വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് എഫ്‌സി ഗോവ; ഫറ്റോര്‍ഡയില്‍ ഗോള്‍ മഴ

മാര്‍ഗോവ: ഐഎസ്എല്‍ എട്ടാം റൗണ്ടില്‍ എഫ്‌സി ഗോവയ്ക്ക് ഗംഭീര ജയം. പോയിന്റ് പട്ടികയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോവ തകര്‍ത്തെറിഞ്ഞത്. ഇതോടെ പോയിന്റ് പട്ടികയില്‍ പ്രഥമ സ്ഥാനവും എഫ്‌സി ഗോവ കയ്യടക്കി. രണ്ടാം പുകതിയിലാണ് കളിയിലെ മൂന്നു ഗോളുകളും വീണത്. ഗോവയ്ക്കായി മൗര്‍ത്താഡ ഫാളും (60') ഫെറാന്‍ കൊറോമിനോസും (66') ഗോളടിച്ചു. കൊല്‍ക്കത്തയ്ക്കായി ഒരു ഗോള്‍ മടക്കാന്‍ ജോബിന്‍ ജസ്റ്റിനും (64') സാധിച്ചു.

എഫ്സി ഗോവ - എടികെ മത്സരം

തുടക്കം മുതല്‍ക്കെ പന്തു പിടിച്ചുവെച്ച് കളിക്കാനാണ് സെര്‍ജിയോ ലൊബേരയുടെ ഗോവ ശ്രമിച്ചത്. മറുഭാഗത്ത്് പതിവുപോലെ തരംകിട്ടിയാല്‍ ഗോളടിക്കാമെന്ന മട്ടില്‍ കൊല്‍ക്കത്തയും പന്തു തട്ടി. ആദ്യ പകുതിയില്‍ ഗോവന്‍ താരങ്ങളുടെ കാലുകളിലായിരുന്നു പന്തു കൂടുതല്‍ സമയവും. ഷോട്ടുകള്‍ തൊടുത്ത കാര്യത്തിലും കോര്‍ണറുകള്‍ നേടിയ കാര്യത്തിലും ഗോവ തന്നെ മിടുക്കു കാട്ടി.

21 ആം മിനിറ്റില്‍ അഹമ്മദ് ജാഹുവിലൂടെയാണ് ഗോവ ആദ്യ മുന്നേറ്റം നടപ്പാക്കിയത്. പക്ഷെ ജാഹു നീട്ടി നല്‍കിയ ക്രോസിന്് അരിന്ദം ഭട്ടാചാര്യ തടയിട്ടു. 27 ആം മിനിറ്റിലും ഗോളടിക്കാനുള്ള സുവര്‍ണാവസരം ഗോവയ്ക്ക് കിട്ടി. ബോക്‌സിനകത്തേക്ക്് ബ്രാന്‍ഡണ്‍ ഉയര്‍ത്തിയ നല്‍കിയ കോര്‍ണര്‍ ചെന്നു വീണത് ബൗമസിന്റെ കാല്‍ച്ചുവട്ടില്‍. മുന്നില്‍ പ്രതിയോഗിയായി അരിന്ദം ഭട്ടാചാര്യ മാത്രം. നിമിഷം വൈകാതെ ബൗമസ് നിറയൊഴിച്ചെങ്കിലും ഇഞ്ചുകള്‍ വ്യത്യാസത്തില്‍ ഗോള്‍ ബാറിന് മുകളിലൂടെ പന്ത് വായുവില്‍ തെന്നി ഉയര്‍ന്നു.

