Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: സമനില പിടിച്ചുവാങ്ങി ഗോവ, നോര്‍ത്ത് ഈസ്റ്റിന് ഞെട്ടല്‍

ഗുവാഹത്തി: അവസാന നിമിഷം വീണ്ടുമൊരു സമനില പിടിച്ചുവാങ്ങി എഫ്‌സി ഗോവ. 94 ആം മിനിറ്റില്‍ ഗോവ ഗോളടിക്കുമെന്ന് നോര്‍ത്ത് ഈസ്റ്റ് കരുതിയില്ല. ആതിഥേയര്‍ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായി മന്‍വീര്‍ സിങ്ങിന്റെ ഹെഡര്‍ ഗോള്‍. ഐഎസ്എല്‍ ആറാം സീസണിലെ എഫ്‌സി ഗോവ - നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ രണ്ടു ഗോളുകള്‍ വീതമടിച്ചാണ് നോര്‍ത്ത് ഈസ്റ്റും ഗോവയും പിരിഞ്ഞത്. തോല്‍വിയുടെ വക്കില്‍ നിന്നും 95 ആം മിനിറ്റില്‍ പകരക്കാരന്‍ മന്‍വീര്‍ സിങ് എഫ്‌സി ഗോവയുടെ രക്ഷകനായി.

നോർത്ത് ഈസ്റ്റ് - എഫ്സി ഗോവ മത്സരം

നേരത്തെ ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷമാണ് നോര്‍ത്ത് ഈസ്റ്റ് പോരാട്ട വീര്യം പുറത്തെടുത്തത്. 54 ആം മിനിറ്റില്‍ അസമോവ ജ്യാനും 74 ആം മിനിറ്റില്‍ റിഡിം ലാങ്ങും ചേര്‍ന്ന് നോര്‍ത്ത് ഈസ്റ്റിന്റെ തിരക്കഥയൊരുക്കി. മത്സരം 90 മിനിറ്റും കഴിഞ്ഞ് അധിക സമയത്തേക്ക് നീണ്ടപ്പോഴേക്കും നോര്‍ത്ത് ഈസ്റ്റ് കരുതി ജയിച്ചെന്ന്. എന്നാല്‍ ഹാഫ് ലൈനില്‍ നിന്നും മൗര്‍ത്താഡ ഫാള്‍ നല്‍കിയ ഗംഭീരന്‍ ഫ്രീ കിക്ക് മത്സരവിധി മാറ്റി; മന്‍വീര്‍ സിങ്ങിന്റെ അതിമനോഹരമായ ഹെഡര്‍ ഗോവയുടെ തിരിച്ചുവരവിന് വഴിയൊരുക്കി. നേരത്തെ 31 ആം മിനിറ്റില്‍ സീസണിലെ ആദ്യ ത്സരത്തിനിറങ്ങിയ ഹ്യുഗോ ബൗമസാണ് ഗോവയെ മുന്നിലെത്തിച്ചത്.

നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തിലെ വിള്ളല്‍ തുറന്നുകാട്ടിയായിരുന്നു ഹ്യൂഗോയുടെ ആദ്യ ഗോള്‍. ഇടതു വിങ്ങില്‍ റിഡിം ലാങ്ങിന്റെ പിഴവ്. ബൗമസിനെ തടയാന്‍ നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെട്ട നിമിഷം. ബോക്‌സിന് പുറത്തേക്ക് ഓടിയെത്തിയ ഗോള്‍ കീപ്പര്‍ സുബാസിഷ് റോയുടെ ആത്മവിശ്വാസത്തെയും ബൗമസ് കശക്കിയെറിഞ്ഞു. സുബാസിഷിനെ അതിവിദഗ്ധമായി വെട്ടിച്ച് ബൗമസ് ഷോട്ട് തൊടുക്കുമ്പോള്‍ 'ആളൊഴിഞ്ഞ പൂരപ്പറമ്പായിരുന്നു' നോര്‍ത്ത് ഈസ്റ്റ് പോസ്റ്റ്. പക്ഷെ ഗോള്‍ വീണതോടെ നോര്‍ത്ത് ഈസ്റ്റ് ക്യാംപ് ഉണര്‍ന്നു. അസമോവ ഗ്യാനിലൂടെ നിരവധി അവസങ്ങളാണ് നോര്‍ത്ത് ഈസ്റ്റിന് കൈവന്നത്. പക്ഷെ ആദ്യ പകുതിയില്‍ എഫ്‌സി ഗോവയുടെ ഗോള്‍വല കുലുങ്ങിയില്ല.

നോർത്ത് ഈസ്റ്റ് - എഫ്സി ഗോവ മത്സരം

54 ആം മിനിറ്റിലാണ് അസമോവ ഗ്യാനിലൂടെ നോര്‍ത്ത് ഈസ്റ്റിന്റെ സമനില ഗോള്‍. പ്രതിരോധ നിരയില്‍ മൗര്‍ത്താഡ ഫാള്‍ വരുത്തിയ പിഴവിന് ഗോവയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു. ബോക്‌സിനകത്ത് ഇടതു വിങ്ങില്‍ നിന്നും ഗ്യാന്‍ ഉതിര്‍ത്ത ഷോട്ട് ഗോവയുടെ പോസ്റ്റില്‍ ചെന്നുകയറി. 74 ആം മിനിറ്റില്‍ റിഡിം ലാങ്ങും കുറിച്ചു നോര്‍ത്ത് ഈസ്്റ്റിന്റെ രണ്ടാം ഗോള്‍. മാര്‍ട്ടിന്‍ ഷാവേസ് നല്‍കിയ പാസിനെ അതിമനോഹരമായാണ് ലാങ് ഗോളാക്കി മാറ്റിയത്. അവസാന നിമിഷങ്ങളിലേക്ക് നീങ്ങിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് താരം സെമിന്‍ലെന്‍ ഡൗങ്കല്‍ ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തായതിനും മത്സരം സാക്ഷ്യം വഹിച്ചു. സമനിലയോടെ ഇരു ടീമുകളും ഓരോ പോയിന്റുകള്‍ വീതം പങ്കിട്ടിരിക്കുകയാണ്. മൂന്നു മത്സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ടു സമനിലകളുമായി ഗോവയാണ് ഇപ്പോള്‍ മൂന്നാമത്. നോര്‍ത്ത് ഈസ്റ്റ് നാലാമതും.

Story first published: Friday, November 1, 2019, 21:56 [IST]
Other articles published on Nov 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+