For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: ഒഡീഷയെ തകര്‍ത്ത് ജംഷഡ്പൂര്‍

ISL 2019- 10-man Jamshedpur FC beat Odisha FC 2-1

ജംഷഡ്പൂര്‍: ഐഎസ്എല്‍ ആറാം സീസണില്‍ പേരുമാറിയെത്തിയ ഒഡീഷ എഫ്‌സിക്ക് തോല്‍വിയോടെ തുടക്കം. മൂന്നാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ എഫ്‌സി ഒഡീഷ എഫ്‌സിയെ കീഴ്‌പ്പെടുത്തി. റാണ ഗറാമിയും (ഓണ്‍ ഗോള്‍) സെര്‍ജിയോ കാസ്റ്റലുമാണ് ജംഷഡ്പൂരിനായി ഗോള്‍ വല കുലുക്കിയത്. മറുഭാഗത്ത് അരിഡെയ്ന്‍ സാന്‍ടാന ഒഡീഷയ്ക്കായി ഗോള്‍ കണ്ടെത്തി.

16 ആം മിനിറ്റില്‍ റാണ ഗറാമിയുടെ ഓണ്‍ ഗോളിലൂടെയാണ് ജംഷഡ്പൂര്‍ മുന്നിലെത്തിയത്. വലതു വിങ്ങില്‍ നിന്നും ഫറൂഖ് ചൗധരി നടത്തിയ ലോ ക്രോസ് തടയാന്‍ ശ്രമിച്ചതായിരുന്നു റാണ. നിര്‍ഭാഗ്യവശാല്‍ റാണയുടെ ഡൈവ് പിഴച്ചു; പന്ത് ഒഡീഷയുടെ ഗോള്‍ പോസ്റ്റില്‍ ചെന്നുകയറി.

ഐഎസ്എൽ

എന്തായാലും തുടക്കത്തില്‍ വഴങ്ങിയ ഗോളിന് ആദ്യ പകുതിയില്‍ത്തന്നെ ഒഡീഷ തകര്‍പ്പന്‍ മറുപടി നല്‍കി. 40 ആം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനകത്ത് നിന്നും അരിഡെയ്ന്‍ സാന്‍ടാന തൊടുത്ത മിന്നല്‍ ഷോട്ട് കണ്ടു നില്‍ക്കാന്‍ മാത്രമായിരുന്നു ജംഷഡ്പൂര്‍ ഗോള്‍ കീപ്പര്‍ സുബ്രതോ പോളിന് കഴിഞ്ഞത്. വലതു വിങ്ങില്‍ നിന്നും ജെറി നീട്ടി നല്‍കിയ ക്രോസ് ലക്ഷ്യം തെറ്റാതെ പോസ്റ്റിന്റെ മേല്‍ക്കൂരയിലെത്തിക്കാന്‍ സാന്‍ടാനെയ്ക്കായി. 35 ആം മിനിറ്റില്‍ പ്രതിരോധ താരം ജയ്‌റു വാങ്ങിച്ച ചുവപ്പു കാര്‍ഡിനാണ് ജംഷ്ഡപൂര്‍ ഈ അവസരത്തില്‍ വില നല്‍കിയത്.

രണ്ടാം പകുതിയില്‍ ഗോളിനായി ഇരു ടീമുകളും വാശിയോടെ കളിച്ചെങ്കിലും അവസാന മിനിറ്റുകള്‍ വരെ ഗോള്‍ വല കുലുങ്ങിയില്ല. 86 ആം മിനിറ്റില്‍ ഒഡീഷ കീപ്പര്‍ ഫ്രാന്‍സിസ്‌കോ ഡൊറോന്‍സോറയെ കബളിപ്പിച്ച് ഗോളടിച്ച സെര്‍ജിയോ കാസ്റ്റലാണ് ജംഷ്ഡപൂരിനെ കളിയില്‍ തിരികെ കൊണ്ടുവന്നത്.

നേരത്തെ, 60 ആം മിനിറ്റില്‍ ഒഡീഷ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ഫറൂഖ് ചൗധരി നല്‍കിയ പാസ ഗോള്‍ സാധ്യത തുറന്നുവെയ്ക്കുകയുണ്ടായി. പക്ഷെ സെര്‍ജിയോ കാസ്റ്റലിന് കാലുകളിലെത്തുന്നതിന് തൊട്ടുമുന്‍പ് ശുഭം സാംരഗി നിര്‍ണായക ഇടപെട്ടു, ജംഷഡ്പൂരിന് അവസരം നഷ്ടമായി. മത്സരത്തിന്റെ 77 ആം മിനിറ്റിലും കണ്ടു മറ്റൊരു തകര്‍പ്പന്‍ അവസരം.

മലയാളി താരം സി കെ വിനീതിനെ കൂടാതെയായിരുന്നു ഇന്നു ജംഷ്ഡപൂര്‍ ഇറങ്ങിയത്. എന്തായാലും ജയത്തോടെ ഐഎസ്എല്‍ പട്ടികയില്‍ മൂന്നു പോയിന്റുകള്‍ ജംഷഡ്പൂര്‍ എഫ്‌സി കരസ്ഥമാക്കി.

Story first published: Tuesday, October 22, 2019, 21:43 [IST]
Other articles published on Oct 22, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+