ഐഎസ്എല്‍: പൂനെ സിറ്റി പിരിച്ചുവിടുന്നു, പകരമെത്താന്‍ ഹൈദരാബാദ് എഫ്‌സി

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണില്‍ പൂനെ സിറ്റിക്ക് പകരക്കാരനാവാന്‍ ഹൈദരാബാദ് എഫ്‌സി. സാമ്പത്തിക പ്രസിന്ധികള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പൂനെ സിറ്റി എഫ്‌സിയുടെ പിന്‍മാറ്റം. നേരത്തെ പൂനെ സിറ്റിക്ക് ട്രാന്‍സ്ഫര്‍ വിലക്കും ലഭിച്ചിരുന്നു. വാദ്ധാവന്‍ ഗ്രൂപ്പാണ് പൂനെ സിറ്റി എഫ്‌സിയുടെ ഉടമകള്‍.

എന്തായാലും പൂനെ സിറ്റിയുടെ ഒഴിവ് ഹൈദരാബാദ് ഫ്രാഞ്ചൈസി നികത്തും. ഹൈദരാബാദില്‍ നിന്നുള്ള പുതിയ ഫ്രാഞ്ചൈസിക്ക് ഐഎസ്എല്‍ പങ്കാളിത്ത അവകാശം കൈമാറാന്‍ ധാരണയായി. ഇതേസമയം, പുതിയ ഐഎസ്എല്‍ ടീമിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരേണ്ടതുണ്ട്. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി, തെലുഗു വ്യവസായി വിജയ് മാധുരി എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഹൈദരാബാദ് ഫ്രാഞ്ചൈസിക്ക് തുടക്കമിടുന്നത്.

ജൊഹാന്‍ ക്രൈഫിന് ബാഴ്‌സലോണയുടെ ആദരം; പ്രതിമ ഹോം ഗ്രൗണ്ടില്‍ സ്ഥാപിച്ചു

ഹൈദരാബാദിലെ ഗച്ചബൗളി സ്റ്റേഡിയം പുതിയ ടീമിന്റെ ഹോം ഗ്രൗണ്ടായി അറിയപ്പെടും. എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിറംകെട്ട പ്രകടനത്തില്‍ നിരാശ പൂണ്ടാണ് ത്രിപുരനേനി ക്ലബ് വിട്ടത്. മുന്‍പ് ചെന്നൈയ്യന്‍ എഫ്‌സിയുടെ സിഒഒ (ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍) ആയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യം പൂനെ സിറ്റിയെ ഏറ്റെടുത്ത് കളിപ്പിക്കാന്‍ ഹൈദരാബാദ് ഫ്രാഞ്ചൈസി ആലോചിച്ചിരുന്നു. പക്ഷെ ക്ലബിന്റെ ട്രാന്‍സ്ഫര്‍ വിലക്ക് ഈ നീക്കത്തിന് തടയിട്ടു. ചെന്നൈയ്യന്‍ എഫ്‌സിയില്‍ നിന്നും മിഡ്ഫീല്‍ഡര്‍ നെസ്റ്റര്‍ ഗോര്‍ഡിലോയെ റാഞ്ചാനുള്ള നീക്കമായിരുന്നു പൂനെയ്ക്ക് വിനയായത്. ചെന്നൈയ്ക്ക് അര്‍ഹിച്ച നഷ്ടപരിഹാരം നല്‍കാതെയാണ് താരത്തെ പൂനെ ടീമിലെടുത്തത്. ഇതിനെത്തുടര്‍ന്ന് പൂനെ സിറ്റിക്ക് ട്രാന്‍സ്ഫര്‍ വിലക്ക് കിട്ടി.

ഇപ്പോള്‍ പുതിയ ഫ്രാഞ്ചൈസിത്തന്നെ തുടങ്ങി ടീമിനെ ഉടച്ചുവാര്‍ക്കാനാണ് ത്രിപുരനേനി - മാധുരി സഖ്യത്തിന്റെ തീരുമാനം. പുതിയ പേരും ലോഗുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് വൈകാതെ അരങ്ങേറ്റം കുറിക്കും. പൂനെ സിറ്റി പിരിച്ചുവിടുന്ന പശ്ചാത്തലത്തില്‍ താരങ്ങളെ ഹൈദരാബാദ് ക്ലബ്ബില്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. എന്തായാലും പുതിയ തീരുമാനങ്ങള്‍ അറിയാന്‍ രാജ്യത്തെ കാല്‍പ്പന്ത് പ്രേമികള്‍ക്ക് ഏറെ കാത്തിരിക്കേണ്ടി വരില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: isl ഐഎസ്എല്‍
Story first published: Wednesday, August 28, 2019, 10:27 [IST]
Other articles published on Aug 28, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X