For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍ സെമി: 'എവെ ഗോള്‍' രക്ഷിച്ചില്ല, ബെംഗളൂരുവിന്റെ കഥ കഴിച്ച് എടികെ

കൊല്‍ക്കത്ത: എടികെ ഐഎസ്എല്‍ ഫൈനലില്‍. സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ബെംഗളൂരുവിന്റെ കഥ കഴിച്ച എടികെ ഫൈനലിലേക്കുള്ള യോഗ്യത നേടി. രണ്ടാം പാദ സെമിയില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എടികെയുടെ ജയം. നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു എടികെയുടെ ഉജ്ജ്വല തിരിച്ചുവരവ്. എതിര്‍ഭാഗത്ത് എവെ ഗോളിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ബെംഗളൂരുവിന് കഴിഞ്ഞില്ല.

ഐഎസ്എല്‍ സെമി: എവെ ഗോള്‍ രക്ഷിച്ചില്ല, ബെംഗളൂരുവിന്റെ കഥ കഴിച്ച് എടികെ, ഇനി ഫൈനല്‍

ഇരു പാദങ്ങളിലുമായി സെമിഫൈനല്‍ പൂര്‍ത്തിയാകുമ്പോള്‍ 3-2 എന്ന നിലയ്ക്കാണ് ഗോള്‍ കണക്ക്. രണ്ടാം പാദ സെമിയില്‍ റോയി കൃഷ്ണയും (30') ഡേവിഡ് വില്യംസും (63' പെനാല്‍റ്റി, 79') എടികെയുടെ രക്ഷകരായി. ആഷിഖ് കുരുണിയന്റെ (5') വകയായിരുന്നു ബെംഗളൂരുവിന്റെ ഏക ഗോള്‍.

പൊതുവേ പ്രതിരോധത്തിന് പേരുകേട്ട ബെംഗളൂരു എടികെയുടെ പാളയത്തില്‍ ആക്രമിച്ചു കളിക്കാനാണ് തീരുമാനിച്ചത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ത്തന്നെ ഗോളടിച്ച് സുനില്‍ ഛേത്രിയും കൂട്ടരും ഇക്കാര്യം എതിരാളികളെ അറിയിച്ചു. പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ച മലയാളി താരം ആഷിഖ് കുരുണിയന്‍ എടികെയ്ക്ക് ആദ്യ പ്രഹരം നല്‍കി.

ഐഎസ്എല്‍ സെമി: എവെ ഗോള്‍ രക്ഷിച്ചില്ല, ബെംഗളൂരുവിന്റെ കഥ കഴിച്ച് എടികെ, ഇനി ഫൈനല്‍

സ്വന്തം പാതിയില്‍ നിന്നും നിലി നല്‍കിയ ഔട്ട് സ്വിങ് പാസിനെ വലതു വിങ്ങില്‍ നിന്ന ആഷിഖ് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹം നടത്തിയ 'വണ്‍ മാന്‍ ഷോ' പ്രകടനം ബെംഗളൂരുവിന് എവെ ഗോള്‍ സമ്മാനിച്ചു. ബോക്‌സിനകത്തേക്ക് ഇരച്ചെത്തിയ ആഷിഖിനെ തുടക്കാന്‍ എടികെ താരം സുമിത്ര റാത്തിക്കോ ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യയ്‌ക്കോ കഴിഞ്ഞില്ല. ഇതേസമയം, നിലിയ്ക്ക് എതിരെയുള്ള ഹാന്‍ഡ് ബോള്‍ അപ്പീല്‍ റഫറി അനുവദിക്കാതിരുന്നത് ബെംഗളൂരുവിന് തുണയായി.

എന്തായാലും 22 ആം മിനിറ്റില്‍ ബെംഗളൂരു വീണ്ടും എടികെയുടെ വലയില്‍ പന്തെത്തിച്ചു. എന്നാല്‍ ഇത്തവണ ഓഫ്‌സൈഡ് കുരുക്ക് ടീമിന് വിനയായി. കോര്‍ണര്‍ കിക്കിനെ തുടര്‍ന്ന് എതിരാളികളുടെ ബോക്‌സിനകത്ത് തമ്പടിച്ചു നില്‍ക്കുകയായിരുന്നു ബെംഗളൂരു. തിക്കിയും തിരക്കിയും ഡെഷോണ്‍ ബ്രൗണ്‍ പന്തിനെ വലയിലാക്കുകയും ചെയ്തു. പക്ഷെ റഫറി ഓഫ്‌സൈഡ് കൊടിയുയര്‍ത്തി.

ഐഎസ്എല്‍ സെമി: എവെ ഗോള്‍ രക്ഷിച്ചില്ല, ബെംഗളൂരുവിന്റെ കഥ കഴിച്ച് എടികെ, ഇനി ഫൈനല്‍

നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ നായകന്‍ റോയി കൃഷ്ണയിലൂടെയാണ് എടികെ ആദ്യ ഗോള്‍ മടക്കിയത്. വലതു മൂലയില്‍ നിന്നും പ്രാഭിര്‍ ദാസ് തൊടുത്ത കോര്‍ണര്‍ കിക്കിനെ പോസ്റ്റിനകത്ത് കൃത്യമായി എത്തിക്കാന്‍ റോയി കൃഷ്ണയ്ക്കായി. സീസണില്‍ എടികെ നായകന്റെ 15 -മത്തെ ഗോളാണിത്. 40 മിനിറ്റില്‍ കളിയിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി പുറത്തെടുത്തു. ഡിമാസിനെ വീഴ്ത്തിയതിന് പ്രീതം കോട്ടാലാണ് കാര്‍ഡ് ഏറ്റുവാങ്ങിയത്.

രണ്ടാം പകുതിയില്‍ ഏറെയും കാത്തുനില്‍ക്കേണ്ടി വന്നില്ല എടികെയ്ക്ക് രണ്ടാം ഗോള്‍ കണ്ടെത്താന്‍. 63 ആം മിനിറ്റില്‍ എടികെയ്ക്ക് അനുകൂലമായി റഫറി വിധിച്ച പെനാല്‍റ്റി ഡേവിഡ് വില്യംസ് കൃത്യമായി വിനിയോഗിച്ചു. ബോക്‌സിനകത്ത് വെച്ച് ഡേവിഡ് വില്യംസിനെ സുരേഷ് വീഴ്ത്തിയ സംഭവമാണ് പെനാല്‍റ്റിക്ക് വഴിതെളിച്ചത്. സ്‌പോട് കിക്കെടുത്ത വില്യംസ് ഗുര്‍പ്രീത്തിന് ഒരവസരംപോലും നല്‍കിയില്ല.

79 ആം മിനിറ്റിലാണ് എടികെയെ മുന്നിലെത്തിച്ച് ഡേവിഡ് വില്യംസ് രണ്ടാമതും ഗോളടിച്ചത്. വലതു മൂലയില്‍ നിന്നും പ്രാഭിര്‍ ദാസ് ഉയര്‍ത്തി നല്‍കിയ ക്രോസിനെ അതിമനോഹരമായ ഹെഡറിലൂടെ വില്യംസ് ഗോളാക്കി മാറ്റുകയായിരുന്നു.

Story first published: Sunday, March 8, 2020, 21:50 [IST]
Other articles published on Mar 8, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+