വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കല്ലുവയല്‍ ജയശ്രീ എച്ച് എസ് എസില്‍ ഐ എസ് എല്‍ മാതൃകയില്‍ ഫുട്‌ബോള്‍ലീഗ് തുടങ്ങി

പുല്‍പ്പള്ളി: കല്ലുവയല്‍ ജയശ്രീ എച്ച് എസ് എസില്‍ ഐ എസ് എല്‍ മാതൃകയില്‍ ഫുട്‌ബോള്‍ലീഗ് തുടങ്ങി. ജയശ്രീ ഫുട്‌ബോള്‍ ലീഗ് എന്ന് നാമകരണം ചെയ്യപ്പെട്ട ലീഗില്‍ ആകെ ആറ് ടീമുകളാണുള്ളത്. യുണൈറ്റഡ് എഫ് സി, ഗ്ലാഡിയേറ്റേഴ്‌സ്, ഈഗിള്‍സ്, സ്‌ട്രൈക്കേഴ്‌സ് എഫ് സി, തണ്ടര്‍, നൈറ്റ് റൈഡേഴ്‌സ് എന്നിവയാണ് ആറ് ടീമുകള്‍. ഐ എസ് എല്‍ മാതൃകയില്‍ തന്നെയാണ് ടീമിന്റെ തിരഞ്ഞെടുപ്പും. താരങ്ങളെ ലേലം വിളിച്ചാണ് ഓരോ ടീമിലേക്കും എടുക്കുന്നത്.

അടുത്ത സീസണിലും സിഎസ്‌കെയില്‍, ഭാജി തന്നെ ഞെട്ടി!! തൊട്ടു പിന്നാല കിടിലന്‍ ട്വീറ്റും... അടുത്ത സീസണിലും സിഎസ്‌കെയില്‍, ഭാജി തന്നെ ഞെട്ടി!! തൊട്ടു പിന്നാല കിടിലന്‍ ട്വീറ്റും...

30 രൂപ മുതല്‍ 200 രൂപ വരെയാണ് താരങ്ങള്‍ക്കിട്ടിരിക്കുന്ന വില. ഓരോ ടീമിന്റെയും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേര്‍ന്നാണ് ടീമിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 3.45 മുതല്‍ 5.45 വരെയാണ് മത്സരം. ഓരോ മത്സരത്തിലേയും വിജയികള്‍ക്കും മികച്ച ഫുട്‌ബോള്‍താരത്തിനും ക്യാഷ് പ്രൈസും നല്‍കും. മത്സരത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് പ്രത്യേക പരിശീലനവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ലീഗിന് എല്ലാവിധ പിന്തുണയുമായി സ്‌കൂളിലെ അധ്യാപകരും വിരമിച്ച അധ്യാപകരും പി ടി എയും നാട്ടുകാരും മത്സരത്തിന് പിന്തുണയുമായി ഗ്രൗണ്ടിലെത്തുന്നുണ്ട്. ഗ്രാമീണമേഖലയില്‍ ഫുട്‌ബോളിന്റെ പ്രചാരം വര്‍ധിപ്പിക്കുക, ഫുട്‌ബോളിനെ പ്രൊഫഷണാലാക്കി കൊണ്ടുവരിക, കുട്ടികളിലെ കായിക ക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ഭാവിയില്‍ മികച്ച കളിക്കാരെ വാര്‍ത്തെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

hss-jaysree

കല്ലുവയല്‍ ജയശ്രീ സ്‌കൂളില്‍ നടക്കുന്ന ഫുട്‌ബോള്‍ലീഗ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കായികാധ്യാപകന്‍ കെ സി സണ്ണിയാണ് പരിശീലനത്തിനും മറ്റും നേതൃത്വം നല്‍കിവരുന്നത്. ഹെഡ്മിസ്ട്രസ് കെ റാണി വര്‍ഗീസ്, കെ പി ഗോവിന്ദന്‍കുട്ടി, പി ടി എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍, മദര്‍ പി ടി എ പ്രസിഡന്റ് അനിഷാ ദേവി, സെക്രട്ടറി ഡാനിയ പൗലോസ്, ജെസി എന്‍ ജെ, എം വി ബാബു, എന്‍ എന്‍ ചന്ദ്രബാബു, കെ കെ സുകുമാരന്‍, പി പി ഷാജി എന്നിവര്‍ പൂര്‍ണപിന്തുണയുമായി ലീഗിന്റെ പ്രവര്‍ത്തനങ്ങളിലുണ്ട്. പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമി ഭാരവാഹികളായ പി എ ഡീവന്‍സ്, ജോണ്‍സണ്‍ തൊട്ടിയില്‍, ജോണ്‍സണ്‍ വിരിപ്പാമറ്റത്തില്‍ തുടങ്ങിയവരും ലീഗിന് കൂട്ടായുണ്ട്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍ ഫുട്‌ബോള്‍ലീഗ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ ആര്‍ ജയറാം, പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.

Story first published: Friday, November 16, 2018, 11:52 [IST]
Other articles published on Nov 16, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X