വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് - മുംബൈ സിറ്റി എഫ്‌സി മത്സരം സമനിലയില്‍

ഗുവാഹത്തി: ഐഎസ്എല്‍ ആറാം സീസണിലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് - മുംബൈ സിറ്റി എഫ്‌സി മത്സരം സമനിലയില്‍. ഗുവഹത്തിയിലെ ഇന്ദിരാഗന്ധി സ്റ്റേഡിയത്തില്‍ കൊണ്ടും കൊടുത്തുമാണ് ഇരു ടീമുകളും പിരിഞ്ഞത്. സ്‌കോര്‍ 2-2. നോര്‍ത്ത് ഈസ്റ്റിനായി ട്രിയാഡിസും അസമോവ ജിയാനും ഗോള്‍ കണ്ടെത്തിയപ്പോള്‍ ചെര്‍മിറ്റിയിലൂടെ രണ്ടുതവണ മുംബൈ തിരിച്ചടിച്ചു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - മുംബൈ സിറ്റി മത്സരം

മത്സരത്തിലെ ഒന്‍പതാം മിനിറ്റില്‍ തന്നെ ഗോളടിച്ചായിരുന്നു സന്ദര്‍ശകരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരേറ്റത്. പ്രതിരോധ നിരയില്‍ സൗവിക് ചക്രബര്‍ത്തിക്ക് സംഭവിച്ച ആലസ്യം. പന്ത് പിടിച്ചെടുത്ത ട്രിയാഡിസ് ബോക്‌സിന് പുറത്തെ 'ഇടനാഴിയില്‍' നിന്നും ഷോട്ടു തൊടുത്തു. പന്ത് കൃത്യം വലയില്‍. മുംബൈ നായകനും ഗോള്‍ കീപ്പറുമായ അമരീന്ദര്‍ സിങിനെ കാഴ്ച്ചക്കാരനാക്കിയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഗോള്‍.

എന്നാല്‍ ഗോള്‍ വീണതോടെ മുംബൈ നിര ഉണര്‍ന്നു. 16 ആം ബോര്‍ഗസും ഡിയഗോ കാര്‍ലോസും കൂടി നോര്‍ത്ത് ഈസ്റ്റ് വലയം ഭേദിച്ച് അപായമണി മുഴക്കി. സുബാസിഷ് റോയുടെ നിര്‍ണായക സേവ് ആതിഥേയരെ രക്ഷപ്പെടുത്തിയെങ്കിലും 22 ആം മിനിറ്റില്‍ മുംബൈ സമനില ഗോള്‍ പിടിച്ചെടുത്തു. ലാര്‍ബി - സോഗു - ചെര്‍മിറ്റി ത്രയത്തിന്റെ നീക്കത്തില്‍ പകച്ചുപോയി നോര്‍ത്ത് ഈസ്റ്റ്. ഗ്രൗണ്ടിന്റെ പാതിയില്‍ നിന്നും ലാര്‍ബി നല്‍കിയ പാസിനെ വശ്യമനോഹരമായി സോഗു ചെര്‍മിറ്റിയിലേക്ക് എത്തിച്ചു. മത്സരത്തിലേക്ക് മുംബൈ തിരിച്ചുവന്ന നിമിഷം.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - മുംബൈ സിറ്റി മത്സരം

എന്തായാലും ഒരു ഗോളില്‍ തൃപ്തിപ്പെടാന്‍ ഇരു ടീമുകളും തയ്യാറായിരുന്നില്ല. 25 ആം മിനിറ്റില്‍ വീണ്ടുമൊരു സുവര്‍ണാവസരം ആതിഥേയര്‍ സൃഷ്ടിച്ചു. പക്ഷെ വലതു വിങ്ങില്‍ നിന്നും ലഭിച്ച ക്രോസിന് കൃത്യമായി തലവെയ്ക്കാന്‍ അസമോവ ജിയാനായില്ല. തുടര്‍ന്ന് 32 ആം മിനിറ്റില്‍ ചെര്‍മിറ്റിയാണ് മുംബൈ സിറ്റി എഫ്‌സിയെ കളിയില്‍ മുന്നില്‍ കൊണ്ടുവന്നത്. മഷാഡോ എടുത്ത ഫ്രീകിക്ക്. പന്തു കിട്ടിയത്് നോര്‍ത്ത് ഈസ്്റ്റിന്റെ കോര്‍മോസ്‌ക്കിക്കും. എന്നാല്‍ ക്ലിയറന്‍സില്‍ പിഴച്ചു. ഉയര്‍ന്നെത്തിയ പന്തിനെ അത്യുഗ്രന്‍ ബൈസൈക്കിള്‍ കിക്ക് കൊണ്ട് ചെര്‍മിറ്റി വലയിലെത്തിച്ചു. ഇവിടംകൊണ്ട് ആദ്യ പാതിയിലെ ആക്ഷന്‍ അവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് അസമോവ ജിയാന്‍ നോര്‍ത്ത് ഈസ്റ്റിനായി സമനില ഗോള്‍ കണ്ടെത്തിയത്. 42 ആം മിനിറ്റില്‍ ജിയാന്‍ ആതിഥേയരുടെ രക്ഷകനായി. മഷാഡോയില്‍ നിന്നും പന്ത് റാഞ്ചുകയായിരുന്നു ജിയാന്‍. തുടര്‍ന്ന് മുംബൈ പ്രതിരോധത്തെ വെട്ടിച്ചുള്ള തകര്‍പ്പന്‍ മുന്നേറ്റം. ബോക്‌സിന്് വെളിയില്‍ നിന്നും ഉതിര്‍ത്ത ഷോട്ട് മുംബൈയുടെ നെഞ്ചത്ത് തുളഞ്ഞു കയറുമ്പോള്‍ സ്‌റ്റേഡിയം ഇളകി മറിഞ്ഞു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് - മുംബൈ സിറ്റി മത്സരം

ആദ്യ പകുതിയുടെ ആവേശം ഉള്‍ക്കൊണ്ട് രണ്ടാം പകുതിയിലും ആക്രമണത്തിലൂന്നിയാണ് ഇരു ടീമുകളും പന്തു തട്ടിയത്. 68 ആം മിനിറ്റില്‍ പന്തുമായി നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തിയ ഡിയഗോ കാര്‍ലോസിനെ നിം ദോര്‍ജെ വീഴ്ത്തി. മുംബൈ താരങ്ങള്‍ ഒന്നടങ്കം പെനാല്‍റ്റി ആവശ്യപ്പെട്ടെങ്കിലും റഫറി വിധിച്ചില്ല. 71 ആം മിനിറ്റില്‍ കളത്തില്‍ വീണ്ടും നോര്‍ത്ത് ഈസ്റ്റിന് അനുകൂലമായ സാഹചര്യമൊരുങ്ങി. പക്ഷെ ബറെയ്‌റോയുടെ മനോഹരമായ ക്രോസിനെ വലയിലാക്കാന്‍ സഹതാരങ്ങള്‍ ആരുമുണ്ടായില്ല. അവസാന നിമിഷങ്ങളില്‍ സമനിലപ്പൂട്ടു തകര്‍ക്കാന്‍ നോര്‍ത്ത് ഈസ്റ്റും മുംബൈയും ആഞ്ഞു ശ്രമിക്കുന്നത് സ്‌റ്റേഡിയം കണ്ടു. പക്ഷെ നീക്കങ്ങളൊന്നും ഫലപ്രാപ്തിയിലെത്തിയില്ല.

Story first published: Wednesday, November 27, 2019, 21:26 [IST]
Other articles published on Nov 27, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X