വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: 93 ആം മിനിറ്റില്‍ പെനാല്‍റ്റി, ജയം തുലച്ച് ബെംഗളൂരു

ISL 2019- FC Goa Salvage A Last-Minute Draw Against Bengaluru FC | Oneindia Malayalam

മര്‍ഗാവ: അവസാന നിമിഷത്തെ പെനാല്‍റ്റി. ഗുര്‍പ്രീത് സിങ് സന്ധുവിനെ അവസരം നല്‍കാതെ ഗോള്‍വല കുലുക്കി ഗോവന്‍ താരം ഫെറാന്‍ കൊറോമിനോസ്. ഐഎസ്എല്‍ ആറാം സീസണിലെ എഫ്‌സി ഗോവ - ബെംഗളൂരു എഫ്‌സി മത്സരം ആവേശകരമായ സമനിലയില്‍. ഇരമ്പിയാര്‍ത്ത ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി. ഇതേസമയം, കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയ ഞെട്ടലിലാണ് ബെംഗളൂരു എഫ്‌സി. 90 ആം മിനിറ്റുവരെ മുന്നില്‍ നിന്ന ശേഷം ഗോള്‍ വഴങ്ങേണ്ടി വന്നു ബെംഗളൂരുവിന്. പെനാല്‍റ്റി ബോക്‌സിനകത്ത് കൊറോയെ വീഴ്ത്തിയ ആഷിക് കരുണിയന്‍ ഗോവയ്ക്ക് പെനാല്‍റ്റി സമ്മാനിക്കുകയായിരുന്നു.

എഫ്സി ഗോവ - ബെംഗളൂരു എഫ്സി

നേരത്തെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഉദാന്ത സിങ്ങാണ് ബെംഗളൂരുവിനായി ഗോള്‍ കണ്ടെത്തിയത്. 62 ആം മിനിറ്റില്‍ പന്തുമായി ഉദാന്ത സിങ് പാഞ്ഞെത്തുമ്പോള്‍ നിസഹായനായിരുന്നു ഗോവന്‍ ഗോള്‍ കീപ്പര്‍ നവാസ്. മാനുവല്‍ ഒന്‍വു നല്‍കിയ ഹെഡറിനെ അതിവിദഗ്ധമായി വരുതിയിലാക്കി ഉദാന്ത. ആദ്യം മൗര്‍ത്താഡ ഫാളിനെ കബളിപ്പിച്ചു. ശേഷം നവാസിനെയും. പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് കൃത്യമായി ഷോട്ടു ഉതിര്‍ത്ത ഉദാന്ത ബെംഗളൂരു ക്യാംപില്‍ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തി. ബെംഗളൂരുവിനായി കരിയറിലെ പതിനൊന്നാമത്തെ ഗോളാണ് ഉദാന്ത സിങ് ഇന്ന് നേടിയത്. മറുഭാഗത്ത് ഗോള്‍ വീണതോടെ ഉണര്‍ന്ന ഗോവ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും 90 ആം മിനിറ്റുവരെ ഫലം കണ്ടില്ല.

ഉദാന്ത സിങ്

തുടക്കം മുതല്‍ക്കെ ആക്രമണ ഫുട്‌ബോളാണ് ബെംഗളൂരു പുറത്തെടുത്തത്. ആദ്യ പകുതിയില്‍ വിസില്‍ മുഴുങ്ങേണ്ട താമസം പന്തുമായി ഗോവയുടെ ഗോള്‍ മുഖത്ത് വട്ടമിട്ടു പറന്നു സുനില്‍ ഛേത്രിയുടെ ബെംഗളൂരു പട. രണ്ടാം മിനിറ്റില്‍ത്തന്നെ കിട്ടി ബെംഗളൂരുവിന്് ആദ്യ കോര്‍ണര്‍. വലതു വിങ്ങില്‍ നിന്നും ഉദാന്ത സിങ് നടത്തിയ മിന്നലാക്രമണം. ആതിഥേയര്‍ പകച്ചുപോയി. തുടര്‍ന്ന് കളിയുലടനീളം കണ്ടു വലതു വിങ്ങില്‍ നിന്നും ചീറിപ്പാഞ്ഞെത്തിയ ഉദാന്തയെ. പക്ഷെ ഓരോ തവണയും സെറിടോണ്‍ ഫെര്‍ണാണ്ഡസ് കെട്ടിപ്പടുത്ത ഗോവന്‍ പ്രതിരോധം ബെംഗളൂരുവിന്റെ മുന്നേറ്റങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. മറുഭാഗത്ത് പ്രത്യാക്രമണത്തിലൂടെയായിരുന്നു ഗോവയുടെ നീക്കങ്ങള്‍ മുഴുവന്‍. പലപ്പോഴും ബെംഗളൂരുവിന്റെ ഗോള്‍വല കാത്ത ഗുര്‍പ്രീത് സിങ് സന്ധുവിനെ മന്‍വീര്‍ സിങ് പരീക്ഷിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ മാത്രം കണ്ടില്ല.

സമനിലയോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് എഫ്‌സി ഗോവ. ഒരു ജയവും ഒരു സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. മറുഭാഗത്ത് രണ്ടു സമനിലകളുമായി ഏഴാമതാണ് ബെംഗളൂരു എഫ്‌സി.

Story first published: Monday, October 28, 2019, 21:47 [IST]
Other articles published on Oct 28, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X