വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: ഹൈദരാബാദിനെതിരെ എഫ്‌സി ഗോവയ്ക്ക് ജയം

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഹൈദരാബാദിനെതിരെ എഫ്‌സി ഗോവയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോവ ജയിച്ചു കയറിയത്. ഗോവയ്ക്കായി മന്‍വീര്‍ സിങ് രണ്ടാം പകുതിയില്‍ ഗോളടിച്ചു. മൂന്നാം മിനിറ്റില്‍ റാഫേല്‍ ഗോമസ് ഗോളവസരം പാഴാക്കുന്നത് കണ്ടാണ് ഹൈദരാബാദ് കളി തുടങ്ങിയത്. മാര്‍സലീനോ എടുത്ത കോര്‍ണറില്‍ ഒരു നിമിഷം എഫ്‌സി ഗോവ ഞെട്ടി. പോസ്റ്റിനകത്തേക്ക് അനായാസം ദിശകാട്ടാമായിരുന്നു ഗോമസിന്. എന്നാല്‍ ഹെഡര്‍ പിഴച്ചു. ഏഴാം മിനിറ്റില്‍ മാര്‍ക്കോ സ്റ്റാന്‍കോവിക്ക് പരുക്കേറ്റു പുറത്തായതാണ് ആതിഥേയര്‍ക്ക് ഏറ്റ ആദ്യ തിരിച്ചടി. ശേഷം ഗൈല്‍സ് ബാര്‍ണെസ് സ്റ്റാന്‍കോവിക്കിന് പകരം മധ്യനിരയില്‍ കണ്ണിയായി.

ഹൈദരാബാദ് - ഗോവ മത്സരം

11 ആം മിനിറ്റില്‍ അഹമ്മദ് ജാഹു തൊടുത്ത ഷോട്ട് ഹൈദരാബാദ് പാളയത്തില്‍ ഭീതിയുണര്‍ത്തിയെങ്കിലും വല കുലുങ്ങിയില്ല. എന്നാല്‍ തുടര്‍ന്നങ്ങോട്ട് കളിയുടെ നിയന്ത്രണം എഫ്‌സി ഗോവ പൂര്‍ണമായും ഏറ്റെടുത്തു. പന്തടക്കത്തില്‍ കേന്ദ്രീകരിച്ചാണ് ഗോവ നീക്കങ്ങള്‍ നടത്തിയത്. സന്ദര്‍ശകരുടെ പാസുകളുടെ കൃത്യത ഹൈദരാബാദിനെ കുഴക്കി. എഡു ബേഡിയ, ഹ്യൂഗോ ബൗമസ്, അഹമ്മദ് ജാഹു ത്രയം തുടരെ ഹൈദരാബാദ് ഗോള്‍ മുഖത്തേക്ക് ഇരച്ചെത്തുന്നത് മത്സരം കണ്ടു. 27 ആം മിനിറ്റില്‍ വരുത്തിയ പിഴവിന് ഗോവന്‍ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസ് വലിയ വില കൊടുക്കേണ്ടി വന്നേനെ. കിട്ടിയ അവസരം ലക്ഷ്യത്തിലെത്തിക്കാന്‍ മാര്‍സലീനോ പരമാവധി ശ്രമിച്ചു. ഗോവയുടെ ഇടനാഴിയില്‍ നിന്നും ഒരുഗ്രന്‍ ഷോട്ട്. എന്നാല്‍ മുഹമ്മദ് നവാസിന്റെ കൈകളില്‍ തട്ടി ശ്രമം വിഫലമായി.

38 ആം മിനിറ്റിലാണ് ഗോവ ഒരിക്കല്‍ക്കൂടി ആക്രമണം അഴിച്ചുവിട്ടത്. ഹൈദരാബാദ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ഹ്യൂഗോ ബൗമസ് നുഴഞ്ഞു കയറി. എന്നാല്‍ പോസ്്റ്റിന് നടക്കു നിന്ന കമല്‍ജിത്തിനെ മറികടക്കാനുള്ള മികവ് ഷോട്ടിന് പോരാതെ വന്നു. 41 ആം മിനിറ്റില്‍ ഫ്രീകിക്ക് എടുക്കാന്‍ വൈകിയതിന് ഹൈദരാബാദ് നായകന്‍ കമല്‍ജിത്തിന് റഫറി മഞ്ഞ കാര്‍ഡ് കാണിച്ചതും ആദ്യ പകുതിയിലെ ആക്ഷന്‍ രംഗങ്ങളില്‍പ്പെടും.

മാർസലീനോ

രണ്ടാം പകുതിയിലും ഗോവയ്ക്കായിരുന്നു ആധിപത്യം. ഏറിയ സമയവും പന്ത് സ്വന്തം കാലുകളില്‍ നിര്‍ത്താന്‍ എഫ്‌സി ഗോവയ്ക്കായി. 57 ആം മിനിറ്റിലാണ് ഗോളെന്നുറപ്പിച്ച മറ്റൊരു സുവര്‍ണാവസരം കളത്തില്‍ സൃഷ്ടിക്കപ്പെട്ടത്. ഹൈദരാബാദ് പ്രതിരോധത്തെ കബളിപ്പിച്ച ബ്രാന്‍ഡണ്‍ ഫെര്‍ണാണ്ടസ് നല്‍കിയ പാസ്, ഹ്യൂഗോ ബൗമസിലേക്ക്. ബോക്‌സിനകത്ത് ബൗമസും കമല്‍ജിത്തും മുഖാമുഖം. എന്നാല്‍ ഒരിക്കല്‍ക്കൂടി ഫിനിഷിങ്ങില്‍ ഗോവയ്ക്ക് പിഴച്ചു. മത്സരം സമനിലയില്‍ പിരിയുമോ എന്ന സംശയം ഉടലെടുത്ത സമയത്താണ് ഗോവയ്ക്ക് വീണ്ടുമൊരു ഗോളവസരം വീണുകിട്ടുന്നത്.

68 ആം മിനിറ്റില്‍ ബോക്‌സിനകത്തേക്ക് വന്ന കോര്‍ണര്‍ മന്‍വീര്‍ സിങ്ങിന്് ഗോളിന്് വഴിതെളിച്ചു. ഉയര്‍ന്നെത്തിയ പന്തിനെ തടുക്കാനുള്ള ആദില്‍ ഖാന്റെ ചാട്ടം പാഴായി. പന്തു നേരെ എത്തിയത് മന്‍വീറിന്റെ പക്കലേക്കും. നിമിഷം പാഴാക്കാതെ കോര്‍ണറിന്് തലവെച്ചു കൊടുത്തു മന്‍വീര്‍ --- മത്സരത്തില്‍ ഗോവയുടെ ആദ്യ ഗോള്‍. 68 ആം മിനിറ്റില്‍ കളി വൈകിപ്പിച്ചതിന് ഗോവന്‍ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസും മഞ്ഞ കാര്‍ഡ് വാങ്ങുന്നത് ആരാധകര്‍ കണ്ടു. അവസാന നിമിഷങ്ങളില്‍ ഹൈദരാബാദിന്റെ സമനില ഗോളിനായി മാര്‍സലീനോ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

Story first published: Sunday, December 8, 2019, 21:32 [IST]
Other articles published on Dec 8, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X