For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: അലസത വിട്ടുമാറാതെ ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയ്ക്ക് എതിരെ വൻ തോൽവി

Chennaiyin FC Beat Kerala Blasters By 3-1 | Oneindia Malayalam

ചെന്നൈ: ഐഎസ്എല്‍ സീസണ്‍ പാതിയെത്തുമ്പോഴും അലസത വിട്ടുമാറാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. മറീന അറീന സ്‌റ്റേഡിയത്തില്‍ ആഞ്ഞുവീശിയ ചെന്നൈ 'കൊടുങ്കാറ്റില്‍' കേരള ബ്ലാസ്‌റ്റേഴ്‌സ് വിരണ്ടോടി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ആതിഥേയരായ ചെന്നൈയിന്‍ എഫ്‌സി ജയം പിടിച്ചെടുത്തത്. അനാവശ്യമായ മൈനസ് പാസുകളും ആശയവിനിമയത്തിലെ അപാകതകളും ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിക്ക് ഇന്നും വഴിയൊരുക്കി.

ചെന്നൈ - ബ്ലാസ്റ്റേഴ്സ് മത്സരം

പ്രതിരോധപ്പിഴവില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ മൂന്നു ഗോളുകളും വീണത്. ആന്ദ്രെ ഷെംബ്രിയും ലാലിയന്‍സ്വാല ചാങ്‌തെയും നെരിജുസ് വാല്‍സക്കിസും ചെന്നൈയ്ക്കായി ഓരോ ഗോള്‍ വീതം നേടി. ആദ്യ പകുതിയില്‍ നായകന്‍ ബര്‍ത്തലോമ്യ ഓഗ്ബച്ചെ മടക്കിയ ഒരു ഗോളാണ് മഞ്ഞപ്പടയുടെ തോല്‍വി ഭാരം അല്‍പ്പമെങ്കിലും കുറയ്ക്കുന്നത്.

നാലാം മിനിറ്റില്‍ ആന്ദ്രെ ഷംബ്രി ഗോളടിക്ക് തുടക്കമിട്ടു. ആദ്യ നിമിഷങ്ങളില്‍ അലസമായി നിന്ന ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ റാഫേല്‍ ക്രിവെല്ലാറോ നോക്കുകുത്തികളാക്കി. മധ്യനിരയില്‍ നിന്നും പന്തുമായി ബൈലൈന്‍ വരെ ഓടിയെത്തിയ ക്രിവെല്ലാറോ ബോക്്‌സിനകത്തേക്ക് നീട്ടിയ മനോഹരമായ പാസ്. പോസ്റ്റിനകത്തേക്ക് സാവകാശം ദിശ കാട്ടേണ്ട ചുമതല മാത്രമേ ഷംബ്രിക്ക് ഉണ്ടായിരുന്നുള്ളൂ --- ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ചു പിളര്‍ത്തി ആദ്യ ഗോള്‍. എന്തായാലും ആദ്യത്തെ കടം 14 ആം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് വീട്ടി. ഓഗ്ബച്ചെയുടെ തകര്‍പ്പന്‍ ഷോട്ട് വെടിയുണ്ട കണക്കെ ചെന്നൈയുടെ പോസ്റ്റില്‍ തുളഞ്ഞുകയറി.

ചെന്നൈ - ബ്ലാസ്റ്റേഴ്സ് മത്സരം

25 ആം മിനിറ്റിലാണ് ചെന്നൈ ഗോളടിച്ച് ലീഡുയര്‍ത്തിയത്. പക്ഷെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ റഫറി ഓം പ്രകാശ് ഠാക്കൂര്‍ ഗോള്‍ തീരുമാനം അസാധുവാക്കി. ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം. പക്ഷെ ശ്വാസം വീണ്ടെടുക്കാന്‍ ഷട്ടോരിയുടെ ടീമിന് സമയം കിട്ടിയില്ല. 30 മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ ചെന്നൈയിന്‍ എഫ്‌സി പന്തെത്തിച്ചു. ക്രിവെല്ലാറോ - വാല്‍സ്‌ക്കിസ് ജോടി നടത്തിയ നീക്കം. ഉന്നം തെറ്റാതെ ഷോട്ട് പായിക്കാന്‍ ചാങ്‌തെയ്ക്കായി. ചെന്നൈയുടെ രണ്ടാം ഗോള്‍.

തുടര്‍ച്ചയായി ഗോളുകള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് കളി മറക്കുന്നതാണ് ശേഷം കണ്ടത്. ഈ അവസരം മുതലെടുത്ത് ചെന്നൈയിന്‍ എഫ്‌സി മൂന്നാം ഗോളുമടിച്ച് നില ഭദ്രമാക്കി. 40 ആം മിനിറ്റില്‍ വാല്‍സ്‌ക്കിസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പെട്ടിയിലെ മൂന്നാമത്തെ ആണിയടിച്ചത്. ചാങ്‌തെയുടെ ഉഗ്രന്‍ അസിസ്റ്റ്. മുന്നില്‍ കയറി നിന്ന ഗോള്‍ കീപ്പര്‍ രഹനേഷിന്റെ തലയ്ക്ക് മുകളിലൂടെ പന്തിനെ സാവകാശം ഉയര്‍ത്തി നല്‍കുകയായിരുന്നു ചാങ്‌തെ. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് ഗോളടിക്കുന്നതില്‍ വാല്‍സ്‌ക്കിസ് പിഴവ് വരുത്തിയില്ല. രണ്ടാം പകുതിയില്‍ സമനില ഗോളുകള്‍ക്കായി ബ്ലാസ്‌റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും നീക്കങ്ങളൊന്നും ഫലം കണ്ടില്ല.

Story first published: Friday, December 20, 2019, 21:42 [IST]
Other articles published on Dec 20, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+