Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: സമനില ചോദിച്ചു വാങ്ങി ഹൈദരാബാദ്, കൊല്‍ക്കത്ത കഷ്ടിച്ച് രക്ഷപ്പെട്ടു

ഹൈദരാബാദ്: ഹൈദരാബാദ് എഫ്‌സി - അത്‌ലറ്റികോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍. കളിയില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചു. ആദ്യ പകുതിയില്‍ കൊല്‍ക്കത്തയ്ക്കായി റോയി കൃഷ്ണയാണ് പെനാല്‍റ്റിയിലൂടെ ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതി തീരും മുന്‍പേ ബോബോയിലൂടെ ഹൈദരാബാദ് ഗോളും മടക്കി. ശേഷം രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിലാണ് ബാക്കി രണ്ടു ഗോളുകള്‍ വീണത്. ബോബോയും റോയി കൃഷ്ണയും തന്നെ രണ്ടാം ഭാഗത്തും സ്‌കോറര്‍മാര്‍.

ഐഎസ്എൽ

പതിവുപോലെ ആക്രമണ ഫുട്ബോളാണ് പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെ കിടക്കുന്ന ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത പുറത്തെടുത്തത്. കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ഇരു ടീമുകളും എതിര്‍ ബോക്‌സുകളിലേക്ക് ഇരച്ചെത്തുന്നത് മത്സരം കണ്ടു. 15 മിനിറ്റില്‍ റഫറിയുടെ തെറ്റായ തീരുമാനമാണ് ഗോളിനുള്ള വഴി തെളിച്ചത്. ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ക്രോസ് ആശിഷ് റായി നെഞ്ചേറ്റി എടുക്കുകയായിരുന്നു. എന്നാല്‍ ഹാന്‍ഡ് ബോളെന്ന് ചൂണ്ടിക്കാട്ടി റഫറി പെനാല്‍റ്റി സ്‌പോടിലേക്ക് വിസിലൂതി.

ഐഎസ്എൽ

എന്തായാലും വീണുകിട്ടിയ സുവര്‍ണാവസരം കൊല്‍ക്കത്ത പാഴാക്കിയില്ല. റോയി കൃഷ്ണയുടെ ഷോട്ട് ഹൈദരാബാദ് നായകന്‍ കൂടിയായ കമല്‍ജിത്തിനെ മറികടന്ന് വലയില്‍. ഗോള്‍ വീണതോടെ ഹൈദരാബാദിന്് വാശി കൂടി. മാര്‍സലീനോ - ബോബോ സഖ്യം എടികെ പ്രതിരോധം പലകുറി മുറിച്ചു കടന്നു. 39 ആം മിനിറ്റിലാണ് ഹൈദരാബാദിന്റെ നീക്കം ലക്ഷ്യം കാണുന്നത്. ആതിഥേയരുടെ മറുപടി ഗോള്‍. നെസ്റ്റര്‍ ഗോര്‍ഡിലോയുടെ കൗശലമാര്‍ന്ന മുന്നേറ്റം ഗോൡ കലാശിക്കുകയായിരുന്നു. ഗോര്‍ഡിലോയുടെ മനോഹരമായ ക്രോസില്‍ ഉയര്‍ന്നു ചാടിയ ബോബോ കൃത്യമായി തലവെച്ചു --- ഗോള്‍.

രണ്ടാം പകുതിയില്‍ കൂടുതല്‍ കരുതലോടെയാണ് ഇരുപക്ഷവും പന്തുതട്ടിയത്. ഫലമോ, 85 ആം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു മത്സരത്തില്‍ അടുത്ത ഗോള്‍ വീഴാന്‍. ബോബോയിലൂടെ ഹൈദരാബാദാണ് ലീഡ് പിടിച്ചത്. ഇത്തവണ നായകന്‍ മാര്‍സലീനോ ബോബോയ്ക്ക് കൃത്യമായി പന്തെത്തിച്ചു. മറ്റൊരു ഹൈഡര്‍ --- ഹൈദരാബാദ് ജയം ഉറപ്പാക്കിയ നിമിഷം. എന്നാല്‍ അഞ്ചു മിനിറ്റു മാത്രമേ ഹൈദരാബാദ് ക്യാംപില്‍ ജയാരവം മുഴങ്ങിയുള്ളൂ.

ഐഎസ്എൽ

ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കമല്‍ജിത്തിന്റെ പിഴവ് കൊല്‍ക്കത്ത മുതലെടുത്തു. ജാവി ഹെര്‍ണാണ്ടസ് നല്‍കിയ ഹെഡര്‍ ഓടിയടുത്ത കമല്‍ജിത്തിന്റെ തലയ്ക്ക് മുകളിലൂടെ റോയി കൃഷ്ണ വലയിലാക്കി. സമനിലയോടെ ഹൈദരാബാദിന്റെ നില കൂടുതല്‍ പരുങ്ങലിലാവുകയാണ്. ഒന്‍പതു കളികളില്‍ നിന്നും അഞ്ച് പോയിന്റുകള്‍ മാത്രമേ ടീമിനുള്ളൂ. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയാണ് ഹൈദരാബാദിന്റെ കിടപ്പും. മറുഭാഗത്ത് 15 പോയിന്റുകളുമായി കൊല്‍ക്കത്ത രണ്ടാം സ്ഥാനത്താണ്.

Story first published: Saturday, December 21, 2019, 21:52 [IST]
Other articles published on Dec 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+