ISL: നോർത്ത് ഈസ്റ്റിൽ നിന്നും റാഞ്ചി, പ്യൂട്ടിയ കേരള ബ്ലാസ്റ്റേഴ്സിനായി പന്തുതട്ടും

കൊച്ചി: മിസോറം സ്വദേശിയും എതിരാളികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്സി താരവുമായ ലാല്‍തങ്ക ഖോള്‍ഹ്രിങ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ. വരുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ യുവതാരം കളത്തിലിറങ്ങും. 22 കാരനായ പ്യൂട്ടിയ എന്നറിയപ്പെടുന്ന താരം ഒരേ സമയം സെന്‍റര്‍ മിഡ്ഫീല്‍ഡിലും വിങ്സിലും പ്രാഗത്ഭ്യം തെളിയിച്ച താരമാണ്. മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‍ലഹേം വെങ്ത്‍ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാല്‍തങ്ക അതേവര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി.

2017-18 ഐ ലീഗ് സീസണില്‍ ഐസ്വാള്‍ എഫ്സിക്ക് വേണ്ടി മല്‍സരിക്കാന്‍ കൈമാറുന്നതിനു മുന്‍പ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി 4 മല്‍സരങ്ങളിലാണ് കളിച്ചത്. ഐ ലീഗില്‍ അദ്ദേഹത്തിന്‍റെ അനുഭവ പരിചയം ഐഎസ്എല്ലില്‍ മികച്ച ഒരു താരമായി പാകപ്പെടുത്തിയെടുക്കുന്നതിന് സഹായകരമായി. കഴിഞ്ഞ രണ്ട് സീസണുകളിലുമായി 29 തവണയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് വേണ്ടി ലാല്‍തങ്ക കളത്തിലിറങ്ങിയത് മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍ കളിക്കുകയും രണ്ട് അസിസ്റ്റുകള്‍ പുറത്തെടുക്കകയും ചെയ്ത താരത്തിന്റെ വൈവിധ്യപൂര്‍ണമായ കഴിവുകള്‍ കളിക്കളത്തില്‍ പ്രകടമായിരുന്നു. സാഹചര്യത്തോടൊത്തുളള പൊരുത്തപ്പെടലും സ്ഫോടനാല്‍മകമായ വേഗതയും കാരണം പ്യൂട്ടിയ ടീമിനൊരു മുതല്‍ക്കൂട്ടാകും. മിഡ്ഫീൽഡിൽ വിശ്വസിച്ച് ചുമതല ഏൽപ്പിക്കാൻ സാധിക്കുന്ന വ്യക്തിയാണ് പ്യൂട്ടിയ.

'ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരുള്ള ടീമിൽ കളിക്കുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ഇതും ഈ ടീമിൽ ചേരുന്നതിനു പിന്നിലെ ഒരു കാരണമായിരുന്നു. എന്നെപ്പോലെ തന്നെ ക്ലബ്ബും ആരാധകരും വിജയത്തിനായി കൊതിക്കുകയാണ്. ഞങ്ങളുടെ ടീം വർക്ക്, ദൈവത്തിന്റെ സ്വന്തം നാടിന്റെ പിന്തുണ, ദൈവകൃപ എന്നിവയാൽ, ഐ‌എസ്‌എൽ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഞാൻ ഇവിടെയുള്ളത്! എന്റെ പുതിയ ടീമംഗങ്ങൾ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരോടൊപ്പം ചേരാനും സീസൺ തുടങ്ങുന്നതിനും വിജയം നേടാനും എനിക്ക് ഇനി കാത്തിരിക്കാനാവില്ല', പ്യൂട്ടിയ പറഞ്ഞു.

'പ്യൂട്ടിയ പുതുതലമുറ ഫുട്ബോള്‍ താരങ്ങളുടെ ഭാഗമാണ്. അവര്‍ക്ക് കാലുകളില്‍ ഫുട്ബോളും വഹിച്ച് അനായാസമായി മുന്നോട്ട് കുതിക്കാനാകും. ഇടത് കാല്‍ കൊണ്ട് കളിക്കുന്ന പ്യൂട്ടിയ മിഡ്ഫീല്‍ഡില്‍ വിവിധ പൊസിഷനുകളില്‍, സെന്‍ററിലും ഔട്ട്‍വൈഡിലും തന്‍റെ കഴിവ് പുറത്തെടുക്കാനാകും. എല്ലാത്തിനുമുപരി കളിക്കളത്തില്‍ വലിയ കാഴ്ചപ്പാടും സാങ്കേതികതയുമുള്ള താരമാണ് പ്യൂട്ടിയ. അദ്ദേഹം ടീമിന് ഒരു മുതല്‍ക്കൂട്ടാണെന്ന് മാത്രമല്ല ക്ലബിനൊപ്പം അദ്ദേഹത്തിനും മികച്ച ഭാവിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു', കേരള ബ്ലാസ്റ്റേഴ്സ് എഫ്‍സി അസിസ്റ്റന്‍റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, September 16, 2020, 17:51 [IST]
Other articles published on Sep 16, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X