Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍, ജയം കൈവിട്ട് ഹൈദരാബാദ്

ഹൈദരാബാദ്: ഈ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ അവസാന പ്ലേഓഫ് പ്രതീക്ഷകളും അണഞ്ഞു. ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഓരോ ഗോള്‍ വീതമടിച്ചാണ് ജംഷഡ്പൂരും ഹൈദരാബാദും പിരിഞ്ഞത്. ആതിഥേയര്‍ക്കായി 39 ആം മിനിറ്റില്‍ നെസ്റ്റര്‍ ഗോര്‍ഡില്ലോ ആദ്യം ഗോളടിച്ചു. ശേഷം രണ്ടാം പകുതിയുടെ അധിക സമയത്താണ് (93') സുമീത് പാസ്സിയിലൂടെ ജംഷഡ്പൂര്‍ സമനില തിരിച്ചുപിടിച്ചത്.

ISL: അവസാന മിനിറ്റില്‍ ഗോളടിച്ച് ജംഷഡ്പൂര്‍, ജയം കൈവിട്ട് ഹൈദരാബാദ്

സമനിലയുടെ പശ്ചാത്തലത്തില്‍ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഏഴാമതാണ് ഇപ്പോള്‍ ജംഷഡ്പൂര്‍. 17 മത്സരങ്ങളില്‍ നിന്നും നാലു ജയമാണ് ടീമിന്റെ സമ്പാദ്യം. ആറു സമനിലയും ജംഷഡ്പൂര്‍ ഈ സീസണില്‍ വഴങ്ങി. മറുഭാഗത്ത് സീസണിലെ രണ്ടാം ജയമാണ് ഹൈദരാബാദിന്റെ കൈയില്‍ നിന്നും വഴുതിപ്പോയത്. എന്തായാലും 17 മത്സരങ്ങളില്‍ നിന്നും ഏഴു പോയിന്റുമായി പത്താം സ്ഥാനത്തുതന്നെ ഹൈദരാബാദ് എഫ്‌സി തുടരുന്നു.

ഇന്നത്തെ മത്സരത്തില്‍ പന്തടക്കി കളിക്കാനായിരുന്നു ജംഷഡ്പൂര്‍ ശ്രമിച്ചത്. ഇതില്‍ ടീം വിജയിക്കുകയും ചെയ്തു. എന്നാല്‍ ആദ്യം ഗോളടിച്ചത് എതിര്‍ ടീമാണെന്നു മാത്രം. വിരസമായി നീങ്ങിയ ആദ്യ പകുതിയില്‍ നെസ്റ്റര്‍ ഗോര്‍ഡിലോയുടെ ഗോളാണ് ആവേശമുണര്‍ത്തിയത്. ബോക്‌സിന് പുറത്തു നിന്നും ഗോര്‍ഡിലോ ഉയര്‍ത്തിയടിച്ച ഷോട്ട് വെടിയുണ്ട കണക്കെ ക്രോസ് ബാറില്‍ തട്ടി വലയ്ക്കുള്ളില്‍ കയറി. ഗോര്‍ഡിലോയുടെ ഗോള്‍ മത്സരത്തിന്റെ വിധി നിശ്ചയിച്ചന്ന് കരുതിയിരിക്കവെയാണ് ഹൈദരാബാദിന്റെ വലയില്‍ സന്ദര്‍ശകര്‍ പന്തെത്തിച്ചത്. 93 ആം മിനിറ്റില്‍ സുമിത് പാസ്സി ജംഷഡ്പൂരിനെ രക്ഷകനായി. അവസാന മിനിറ്റില്‍ അക്കോസ്റ്റയുടെ ഹെഡര്‍ സുമിത് പാസ്സിയിലൂടെ ഗോളായി മാറുകയായിരുന്നു.

Story first published: Thursday, February 13, 2020, 21:42 [IST]
Other articles published on Feb 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+