Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം, 'എവെ ഗോള്‍' നിയമം ബാധകം

മുംബൈ: ഐഎസ്എല്‍ ആറാം സീസണ്‍ സെമി ഫൈനലുകള്‍ക്ക് നാളെ തുടക്കമാവും. ശനിയാഴ്ച്ച ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ലീഗ് ജേതാക്കളായ എഫ്‌സി ഗോവയും ചെന്നൈയിന്‍ എഫ്‌സിയും തമ്മിലാണ് ആദ്യപാദ പോരാട്ടം. ഞായറാഴ്ച്ച ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സി എടിക്കെയുമായി കൊമ്പുകോര്‍ക്കും. മാര്‍ച്ച് ഏഴ്, എട്ട് തീയതികളിലാണ് രണ്ടാംപാദ സെമി. ഫറ്റോര്‍ഡ് സ്‌റ്റേഡിയവും സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയവും ഈ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. മാര്‍ച്ച് 14 -നാണ് ഫൈനല്‍.

ISL Semi FInal Will Start From Tomorrow | Oneindia Malayalam
ISL: സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് നാളെ തുടക്കം, എവെ ഗോള്‍ നിയമം ബാധകം

ഇരുപാദങ്ങളിലും ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമുകളാണ് ഫൈനലില്‍ പ്രവേശിക്കുക. ഇതേസമയം, ഇരുപാദങ്ങള്‍ക്ക് ശേഷവും ഗോള്‍നില തുല്യമാണെങ്കില്‍ 'എവേ ഗോള്‍' നിയമം കണക്കാക്കി വിജയിയെ നിശ്ചയിക്കും. അതായത് എവേ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന ടീമായിരിക്കും ഫൈനലിന് യോഗ്യത നേടുക. ഇനി എവെ ഗോളുകളുടെ എണ്ണത്തിലും ടീമുകള്‍ തുല്യത പാലിച്ചാല്‍ രണ്ടാംപാദ സെമി മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടക്കും. എവെ ഗോള്‍ നിയമം എക്‌സ്ട്രാ ടൈമില്‍ ബാധകമല്ല. എക്‌സ്ട്രാ ടൈമിലും ഗോള്‍നില തുല്യമാണെങ്കില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വിജയിയെ നിശ്ചയിക്കും.

ലീഗ് റൗണ്ടില്‍ താരങ്ങള്‍ ഏറ്റുവാങ്ങിയ മഞ്ഞക്കാര്‍ഡുകള്‍ പ്ലേ ഓഫില്‍ മുഖവിലയ്‌ക്കെടുക്കില്ല. എന്നാല്‍ അവസാന ലീഗ് മത്സരത്തില്‍ വിലക്ക് വാങ്ങിയ താരങ്ങള്‍ക്ക് ആദ്യ സെമി കളിക്കാന്‍ അനുവാദമില്ല. ഇതിന്‍പ്രകാരം ചെന്നൈയിന്‍ എഫ്‌സിയുടെ ടൊണ്ടോന്‍ബ സിങ്ങിന് ശനിയാഴ്ച്ചത്തെ ഹോം മത്സരം നഷ്ടപ്പെടും. സെമി ഫൈനല്‍ റൗണ്ടിലെ ഇരുപാദങ്ങളിലും മഞ്ഞക്കാര്‍ഡ് വാങ്ങുന്ന താരങ്ങള്‍ക്കും ഫൈനലില്‍ വിലക്ക് വീഴും. ഐഎസ്എല്‍ പ്ലേ ഓഫ് മത്സരക്രമം ചുവടെ കാണാം.

ഫെബ്രുവരി 29, ശനി: സെമി ഫൈനല്‍ 1 (ആദ്യ പാദം) — ചെന്നൈയിന്‍ എഫ്‌സി vs എഫ്‌സി ഗോവ (ചെന്നൈ)

മാര്‍ച്ച് 1, ഞായര്‍: സെമി ഫൈനല്‍ 2 (ആദ്യ പാദം) — ബെംഗളൂരു എഫ്‌സി vs എടിക്കെ (ബെംഗളൂരു)

മാര്‍ച്ച് 7, ശനി: സെമി ഫൈനല്‍ 1 (രണ്ടാം പാദം) — എഫ്‌സി ഗോവ vs ചെന്നൈയിന്‍ എഫ്‌സി (ഗോവ)

മാര്‍ച്ച് 8, ഞായര്‍: സെമി ഫൈനല്‍ 2 (രണ്ടാം പാദം) — എടിക്കെ vs ബെംഗളൂരു എഫ്‌സി (കൊല്‍ക്കത്ത)

മാര്‍ച്ച് 14, ഞായര്‍: ഫൈനല്‍ (ഗോവ)

Story first published: Friday, February 28, 2020, 15:31 [IST]
Other articles published on Feb 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+