Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ തോറ്റു, ധോണി ജയിച്ചു... കേരള ബ്ലാസ്‌റ്റേഴ്‌സ് തകര്‍ന്നടിഞ്ഞു

ചെന്നൈ: ജയിച്ചത് ഇത്തവണയും ധോണി തന്നെ. സച്ചിന്റെ ടീമിന് ധോണിയുടെ ടീമിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒരു പോയന്റ് നേടാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനിയും കാത്തിരിക്കണം.

മഴപ്പേടിയിലായിരുന്നു ചെന്നൈ നഗരം. എന്നാല്‍ മഴ മാറി നിന്ന് കളി തുടങ്ങിയപ്പോള്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ദീപാവലി ആഘോഷം ഗംഭീരമാക്കാനുള്ള അവസരം ലഭിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ചെന്നൈ അവരുടെ രണ്ടാം ജയവും സ്വന്തമാക്കി.

ISL Kerala Chennai

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അക്കൗണ്ട് തുറക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനിയും കാത്തിരിക്കേണ്ടി വരും. അടുത്ത മത്സരം ശക്തരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുമായാണ്. അവരുടെ തട്ടകത്തില്‍ അവരെ തോല്‍പിക്കുക എന്നത് ഏറെ ദുഷ്‌കരവും ആയിരിരിക്കും.

ബ്രസീലിയന്‍ താരം എലാനോ ബ്ലൂമറും ഫ്രഞ്ച് താരം ബര്‍ണാഡ് മെന്‍ഡിയും ആണ് ചെന്നൈയിന്‍സ് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ വല കുലുക്കിയത്. കാനഡയുടെ താരം ഇയാന്‍ ഹ്യൂം ആണ് കേരളത്തിന് ആശ്വാസ ഗോള്‍ നേടിക്കൊടുത്തത്. ലോകകപ്പ് കളിച്ച ഡേവിഡ് ജയിംസ് എന്ന ഗോളിയുടെ മികച്ച പ്രകടനം ഇത്തവണയും കേരളത്തെ രക്ഷിച്ചില്ല.

മലയാളി താരം സബീത്തിന്റെ മുന്നേറ്റങ്ങളും ലക്ഷ്യം കണ്ടില്ല. ഗോളാകുമെന്ന് പ്രതീക്ഷിച്ച സബീത്തിന്റെ ഒരു കിക്ക് പോസ്റ്റിലിടിച്ച് പുറത്ത് പോയി.

ഒരു പെനാള്‍ട്ടിയും ഒരു ഫ്രീ കിക്കും ആയിരുന്നു കേരളത്തെ തോല്‍പിക്കാന്‍ ചെന്നൈക്ക് കിട്ടിയ ആയുധങ്ങള്‍. 13-ാം മിനിട്ടില്‍ കിട്ടിയ പെനാള്‍ട്ടി എലാനോ പോസ്റ്റിലേക്ക് പായിച്ചപ്പോള്‍ ഡേവിഡ് ജയിംസ് തടുത്തിട്ടു എന്ന് കരുതിയെങ്കിലും ഭാഗ്യം കേരളത്തെ തുണച്ചില്ല.

ഐഎസ്എല്ലിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ഗോളായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ വീണ രണ്ടാമത്തെ ഗോള്‍. ബര്‍ണാഡ് മെന്‍ഡിയുടെ തകര്‍പ്പന്‍ സിസര്‍ കട്ട് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മറക്കാനാവില്ല.

Story first published: Wednesday, October 22, 2014, 10:44 [IST]
Other articles published on Oct 22, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+