടക്കും.
സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ 60000ല്‍ അധികം കാണികളെ സാക്ഷിനിര്‍ത്തി കളിയുടെ ഓരോ മിനിറ്റിലും ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം പിടിച്ചെടുക്കുകയായിരുന്നു. 27ാം മിനിറ്റിലും 29ാം മിനിറ്റിലും തുടര്‍ച്ചയായി ഗോളുകള്‍ വീണത് ചെന്നൈയ്ക്ക് വിനയായി. സ്വന്തം നാട്ടുകാരെ സാക്ഷി നിര്‍ത്തി കളി തീരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ സുശാന്ത് മാത്യു നേടിയ ഗോള്‍ ടൂര്‍ണമെന്റിലെ തന്നെ മികച്ച ഒന്നായാണ് പരിഗണിക്കപ്പെടുന്നത്.

ഞായറാഴ്ച നടക്കുന്ന രണ്ടാം സെമിയിയുടെ ആദ്യപാദ മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും എഫ്‌സിഗോവയും ഏറ്റുമുട്ടും. വൈകുന്നേരം ഏഴു മണിയ്ക്കാണ് മത്സരം. കൊല്‍ക്കത്തയിലാണ് മത്സരം. ഈ മത്സരത്തിന്റെ രണ്ടാം പാദം 17ന് ഗോവയില്‍ നടക്കും. ഫൈനല്‍ 20ാം തിയ്യതി മുംബൈയിലാണ്.