Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: മുംബൈയില്‍ ഗോള്‍ മഴ തീര്‍ത്ത് ഗോവ

1
2026441

മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്‌സിയെ അവരുടെ തട്ടകത്തില്‍ കീഴടക്കി എഫ്‌സി ഗോവ. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഗോവയുടെ ജയം. ഗോവയ്ക്കായി ലെനി റോഡ്രിഗസ്, ഫെറാന്‍ കൊറോമിനോസ്, ഹ്യൂഗോ ബൗമസ്, കാര്‍ലോ പെന്യ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. സാര്‍ത്ഥക് ഗോലുയും സൗവിക് ചക്രബര്‍ത്തിയുമാണ് മുംബൈ നിരയില്‍ ഗോള്‍ മടക്കിയത്.

എഫ്സി ഗോവ

27 ആം മിനിറ്റില്‍ ലെനി റോഡ്രിഗസിലൂടെയാണ് ഗോവയുടെ ആദ്യ മുന്നേറ്റം. ബ്രാന്‍ഡണ്‍ തൊടുത്ത കോര്‍ണര്‍ കിക്ക് ഞൊടിയിടയില്‍ ലെനി വലയിലാക്കി. ആദ്യ പകുതിയില്‍ കളി അധിക സമയത്തേക്ക് നീണ്ടപ്പോഴാണ് മുംബൈയ്ക്ക് രണ്ടാമതും പ്രഹരമേറ്റത്. മുംബൈ പ്രതിരോധത്തിലെ പിഴവ് ഗോവ മുതലെടുത്ത സന്ദര്‍ഭം. സുഭാശിഷിനെ കബളിപ്പിച്ച് സെറിടോണ്‍ നല്‍കിയ പാസ് പോസ്റ്റിന്റെ വലതു മൂലയിലേക്ക് ഉതിര്‍ത്തു കൊറോമിനോസ്.

പക്ഷെ രണ്ടാം പകുതിയില്‍ മുംബൈ ആക്രമണം ശക്തമാക്കിയതോടെ ഗോവ നടുങ്ങി. തുടരെ രണ്ടു ഗോളുകളാണ് നിനച്ചിരിക്കാതെ എഫ്‌സി ഗോവയ്ക്ക് വഴങ്ങേണ്ടി വന്നത്. 49 ആം മിനിറ്റിലെ കോര്‍ണര്‍ കിക്ക് മുംബൈയ്ക്ക് ആദ്യ ഗോളിന് വഴിയൊരുക്കി. ലാര്‍ബിയെടുത്ത കോര്‍ണര്‍ കിക്കിന് സാവകാശം തലവെച്ചു കൊടുക്കുകയായിരുന്നു സാര്‍ത്ഥക്. ഗോവന്‍ കീപ്പര്‍ നവാസിനെ കാഴ്ച്ചക്കാരനാക്കി സാര്‍ത്ഥക്കിന്റെ ഹെഡര്‍ പോസ്റ്റില്‍ പറന്നിറങ്ങി.

ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുമ്പെയാണ് ഗോവയ്ക്ക് രണ്ടാം ഗോളും വഴങ്ങേണ്ടി വന്നത്. 55 ആം മിനിറ്റില്‍ മുംബൈ സമനില ഗോള്‍ കണ്ടെത്തി. ബോക്‌സിന് പുറത്തു നിന്നും സൗവിക് ചക്രബര്‍ത്തിയുടെ ഉശിരന്‍ ഷോട്ട് പോസ്റ്റില്‍ തുളഞ്ഞുകയറുമ്പോള്‍ ഗോവന്‍ പ്രതിരോധം തകര്‍ന്നു വീണു.

എഫ്സി ഗോവ

എന്നാല്‍ കളി ഇവിടംകൊണ്ട് അവസാനിച്ചില്ല. സെന്റര്‍ ഹാഫില്‍ നിന്നും ഗോവ തൊടുത്ത ഫ്രീകിക്ക്് ഗോളാക്കി മാറ്റാന്‍ മൗര്‍ത്താഡ - ബൗമസ് സഖ്യത്തിനായി. മത്സരത്തില്‍ ഗോവ മൂന്നാം ഗോള്‍ കുറിച്ച നിമിഷമാണിത്. മൗര്‍ത്താഡയുടെ ഹെഡറിന് ചാടി വീണ് തലവെയ്ക്കുകയായിരുന്നു ബൗമസ്. ഈ ശ്രമത്തിനിടയില്‍ താരത്തിന് പരുക്കേല്‍ക്കുകയും ചെയ്തു.

സമനില പിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ് സന്ദര്‍ശകര്‍ മുംബൈയുടെ പെട്ടിയില്‍ അവസാന ആണിയുമടിച്ച് ജയമുറിപ്പിച്ചത്. 89 ആം മിനിറ്റില്‍ കാര്‍ലോസ് പെന്യ ഗോവയ്ക്കായി നാലാം ഗോളടിച്ചു. ബ്രാന്‍ഡണ്‍ നല്‍കിയ താഴ്ന്ന ഫ്രീകിക്ക് ഭംഗിയായി വലയിലെത്തിക്കുകയായിരുന്നു പെന്യ.

ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുകയാണ് എഫ്‌സി ഗോവ. നാലു കളിയില്‍ നിന്നും രണ്ടു ജയവും രണ്ടു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. മറുഭാഗത്ത് മുംബൈ സിറ്റി ഒരു ജയവും രണ്ടു തോല്‍വിയും ഒരു സമനിലയുമായി ഏഴാം സ്ഥാനത്താണ് ഇപ്പോള്‍.

Story first published: Thursday, November 7, 2019, 22:34 [IST]
Other articles published on Nov 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+