Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ഗോളടിക്കാന്‍ മറന്ന് ബ്ലാസ്‌റ്റേഴ്‌സും ഒഡീഷയും

1
2026442

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് - ഒഡീഷ എഫ്‌സി മത്സരം ഗോള്‍ രഹിത സമനിലയില്‍. പരുക്കുകളും ഫൗളുകളും നിറഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും ഗോളടിക്കാന്‍ മാത്രം മറന്നു. ഇതേസമയം, കളിയില്‍ രണ്ടു തവണ റഫറി പെനാല്‍റ്റി അനുവദിക്കാഞ്ഞത് ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ഭാഗ്യമായി പറയാം. 35 ആം മിനിറ്റില്‍ ബോക്‌സിനകത്ത് വെച്ച് സഹല്‍ അബ്ദുള്‍ സമദിനെ ഒഡീഷ താരം നാരായണ്‍ ദാസ് വീഴ്ത്തിയെങ്കിലും പെനാല്‍റ്റി അനുവദിക്കാന്‍ റഫറി കൂട്ടാക്കിയില്ല.

കേരള ബ്ലാസ്റ്റേഴ്സ് - ഒഡീഷ എഫ്സി മത്സരം

68 ആം മിനിറ്റില്‍ നാരായണ്‍ ദാസ് തന്നെ വീണ്ടും ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വില്ലനായി. വലതു വിങ്ങില്‍ നിന്നും പന്തുമായി ഇരച്ചെത്തിയ റാക്കിബിനെ തടുക്കാന്‍ നാരായണ്‍ ദാസ് നടത്തിയ ശ്രമം. ബോക്‌സിനകത്ത് വെച്ച് ഒഡീഷ താരത്തിന്റെ കൈയ്യില്‍ തട്ടി പന്ത് പുറത്തേക്ക്. പക്ഷെ വീണ്ടും പെനാല്‍റ്റി അനുവദിച്ചില്ല റഫറി. ഗോള്‍ വീഴുന്നില്ലെന്ന് കണ്ട് 78 ആം മിനിറ്റില്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഓഗ്ബച്ചെയെ ഷട്ടോറി കളത്തിലിറക്കിയെങ്കിലും ഫലമുണ്ടായില്ല.

ഗോളുകള്‍ പിറന്നില്ലെങ്കിലും സംഭവബഹുലമായിരുന്നു ഇരു പാദങ്ങളും. ഓഗ്ബച്ചെയില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയ്‌ക്കെതിരെ പന്തു തട്ടാനിറങ്ങിയത്. പകരം ജെയ്‌റോ റോഡ്രിഗസ് ക്യാപ്റ്റന്‍ ബാന്‍ഡണിഞ്ഞു. പക്ഷെ കളിയില്‍ ജെയ്‌റോയ്ക്ക് ഏറെ ആയുസ്സുണ്ടായില്ല. രണ്ടാം മിനിറ്റില്‍ത്തന്നെ ബ്ലാസ്‌റ്റേഴ്‌സിന് പരുക്കിന്റെ ആദ്യ പ്രഹരമേറ്റു. നായകന്‍ ജെയ്‌റോ മുടന്തി പുറത്തേക്ക് നടന്നതോടെ അബ്ദുള്‍ ഹക്കുവിനായി സെന്റര്‍ ബാക്ക് ചുമതല.

24 ആം മിനിറ്റില്‍ മത്സരം വീണ്ടും കണ്ടു മറ്റൊരു ഗുരുതരമായ പരുക്ക്. കോര്‍ണര്‍ എടുക്കുന്നതിനിടെ ഒഡീഷയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ അരിടെയ്ന്‍ സാന്‍ടാനയും ബ്ലാസ്റ്റേഴ്‌സ് താരം മെസ്സി ബോളിയും തമ്മിലെ കൂട്ടിയിടി. ഇരു താരങ്ങള്‍ക്കും മത്സരം അവസാനിപ്പിക്കേണ്ടി വന്നു ഇവിടെ. മെസ്സിയ്ക്കായി മുഹമ്മദ് റാഫിയും സാന്‍ടാനെയ്ക്കായി കാര്‍ലോസ് ഡെല്‍ഗാഡോയുമാണ് പകരമിറങ്ങിയത്.

44 ആം മിനിറ്റില്‍ രാഹുലിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിന് ഭേദപ്പെട്ട അവസരം ലഭിച്ചത്. ഹക്കു നല്‍കിയ നിലംപറ്റിയ ക്രോസിനെ സിസര്‍ കിക്കിലൂടെ തൊടുക്കാന്‍ ശ്രമിച്ചു രാഹുല്‍. എന്നാല്‍ ലക്ഷ്യം കാണാതെ പോയി. 85 ആം മിനിറ്റിലും ബ്ലാസ്‌റ്റേഴ്‌സിന് കിട്ടി ഗോളടിക്കാന്‍ അവസരം. ഓഗ്ബച്ചെയുടെ ഹെഡര്‍ രാഹുലിന്റെ മുന്നിലേക്ക്. നിമിഷം വൈകാതെ രാഹുല്‍ ഉശിരന്‍ ഷോട്ട് ഉതിര്‍ത്തു. പക്ഷെ ഒഡീഷ ഗോള്‍ കീപ്പര്‍ ഡോറോന്‍സോറോയുടെ ചടുലമായ റിഫ്‌ളക്‌സ് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം പാഴാക്കി.

സമനിലയോടെ പോയിന്റ് പട്ടികയില്‍ ആറാമതാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ്. ഒരു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. രണ്ടു തോല്‍വി, ഒരു ജയം, ഒരു സമനില എന്ന കണക്കുമായി ഒഡീഷ പട്ടികയില്‍ അഞ്ചാമതും നിലകൊള്ളുന്നു.

Story first published: Saturday, November 9, 2019, 9:43 [IST]
Other articles published on Nov 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+