Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ന്നടിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്; കിരീടം ദാദയുടെ മക്കള്‍ക്ക്‌

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ 2014 ന്‍റ കണക്ക് തീര്‍ക്കാന്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സിന് പിഴച്ചു. ആദ്യ സീസണിന്റെ ആവർത്തനം പോലെ ഇത്തവണയും വിജയം ഗാംഗുലിയുടെ അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക്.

ആദ്യ പകുതിയിൽ വീണ ഓരോ ഗോളുകളല്ലാതെ രണ്ടാം പകുതിയിലോ എക്സ്ട്രൈ ടൈമിലോ ഗോൾ വീഴ്ത്താൻ ഇരു ടീമുകൾക്കും കഴിഞ്ഞില്ല. ഒടുവിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് കൊൽക്കത്ത വിജയം സ്വന്തമാക്കി.

കണ്ണീരണിഞ്ഞ് കൊച്ചി; ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ പൊട്ടിച്ച് ദാദയുടെ കൊൽക്കത്ത

9.55: പെനാൾട്ടി ഷൂട്ടൗട്ടിൽ കൊൽകത്തയ്ക്ക് ജയം

9.40: ഹ്യൂം പെനാൾട്ടി നഷ്ടപ്പെടുത്തി

9.39: പെനാള്‍ട്ടി ഷൂട്ടൗട്ട് ആദ്യ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ വീഴ്ത്തി

9.35: എക്‌സ്ട്രാ ട്രൈമിലും ഗോള്‍ വീണില്ല, ഷൂട്ടൗട്ട് വിധി നിര്‍ണയിക്കും

9.04: സുവര്‍ണാവസരം ബെല്‍ഫോര്‍ട്ട് നഷ്ടപ്പെടുത്തി

9.03: എക്‌സട്രാ ടൈമിന്റെ മൂന്നാം മിനിട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ഫ്രീ കിക്ക് നഷ്ടപ്പെടുത്തി

9.00: രണ്ടാം പകുതിയില്‍ ഗോള്‍ നേടാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. വിധി നിര്‍ണയം എക്‌സ്ട്രാ ടൈമില്‍

8.38: റാഫിയെ പിന്‍വലിച്ച് കോപ്പല്‍ റഫീഖിനെ ഇറക്കി

8.23: കൊല്‍ക്കത്തയുടെ ഗോള്‍മുഖത്ത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍

7.50: 44-ാം മിനിട്ടില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ മറുപടി ഗോള്‍

കോര്‍ണര്‍ കിക്ക് കിടിലന്‍ ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റിയത് ഹെന്‌റിക്കോ സെറീനോ

7.41: 37-ാം മിനിട്ടില്‍ കേരളത്തിന്റെ ആദ്യ ഗോള്‍

മുഹമ്മദ് റാഫി കേരളത്തിന് വേണ്ടി കൊല്‍ക്കത്തയുടെ ഗോള്‍വല കുലുക്കി

ആദ്യ കോര്‍ണര്‍ കിക്ക് തന്നെ കേരളം ഗോളാക്കി മാറ്റി

7.40: സികെ വിനീത് സുവര്‍ണാവസരം നഷ്ടപ്പെടുത്തി

7.38: പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് മാര്‍ക്യ താരം ഹ്യൂസ് പിന്‍വാങ്ങി

7.37: കേരളത്തിന്റെ ഗോള്‍മുഖം ഇളക്കി മറിച്ച് അത്‌ലറ്റിക്കോ കൊല്‍ക്കത്തയുടെ മുന്നേറ്റം വീണ്ടും

7.26: കേരളത്തിന്റെ ഗോള്‍മുഖത്ത് കൊല്‍ക്കത്തയുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍

7.24: ബെല്‍ഫോര്‍ട്ട് ഫ്രീ കിക്ക് നഷ്ടപ്പെടുത്തി. ക്രോസ്സ് ബാറിന് മുകളിലൂടെ പന്ത് പറന്നു

7.22: 19-ാം മിനിട്ടില്‍ കേരളത്തിന് അനുകൂലമായി ഫ്രീ കിക്ക്

7.20: 17-ാം മിനിട്ടില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്തയുടെ ആക്രമണം കേരളത്തിന്റെ ഗോള്‍മുഖത്ത്

ആദ്യ 15 മിനിട്ടില്‍ ബോള്‍ പൊസഷനില്‍ കൊല്‍ക്കത്ത മുന്നില്‍

7.18: ആദ്യ പതിനഞ്ച് മിനിട്ടിനുള്ളില്‍ തന്നെ ഇരു ടീമുകളും ആക്രമണോത്സുക ഫുട്‌ബോള്‍ പുറത്തെടുക്കുന്നു.

Story first published: Sunday, December 18, 2016, 22:04 [IST]
Other articles published on Dec 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+