എഫ്സി ഗോവ - എടികെ മത്സരം

30 ആം മിനിറ്റില്‍ പ്രത്യാക്രമണത്തിലൂടെയാണ് എടികെ വിജയകരമായ ആദ്യ മുന്നേറ്റം ആവിഷ്‌കരിച്ചത്. ഇടതു വിങ്ങില്‍ നിന്നും പന്തുമായി ചീറിയെത്തിയ ഗാര്‍സിയ. ശേഷം പന്ത് പ്രാഭിറിലേക്ക്. എന്നാല്‍ കൊല്‍ക്കത്ത താരത്തിന്റെ ഡയഗണല്‍ ലോങ് ബോള്‍ ഗോവ ഫലപ്രദമായി പ്രതിരോധിച്ചു. ഇതിനിടയില്‍ കൊല്‍ക്കത്തയുടെ സെഹനാജിന് മഞ്ഞകാര്‍ഡ് ലഭിക്കുന്നതും മത്സരം കണ്ടു. 33 ആം മിനിറ്റില്‍ ഗോളവസരം ഒരിക്കല്‍ക്കൂടി ഗോവ സൃഷ്ടിച്ചു. സൂസായി രാജുമായി നടത്തിയ അങ്കത്തിനൊടുവില്‍ പന്ത് റാഞ്ചിയെടുത്ത ജാക്കിചന്ദ്. ബോക്‌സിനത്ത്് നിലയുറപ്പിച്ച ബൗമസിലേക്ക് കൃത്യതയാര്‍ന്ന ക്രോസ് നല്‍കി ഇദ്ദേഹം. എന്നാല്‍ വോളി ഷോട്ടിന് ശ്രമിച്ച ബൗമസിന് പിഴച്ചു.

എന്തായാലും വിരസമായ ആദ്യ പകുതിയുടെ പേരുദോഷം മുഴുവന്‍ രണ്ടാം പകുതിയില്‍ ഇരു ടീമുകളും തീര്‍ത്തു. കണ്ണടച്ചു തുറക്കും മുന്‍പേയാണ് കളിയില്‍ മൂന്നു ഗോളുകളും വീണത്. 60 ആം മിനിറ്റില്‍ ഗോവന്‍ ഡിഫന്‍ഡര്‍ മൗര്‍ത്താഡ ഫാള്‍ ഗോളടിക്ക് തുടക്കമിട്ടു. ബ്രാന്‍ഡണ്‍ എടുത്ത ഫ്രീകിക്ക് ഹെഡറിലൂടെ വലയിലാക്കാന്‍ ഫാളിന് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഓര്‍ക്കാപ്പുറത്ത് ഗോള്‍ വീണതോടെ കൊല്‍ക്കത്തയും ഉണര്‍ന്നു. 64 ആം മിനിറ്റില്‍ എടികെ തിരിച്ചടിച്ചു, ജോബി ജസ്റ്റിനിലൂടെ. സെഹനാജാണ് മുന്നേറ്റത്തിന് തുടക്കമിട്ടത്. സെഹനാജില്‍ നിന്നും പന്ത് റോയി കൃഷ്ണയിലേക്ക്. ശേഷം ഫിജിയാന്‍ ഗോളിനായി ആദ്യം ശ്രമിച്ചു. എന്നാല്‍ മൗര്‍ത്താഡ ഫാളെന്ന പ്രതിയോഗിയെ മറികടക്കാന്‍ ഫിജിയാന് കഴിഞ്ഞില്ല. പക്ഷെ പന്തു വീണത് ജസ്റ്റിന്റെ കാലുകളിലായിരുന്നു. ജസ്റ്റിന്റെ ഷോട്ട് ഗോവയുടെ കുറിക്കുതന്നെ കൊണ്ടു.

എന്തായാലും സമനില പിടിച്ചെന്ന ആശ്വാസം ഏറെ നീണ്ടില്ല. 66 ആം മിനിറ്റില്‍ ഗോവ വീണ്ടും ലീഡുയര്‍ത്തി. ബൗമസിന്റെ അസിസ്റ്റും കൊറോമിനോസിന്റെ ഷോട്ടും കിറുകൃത്യം. ആറു മിനിറ്റിന്റെ ഇടവേളയില്‍ മത്സരത്തില്‍ മൂന്നാം ഗോളും വീണു. ശേഷം കളിയുടെ അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി എടികെ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Story first published: Saturday, December 14, 2019, 21:41 [IST]
Other articles published on Dec 14, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X