വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: മധ്യനിര ശക്തമാക്കി ബ്ലാസ്റ്റേഴ്‌സ്, ബ്രൈസ് മിറാന്‍ഡയുമായി കരാറിലെത്തി

ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ താരമായിരുന്നു

By Desk
bryce miranda 1

കൊച്ചി: ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ ബ്രൈസ് മിറാന്‍ഡയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. ചര്‍ച്ചില്‍ ബ്രദേഴ്‌സില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കു ചേക്കേറിയത്. വെളിപ്പെടുത്താത്ത തുകയ്ക്കാണ് മിറാന്‍ഡയുമായി ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയത്. 2026വരെ ക്ലബ്ബില്‍ തുടരുന്ന മള്‍ട്ടി ഇയര്‍ കരാറിലാണ് താരം ഒപ്പിട്ടതെന്നു ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

IND vs SA: 4 വര്‍ഷത്തിനിടെ 11 അവസരം, റിഷഭിന്റെ പകുതി അവസരമെങ്കിലും സഞ്ജുവിന് നല്‍കൂ!IND vs SA: 4 വര്‍ഷത്തിനിടെ 11 അവസരം, റിഷഭിന്റെ പകുതി അവസരമെങ്കിലും സഞ്ജുവിന് നല്‍കൂ!

മുംബൈ എഫ്സിയില്‍ നിന്നാണ് ബ്രൈസ് പ്രൊഫഷണല്‍ ഫുട്ബോള്‍ ജീവിതം ആരംഭിച്ചത്. അണ്ടര്‍ 18 വരെയുള്ള എല്ലാ പ്രായവിഭാഗത്തിലുള്ള ടീമുകളെയും പ്രതിനിധീകരിച്ചു. 2018ല്‍ എഫ്സി ഗോവയുടെ ഡെവലപ്മെന്റല്‍ ടീമില്‍ ചേരുന്നതിന് മുമ്പ് ചെറിയ കാലയളവിലേക്ക് യൂണിയന്‍ ബാങ്ക് എഫ്സിക്കായി കളിച്ചു. ഒരു വര്‍ഷത്തിനുശേഷം ഇന്‍കം ടാക്സ് എഫ്സിയില്‍ ചേര്‍ന്നു. ഈ സീസണില്‍ പ്രതീക്ഷയ്ക്കുറപ്പത്തെ പ്രകടനമായിരുന്നു ബ്രൈസ് കാഴ്ചവച്ചത്. 2019ലെ എലൈറ്റ് ഡിവിഷനില്‍ മൂന്ന് ഗോളടിക്കുകയും ഗോളുകള്‍ക്കു അവസരമൊരുക്കയും ചെയ്തു.

bryce miranda 2

എലൈറ്റ് ഡിവിഷനിലെ അദ്ദേഹത്തിന്റെ ചടുലമായ പ്രകടനങ്ങള്‍ വളരെയധികം ശ്രദ്ധ നേടി. ഇതോടെ വിവിധ ഐഎസ്എല്‍, ഐ ലീഗ് ക്ലബ്ബുകള്‍ ബ്രൈസിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തു വരികയും ചെയ്തു. ഒടുവില്‍ 2020ല്‍ ഗോവന്‍ ഐ ലീഗ് ക്ലബ്ബായ ചര്‍ച്ചില്‍ ബ്രദേഴ്സുമായി ബ്രൈസ് കരാര്‍ ഒപ്പിട്ടു. ക്ലബ്ബിനായി 33 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം കഴിഞ്ഞ രണ്ട് സീസണുകളില്‍ ഐ ലീഗ് ചാംപ്യന്‍ഷിപ്പിനായി ശക്തമായി പോരാടിയ ഗോവന്‍ ടീമിന്റെ അവിഭാജ്യഘടകമായിരുന്നു. ഈ കാലയളവില്‍ രണ്ട് ഗോളും മൂന്ന് അസിസ്റ്റുകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഐ ലീഗിലെ ശ്രദ്ധേയ പ്രകടനങ്ങള്‍ ബ്രൈസിനു യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരരങ്ങള്‍ക്കുള്ള അണ്ടര്‍ 23 ദേശീയ ടീമില്‍ ഇടം നേടിക്കൊടുക്കുകയും ചെയ്തു.

പാകിസ്താനില്‍ സച്ചിന് എന്താണ് ഇത്രയും ഫാന്‍സ്? കാരണങ്ങളറിയാംപാകിസ്താനില്‍ സച്ചിന് എന്താണ് ഇത്രയും ഫാന്‍സ്? കാരണങ്ങളറിയാം

'കേരളാ ബ്ലാസ്റ്റേഴ്സില്‍ ചേരാന്‍ കഴിഞ്ഞതില്‍ അതിയായ ആവേശമുണ്ട്. കുറച്ചുകാലമായി ക്ലബ്ബിന്റെ ഭാഗമാവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച ആരാധകരുള്ള ക്ലബ്ബാണിത്. എത്രയും വേഗം കൊച്ചിയിലെത്താനും പുതിയ ടീമംഗങ്ങളെ കാണാനും മഞ്ഞപ്പടയ്ക്കു മുന്നില്‍ കളിക്കാനുമുള്ള കാത്തിരിപ്പിലാണ് താനെന്നു ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പുവച്ച ശേഷം ബ്രൈസ് മിറാന്‍ഡ ആവേശഭരിതനായി പറഞ്ഞു.

bryce miranda 3

'ബ്രൈസ് ഞങ്ങളോടൊപ്പം ചേരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, വേഗത്തില്‍ പൊരുത്തപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന മികവുള്ള കളിക്കാരെ കേരളത്തിലേക്ക് കൊണ്ടുവരികയും ഫുട്ബോള്‍ മികച്ച രീതിയില്‍ കളിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യുക എന്ന ദൗത്യത്തിലാണ് എപ്പോഴും. ബ്രൈസ് വലിയ കഴിവുള്ള കളിക്കാരനാണ്, എന്നാല്‍ ഒരുപാട് ജോലികള്‍ ചെയ്യാനുണ്ട്' കേരള ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

ഡ്രൈവര്‍ മുതല്‍ ഗായകന്‍ വരെ!- വിരമിക്കലിനു ശേഷം വഴിമുട്ടിയവരെ അറിയാംഡ്രൈവര്‍ മുതല്‍ ഗായകന്‍ വരെ!- വിരമിക്കലിനു ശേഷം വഴിമുട്ടിയവരെ അറിയാം

ക്ലബ് ഇതിനകം നിരവധി ദീര്‍ഘകാല വിപുലീകരണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഐഎസ്എല്‍ റണ്ണറപ്പായതില്‍ നിന്ന് മുന്നേറാനുള്ള തയ്യാറെടുപ്പിന് ബ്രൈസിന്റെ കൂട്ടിചേര്‍ക്കല്‍ വരാനിരിക്കുന്ന സീസണില്‍ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും. പ്രീസീസണിന്റെ തുടക്കത്തില്‍ ബ്രൈസ് കൊച്ചിയില്‍ സഹതാരങ്ങള്‍ക്കൊപ്പം ചേരും.

Story first published: Wednesday, June 15, 2022, 18:27 [IST]
Other articles published on Jun 15, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X