Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കണ്ണീരണിഞ്ഞ് കൊച്ചി; ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ പൊട്ടിച്ച് ദാദയുടെ കൊൽക്കത്ത

കൊച്ചി:ഇത്തവണയും സച്ചിന് ഭാ​ഗ്യമില്ല. ഐഎസ്എൽ 2016 ൽ ഹോം ​ഗ്രൗണ്ടിലെ ഫൈനൽ മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. നിശ്ചിത 90 മിനിട്ടിലും എക്സ്ട്രാ ടൈമിലും വിധിനിശ്ചയിക്കാൻ പറ്റാതെ പോയ മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ട് വിജയികളെ നിശ്ചയിച്ചു(4-1).

പെനാൾട്ടി ഷൂട്ടൗട്ടിൽ ആദ്യ അവസരം ഹ്യൂം നഷ്ടപ്പെടുത്തിയപ്പോൾ ആഹ്ലാദക്കടലായി മാറി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം. എന്നാൽ പിന്നീട് ഒരു കിക്ക് പോലും കൊൽക്കത്ത നഷ്ടപ്പെടുത്തിയില്ല. പക്ഷേ മൂന്നാമത്തേയും അഞ്ചാമത്തേയും കിക്കുകൾ ലക്ഷ്യം നേടാനാകാതെ ബ്ലാസ്റ്റേഴ്സ് തലകുനിച്ചു. മഞ്ഞക്കടൽ നിശബ്ദമായി. ചരിത്രം ആവർത്തിച്ച് സച്ചിന് മേൽ ​ഗാം​ഗുലി വീണ്ടും വിജയം നേടി.

സികെ വിനീതിനേയും മുഹമ്മദ് റാഫിയേയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. സന്ദീപ് നന്ദിയ്ക്ക് പകരം സ്റ്റാക്ക് ആണ് കേരളത്തിന്റെ ഗോള്‍വല കാത്തത്. രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട ഹോസു പ്രീറ്റോയ്ക്ക് പകരം പ്രതിരോധനിരയില്‍ ഇറങ്ങിയത് ഇഷ്ഫാഖ് ആയിരുന്നു.

ഹോസുവിന്റെ അഭാവം ബ്ലാസ്‌റ്റേഴ്‌സ് നന്നായി അറിഞ്ഞു. ഹ്യൂസ് പരിക്കേറ്റ് കയറിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരയില്‍ വിള്ളല്‍ വീഴ്ത്തി പലതവണ കൊല്‍ക്കത്തക്കാര്‍ ഗോള്‍മുഖത്തെത്തിയിരുന്നു

ആദ്യ പകുതി

ആദ്യ പകുതിയില്‍ ഇരു ടീമുകളും മത്സരിച്ച് മുന്നേറുക തന്നെ ആയിരുന്നു. ബോള്‍ പൊസെഷന്റെ കാര്യത്തിലും ആക്രമണങ്ങളുടെ കാര്യത്തിലും കേരളത്തേക്കാള്‍ ഒരു പടി മുന്നില്‍ തന്നെ ആയിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത.

ആദ്യ ഗോള്‍ റാഫി നേടി

കളിയുടെ 37-ാം മിനിട്ടില്‍ കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ നേടിയത് മഹമ്മദ് റാഫി ആയിരുന്നു. കേരളത്തിന് ആദ്യമായി ലഭിച്ച കോര്‍ണര്‍ കിക്ക് ഒരു മികച്ച ഹെഡ്ഡറിലൂടെ റാഫി ഗോളാക്കി മാറ്റുകയായിരുന്നു.

ആരോണ്‍ ഹ്യൂസ് പരിക്കേറ്റ് പിന്‍വാങ്ങി

കളിയുടെ ആദ്യ പകുതിയില്‍ തന്നെ കേരളത്തിന്റെ മാര്‍ക്യ താരം ആരോണ്‍ ഹ്യൂസ് പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇത് കേരളത്തിന് വലിയ തിരിച്ചടിയായി.

റാഫിയുടെ ഗോളിന് സെറീനോയുടെ മറുപടി

വെറും ഏഴ് മിനിട്ടിന്റെ വ്യത്യാസമേ ഉണ്ടായുള്ളൂ. കോര്‍ണര്‍ കിക്കില്‍ ഹെഡ്ഡറിലൂടെ വീണ ഗോളിന് അതേ നാണയത്തില്‍ കൊല്‍ക്കത്തയുടെ മറുപടി. സെറീനോയടെ ഹെഡ്ഡര്‍ കേരളത്തിന്റെ ഗോള്‍വല കുലുക്കി. സ്‌കോര്‍ 1-1.

 രണ്ടാം പകുതിയില്‍ കേരളത്തിന്റെ കളി

രണ്ടാം പകുതിയില്‍ പതിവ് പോലെ കേരളം വീണ്ടും ആക്രമണോത്സുക ഫുട്‌ബോള്‍ പുറത്തെടുത്തു. പലതവണ കൊല്‍ക്കത്തയുടെ ഗോള്‍മുഖത്ത് മിന്നലാക്രമണം നടത്തി .

Story first published: Sunday, December 18, 2016, 22:07 [IST]
Other articles published on Dec 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+