For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: അവസാന നിമിഷം ഗോള്‍ മഴ പെയ്യിച്ച് ചെന്നൈ, ആദ്യ ജയം

ചെന്നൈ: ഐഎസ്എല്‍ ആറാം സീസണില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ആദ്യ ജയം. സ്വന്തം തട്ടകത്തില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചെന്നൈ കീഴ്‌പ്പെടുത്തി. 90 മിനിറ്റിന് ശേഷമാണ് കളിയില്‍ മൂന്നു ഗോളുകളും വീണത്. 92 ആം മിനിറ്റില്‍ ആന്ദ്രെ ഷംബ്രി സന്ദര്‍ശകരുടെ വല കുലുക്കിയപ്പോള്‍ സ്‌റ്റേഡിയം ഒന്നടങ്കം ഇളകിമറിഞ്ഞു. സീസണിലെ ചെന്നൈയുടെ ആദ്യ ഗോള്‍. ആദ്യ ജയം. പക്ഷെ വിജയാരവങ്ങള്‍ കെട്ടടങ്ങും മുന്‍പേ ഹൈദരാബാദ് എഫ്‌സി ചെന്നൈ ഗോള്‍ മുഖത്തേക്ക് ഇടിത്തീയായി പെയ്തിറങ്ങി.

ചെന്നൈ - ഹൈദരാബാദ് മത്സരം

95 ആം മിനിറ്റില്‍ ലഭിച്ച കോര്‍ണറിന് കില്‍ഗാലന്‍ ഉയര്‍ന്നുച്ചാടി തലവെക്കുമ്പോള്‍ ചെന്നൈയിന്‍ പ്രതിരോധപ്പൂട്ടു തകര്‍ന്നു. ഹൈദരാബാദിന്റെ സമനില ഗോള്‍. എന്നാല്‍ ഇവിടംകൊണ്ട് തീര്‍ന്നില്ല കളി. രണ്ടു മിനിറ്റിന്റെ ഇടവേള. ആത്മവിശ്വാസം ചോരാതെ ലൂസിയന്‍ ഗോയെന്റെ ചെന്നൈപ്പട തിരിച്ചടിച്ചു.

അപ്രതീക്ഷിത ആക്രമണം. വാല്‍ക്കിസിന്റെ ഷോട്ടില്‍ മറീന അറീനയെ കോരിത്തരിച്ചു. 97 ആം മിനിറ്റില്‍ ഗോള്‍മുഖം കാത്ത കമല്‍ജിത്തിനെ കാഴച്ചക്കാരനാക്കി വാല്‍ക്കിസ് തൊടുത്ത പന്ത് പോസ്റ്റിന്റെ ഇടതു മൂലയിലേക്ക് താഴ്ന്നിറങ്ങി. സംഭവിച്ചതെന്തെന്നറിയാന്‍ ഹൈദരാബാദിന് ഒരു നിമിഷം വേണ്ടി വന്നു. ജയത്തോടെ പോയിന്‌റ് പട്ടികയില്‍ ഒരു നില മെച്ചപ്പെടുത്തി ഒന്‍പതാമതാണ് ഇപ്പോള്‍ ചെന്നൈയിന്‍. ഹൈദരാബദാകട്ടെ പട്ടികയില്‍ ഏറ്റവും താഴത്തേക്കും വീണു.

ചെന്നൈ - ഹൈദരാബാദ് മത്സരം

നേരത്തെ, ഹൈദരാബാദ് എഫ്‌സിയുടെ ഗോള്‍ കീപ്പറും നായകനുമായ കമല്‍ജിത്ത് സിങ്ങാണ് ചെന്നൈയുടെ ഗോളെന്നുറപ്പിച്ച ഒരുപിടി നീക്കങ്ങള്‍ വിഫലമാക്കിയത്. മത്സരത്തിന്റെ 90 മിനിറ്റു വരെ ചാങ്‌തെ, വാല്‍സ്‌ക്കിസ് സഖ്യത്തെ പിടിച്ചുകെട്ടാന്‍ ഹൈദരാബാദിനായി. മറുഭാഗത്ത് മാര്‍സെലോയെ കേന്ദ്രീകരിച്ചാണ് ഹൈദരാബാദ് മുന്നേറ്റങ്ങള്‍ ആവിഷ്‌കരിച്ചത്. രോഹിത് കുമാറും ബോബോയും റോബിന്‍ സിങ്ങും ഇടവേളകളില്‍ ചെന്നൈ ക്യാംപിലേക്ക് ഇരച്ചെത്തിയെങ്കിലും ഗോള്‍ കണ്ടെത്താന്‍ മാത്രം കഴിഞ്ഞില്ല.

Story first published: Tuesday, November 26, 2019, 10:30 [IST]
Other articles published on Nov 26, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+