മഞ്ഞപ്പട കയറിത്തുടങ്ങി.... സച്ചിനും ബച്ചനും ബച്ചന്‍റെ മോനും ദാദയുമെത്തും....
കൊച്ചി: ഐഎസ്എല്‍ മൂന്നാം സീസണിന്റെ ഫൈനല്‍ മത്സരം ആരംഭിക്കാന്‍ മൂന്നു മണിക്കൂറുകള്‍ മാത്രം. കേരളം ഒരു തുകല്‍ പന്തിലേക്കു ചുരുങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന പതിനായിരക്കണക്കിന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലേക്കു പ്രവേശിക്കാന്‍ തുടങ്ങി.
ഇതുവരെയുള്ള മത്സരങ്ങള്‍ക്ക് അഞ്ചു മണിയോടെയാണ് കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചിരുന്നതെങ്കില്‍ സുരക്ഷ മുന്‍നിര്‍ത്തി ഇന്ന് മൂന്നു മണിയോടെത്തന്നെ കാണികളെ സ്‌റ്റേഡിയത്തിനകത്തേക്കു കടത്തിവിടാന്‍ ആരംഭിച്ചിട്ടുണ്ട്. ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ഗാനങ്ങളും നൃത്തച്ചുവടുകളും വാദ്യഘഷങ്ങളുമായാണു കാണികള്‍ സ്റ്റേിയത്തിലെത്തിയിട്ടുള്ളത്.
കൊച്ചിയെ സംബന്ധിച്ചിടത്തോളം ബ്ലാസ്‌റ്റേഴ്‌സിന്റെ കളികള്‍ക്ക് ആരാധകരെത്തുന്നതു പുതിയ കാര്യമല്ല. എന്നാല്‍ ഇന്ന് പതിനായിരക്കണക്കിന് ആരാധകരോടൊപ്പം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി വിഐപികളും സ്റ്റേഡിയത്തിലെത്തുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെയാണു ഗ്യാലറിയിലെ താരം. സച്ചിനു ഭാര്യ അഞ്ജലിയും കൊച്ചിയില്‍ എത്തിയിട്ടുണ്ട്. അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ടീം ഉടമയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും കൊച്ചിയിലെത്തിയിട്ടുണ്ട്. നടന്‍ അമിതാഭ് ബച്ചനാണ് മത്സരം കാണാനെത്തുന്ന മറ്റൊരു വിഐപി.

ബ്ലാസ്റ്റേഴ്സിന്റെ വിജയം കാണാനാണു സച്ചിനെത്തുന്നത്. ആദ്യ സീസണില്‍ മുബൈയില്‍ നടന്ന ഫൈനലില്‍ ഇതേ കൊല്‍ക്കത്തയോടും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു തലകുനിച്ചപ്പോള്‍ ഗ്യാലറിയില്‍ നിരാശനായി സച്ചിനുണ്ടായിരുന്നു. സച്ചിനു വേണ്ടിയും ഇന്നു ബ്ലാസ്റ്റേഴ്സിനു ജയിച്ചേ പറ്റൂ.

ഇത്തവണയും സച്ചിന്‍റെ ടീമിനെ പരാജയപ്പെടുത്തുമെന്നു സൗരവ് ഗാംഗുലി വെല്ലുവിളിച്ചു കഴിഞ്ഞു. പക്ഷേ ക്രിക്കറ്റിലെ രണ്ട് ഇതിഹാസങ്ങള്‍ക്കും ഗ്യാലറിയിലിരുന്നു കളി കാണുക എന്നതിനപ്പുറം മറ്റൊന്നും ചെയ്യാനില്ല. കാര്യങ്ങള്‍ മൈതാനത്തു തീരുമാനിക്കപ്പെട്ടും.

റിലയന്‍സ് ഗ്രൂപ്പിന്റെ തലവന്‍ മുകേഷ് അംബാനിയും ഫൈനലിനെത്തും. അമിതാബ് ബച്ചന്റെ മകനും പ്രശസ്ത സിനിമാ താരവും ചെന്നൈയിന്‍ എഫ്‌സിയുടെ ഉടമയുമായ അഭിഷേക് ബച്ചനും കളികാണാനെത്തുമെന്നാണു സൂചന. മലയാളത്തിലെ പ്രമുഖ യുവതാരം നിവിന്‍ പോളി കളികാണാനുണ്ടാകും. ബ്ലാസ്‌റ്റേഴ്‌സിന്റെ അണിയറക്കാരില്‍ ഒരാള്‍കൂടിയാണു നിവിന്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമസ്ഥ നിരയില്‍ നിന്ന് കന്നട താരം ചിരംഞ്ജിവിയും കളികാണാന്‍ കൊച്ചിയിലെത്തുമെന്നാണു സൂചന.

ഇത്രയധികം വിഐപികള്‍ എത്തുന്നതിനാല്‍ത്തന്നെ കനത്ത സുരക്ഷയാണു കൊച്ചിയില്‍ ഒരുക്കിയിട്ടുള്ളത്. ആറു മണിയോടെ സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കും. സ്റ്റേഡിയത്തില്‍ കയറിയാല്‍ മത്സരം അവസാനിക്കുന്നതുവരെ പുറത്തിറങ്ങാനാകില്ല. സ്റ്റേഡിയത്തിനു പുറത്ത് ആളുകള്‍ അനാവശ്യമായി കൂട്ടംകൂടുന്നതിനും അനധികൃത കച്ചവടങ്ങള്‍ക്കും നിയന്ത്രണമുണ്ട്.

കുപ്പിവെള്ളവും ഭക്ഷപ്പൊതികളും സ്റ്റേഡിയത്തിലേക്കു പ്രവേശിപ്പിക്കില്ല. വാഹന പാര്‍ക്കിങ്ങിനും കര്‍ശന നിയന്ത്രണമുണ്ട്. അനധികൃതമായി പാര്‍ക് ചെയ്ത വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ച് എടുത്തുകൊണ്ടു പോകും. സ്‌റ്റേഡിയത്തിന്റെ പരിസരത്തു സിസി ടിവി പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications