വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: വീണ്ടും സമനിലക്കുരുക്കില്‍ ബെംഗളൂരു, ജംഷഡ്പൂര്‍ ഒന്നാമത്

ജംഷഡ്പൂര്‍: സമനിലക്കുരുക്കില്‍ വീണ്ടും ബെംഗളൂരു എഫ്‌സി. അഹമ്മദാബാദിലെ ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ജംഷഡ്പൂര്‍ എഫ്‌സി - ബെംഗളൂരൂ എഫ്‌സി മത്സരം പിരിഞ്ഞത് ഗോള്‍ രഹിത സമനിലയില്‍. ആക്രമണ പ്രത്യാക്രമണങ്ങള്‍ നന്നെ കുറഞ്ഞ മത്സരത്തില്‍ ജയിക്കാനുള്ള വാശി ജംഷഡ്പൂരോ ബെംഗളൂരുവോ പുറത്തെടുത്തില്ല. ആദ്യ പകുതിയില്‍ ആതിഥേയരായ ജെംഷഡ്പൂരാണ് മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. ജംഷ്ഡപൂരിന്റെ 4-4-2 ഘടന ഫറൂഖിന്റെയും കാസ്റ്റെലിന്റെയും ആക്രമണങ്ങള്‍ക്ക് മൂര്‍ച്ചയേകി. ആദ്യ മിനിറ്റുകളില്‍ത്തന്നെ ബെംഗളൂരു പ്രതിരോധത്തെ മുറിച്ചുകടക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞു. 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ബെംഗളൂരു ഇന്നിറങ്ങിയത്.

സുനിൽ ഛേത്രി

ഏഴാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു ആദ്യ ഷോട്ടുതിര്‍ത്തു. എന്നാല്‍ സുബ്രതോ പോളിനെ മറികടക്കാന്‍ മാത്രം പര്യാപ്തമായിരുന്നില്ല ഈ നീക്കം. 12 ആം മിനിറ്റില്‍ റാഫേല്‍ ആഗസ്‌റ്റോയ്ക്കും കിട്ടി സുവര്‍ണാവസരം. പക്ഷെ പന്തിനെ കൃത്യമായി ഹെഡ് ചെയ്യാന്‍ താരത്തിനായില്ല. 20 ആം മിനിറ്റിലാണ് ജംഷഡ്പൂരിനെ ഭീതിയിലാക്കിയ ബെംഗളൂരുവിന്റെ മൂന്നാമത്തെ മുന്നേറ്റം. ജുവാനന്റെ കോര്‍ണര്‍ കിക്കിന് മനോഹരമായി ഖാബ്ര തലവെച്ചെങ്കിലും സുബ്രതോ പോളിന് ജംഷഡ്പൂരിനെ തലനാരിഴയ്ക്ക് രക്ഷിച്ചു. ശേഷം വിരസമായ ആദ്യ പകുതിയിലേക്കാണ് ഇരു ടീമുകളും മത്സരത്തെ നയിച്ചത്. അലക്ഷ്യമായ ഷോട്ടുകളും മന്ദം മന്ദം നീങ്ങിയ പാസുകളും ആദ്യ പകുതിയില്‍ രസംകൊല്ലിയായി.

ജംഷഡ്പൂർ എഫ്സി - ബെംഗളൂരു എഫ്സി മത്സരം

രണ്ടാം പകുതിയിലാണ് ഭേദപ്പെട്ട നീക്കങ്ങള്‍ വീണ്ടും കണ്ടത്. 50 ആം മിനിറ്റില്‍ ഐഎസ്എല്‍ ആറാം സീസണിലെ ആദ്യ ഗോള്‍ ശ്രമം ബെംഗളൂരുവിന്റെ ഓണ്‍വു നടത്തി. ആഷിഖ് നീട്ടി നല്‍കിയ പന്ത് കൃത്യമായ തൊടുത്തെങ്കിലും സുബ്രതോ പോളിനെ കീഴടക്കാന്‍ മാത്രം നീക്കത്തിന് കഴിഞ്ഞില്ല. 57 ആം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച ഫറൂഖ് ചൗധരിയുടെ തകര്‍പ്പന്‍ ബൈസൈക്കിള്‍ കിക്ക് തടുത്ത ഗുര്‍പ്രീത് സിങ് സന്ധുവിനെയും ആരാധകര്‍ ഇന്നു കണ്ടു.

ഗുർപ്രീത് സിങ് സന്ധു

77 ആം മിനിറ്റിലാണ് ഷംഷഡ്പൂരിനെ വീണ്ടുമൊരിക്കല്‍ക്കൂടി ബെംഗളൂരു ഞെട്ടിച്ചത്. ഇടതു വിങ്ങില്‍ നിന്നും ആഷിഖ് കുരുണിയന്‍ പായിച്ച ഷോട്ടിന് പക്ഷെ സുബ്രതോ പോളെന്ന വന്‍മതിലിനെ തോല്‍പ്പിക്കാനായില്ല. സമനിലയോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ജംഷഡ്പൂര്‍ എഫ്‌സി. മൂന്നു കളിയില്‍ നിന്നും രണ്ടു ജയവും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. മൂന്നു കളിയില്‍ നിന്നും മൂന്ന സമനിലയുമായി ബെംഗളൂരു എഫ്‌സി ഏഴാം സ്ഥാനത്താണ്.

Story first published: Sunday, November 3, 2019, 21:39 [IST]
Other articles published on Nov 3, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X