Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റിന് ആദ്യ ജയം, തോല്‍വി തുടര്‍ന്ന് ഒഡീഷ

ഗുവാഹത്തി: ഐഎസ്എല്‍ ആറാം സീസണില്‍ നോര്‍ത്ത് ഈസ്റ്റിന് ആദ്യ ജയം. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ ഒഡീഷ എഫ്‌സിയെ രണ്ടിനെതിരെ ഒരു ഗോളിന് നോര്‍ത്ത് ഈസ്റ്റ് കീഴടക്കി. ജയിക്കണമെന്ന് ഉറപ്പിച്ചായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒഡീഷയ്ക്ക് എതിരെ ഇറങ്ങിയത്. കളിയുടെ തുടങ്ങി മൂന്നാം മിനിറ്റില്‍ത്തന്നെ ഗോളടിച്ച് ജോസെ ല്യൂഡോയും സംഘവും സന്ദർശകരെ വിറപ്പിച്ചു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

നിനച്ചിരിക്കാതെയാണ് ഒഡീഷയുടെ വലയില്‍ ആദ്യ ഗോള്‍ വീണത്. മിഡ് ഫീല്‍ഡില്‍ നിന്നും നുഴഞ്ഞുകയറിയൊരു തകര്‍പ്പന്‍ പാസ്. ഇടതു വിങ്ങില്‍ നിന്നും മാര്‍ട്ടിന്‍ ഷാവേസ് നല്‍കിയ പന്ത് ഉന്നം തെറ്റാതെ ലക്ഷ്യത്തിലെത്തിച്ചു നോര്‍ത്ത് ഈസ്റ്റ് താരം റിഡിം ലങ്. ഒഡീഷയുടെ എഫ്‌സിയുടെ ആത്മവിശ്വാസം ആദ്യ നിമിഷത്തില്‍ത്തന്നെ നോര്‍ത്ത് ഈസ്റ്റ് തല്ലിത്തകർത്തു. പക്ഷെ അത്രപെട്ടെന്നു വിട്ടുകൊടുക്കാന്‍ ഒഡീഷ ഒരുക്കമല്ലായിരുന്നു.

71 ആം മിനിറ്റില്‍ മാര്‍ക്കസ് ടെബേരയുടെ പടയുടെ സമനില ഗോൾ കണ്ടെത്തി. ഡയാന്‍വു ഡയാനെ പായിച്ച ക്രോസ് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മധ്യത്തിലേക്ക്. നോർത്ത് ഈസ്റ്റ് പ്രതിരോധത്തെ മറികടന്ന് സിസ്‌കോ ഹോര്‍ണാണ്‍ട്‌സ് ഗോൾ പോസ്റ്റിനകത്തേക്ക് പന്ത് അടിച്ചുകയറ്റുമ്പോള്‍ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു ഒഡീഷ ക്യാംപില്‍. പക്ഷെ ആഘോഷ നിമിഷങ്ങള്‍ ഏറെ നീണ്ടു നിന്നില്ല. 85 ആം മിനിറ്റില്‍ അസമോയ ഗ്യാന്‍ കണ്ടെത്തിയ രണ്ടാം ഗോള്‍ നോര്‍ത്ത് ഈസ്റ്റിനെ വീണ്ടും മുന്നിലെത്തിച്ചു. പൂത്തിയ നല്‍കിയ മനോഹരമായ കോര്‍ണര്‍ കിക്ക്. കൃത്യമായി തലവെച്ചുകൊടുത്തു ഗ്യാന്‍.

നേരത്തെ, ആദ്യ മിനിറ്റില്‍ത്തന്നെ ഗോള്‍ വീണ ഞെട്ടലില്‍ നിന്നും ഒഡീഷ ഉണര്‍ന്നെഴുന്നേറ്റെങ്കിലും സുഭാഷിഷ് റോയുടെ പ്രതിരോധം തകര്‍ക്കാന്‍ സിസ്‌കോ ഹെര്‍ണാണ്‍ടിസിനോ മാര്‍ക്കോസ് ടെബേരയ്‌ക്കോ അരിയാന സാന്‍ടാനെയെക്കോ കഴിഞ്ഞില്ല.

നോർ്ത്ത് ഈസ്റ്റ് യുണൈറ്റഡ്

ആദ്യ പകുതിയില്‍ ഒഡീഷയ്ക്കും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും അവസരങ്ങള്‍ പലകുറി വീണുകിട്ടിയിരുന്നു. 32 ആം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിനായി മാര്‍ട്ടിന്‍ ഷാവേസ് തൊടുത്തു ഒരു സുവര്‍ണ ഷോട്ട്. പക്ഷെ അര്‍ഷദീപ് സിങ്ങിന്റെ തകര്‍പ്പന്‍ സേവ് നോര്‍ത്ത് ഈസ്റ്റിന്റെ ലീഡ് മോഹങ്ങള്‍ നിഷ്പ്രഭമാക്കി. തൊട്ടുപിന്നാലെ പ്രത്യാക്രമണം. വലതു വിങ്ങില്‍ നിന്നും വിനീത് റായ് നല്‍കിയ മിന്നും പാസ് ഒഡീഷ താരം ജെറി അതിമനോഹരമായി ഷോട്ടു പായിച്ചു. പക്ഷെ സുഭാഷിസിനെ മറികടക്കാന്‍ മാത്രം പര്യാപ്തമായിരുന്നില്ല ആ നീക്കം.

ജയത്തോടെ പോയിന്റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാമതെത്തിയിരിക്കുകയാണ്. ഒരു ജയവും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. രണ്ടു കളിയില്‍ നിന്നും രണ്ടു തോല്‍വിയുമായി ഒഡീഷ എഫ്‌സി എട്ടാമതാണ് ഇപ്പോള്‍.

Story first published: Sunday, October 27, 2019, 12:10 [IST]
Other articles published on Oct 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+