Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റായാലും ഫുട്‌ബോളായാലും മുന്നില്‍ ചെന്നൈ തന്നെ!

ചെന്നൈ: ഐ പി എല്‍ ക്രിക്കറ്റാകട്ടെ, ഐ സി എല്‍ ഫുട്‌ബോളാകട്ടെ ചെന്നൈ കളിക്കുന്നത് കാണേണ്ടത് കാഴ്ച തന്നെ. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ പുനെ എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് നിശബ്ദരാക്കിയാണ് ചെന്നൈയിന്‍സ് പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയത്. ക്രിക്കറ്റ് ക്യാപ്റ്റന്‍ ധോണിയും ബോളിവുഡ് താരം അഭിഷേക് ബച്ചനുമാണ് ടീമിന്റെ ഉടമകള്‍.

വലന്‍സിയ മെന്റോസ്, ബ്രൂണെ പെലിസാറി, ജേജെ എന്നിവരാണ് ചെന്നെയുടെ സ്‌കോറര്‍മാര്‍. ആദ്യ പകുതി പൊതുവേ നിശബ്ദമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഇരുഭാഗത്തുനിന്നുമായി നാല് ഗോളുകള്‍ വീണു. അതിലൊന്ന് പുനെയ്ക്ക് അനുകൂലമായ സെല്‍ഫ് ഗോളായിരുന്നു. കൊല്‍ക്കത്തയാണ് പോയിന്റ് പട്ടികയില്‍ രണ്ടാമത്, കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുണ്ട്.

സ്‌കോറര്‍ ജേജേ

സ്‌കോറര്‍ ജേജേ

ചെന്നൈയുടെ വിജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടിയ ശേഷം ജേജേ ലാല്‍പെഖൂല.

വിജയം അനായാസം

വിജയം അനായാസം

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പുനെയെ കീഴടക്കിയ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ബച്ചന്റെ ആഘോഷം

ബച്ചന്റെ ആഘോഷം

സ്വന്തം ടീമായ ചെന്നൈയിന്‍സിന്റെ വിജയം ആഘോഷിക്കുന്ന ടീമുടമ അഭിഷേക് ബച്ചന്‍

ദാ അവനെ ശ്രദ്ധിക്കണേ

ദാ അവനെ ശ്രദ്ധിക്കണേ

ടീമുടമകളില്‍ ഒരാളായ ധോണിക്കൊപ്പം അഭിഷേക് ബച്ചന്‍

കൊല്‍ക്കത്ത രണ്ടാമത്

കൊല്‍ക്കത്ത രണ്ടാമത്

സൗരവ് ഗാംഗുലിയുടെ അത്‌ലെറ്റിക്കോ ഡി കൊല്‍ക്കത്തയാണ് പോയിന്റ് പട്ടികയില്‍ തൊട്ടുപിന്നില്‍

ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതാണ്

ബ്ലാസ്‌റ്റേഴ്‌സ് മൂന്നാമതാണ്

പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് സച്ചിന്‍ തെണ്ടുല്‍ക്കറുടെ കൊച്ചി ടീമായ കേരള ബ്ലാസ്റ്റേഴ്‌സ്

Story first published: Thursday, November 20, 2014, 13:11 [IST]
Other articles published on Nov 20, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+