വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL: സാബ ലാസ്‌ലോ ചെന്നൈയിന്‍ എഫ്‌സിയുടെ പുതിയ പരിശീലകന്‍

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായി പുതിയ പരിശീലകനെ നിമയമിച്ച് ചെന്നൈയിന്‍ എഫ്‌സി. ഹംഗറിക്കാരനായ സാബ ലാസ്‌ലോയാണ് പുതിയ സീസണില്‍ ചെന്നൈയിന് തന്ത്രമോതുക. 56കാരനായ സാബ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. എട്ട് രാജ്യങ്ങളിലെ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള സാബ ഉഗാണ്ട, ലിതിയാനിയ എന്നീ രാജ്യങ്ങളുടെ ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ ചെന്നൈയിന്റെ പരിശീലകനായിരുന്ന ഓവന്‍ കോയില്‍ ജംഷഡ്പൂര്‍ എഫ്‌സിയിലേക്ക് പോയതിന് പകരമാണ് സാബയെ ചെന്നൈയിന്‍ പരിശീലകനാക്കിയത്. അവസാന സീസണില്‍ ഫൈനലില്‍ കളിച്ച ചെന്നൈയിനെ അനുഭവസമ്പത്തേറെയുള്ള സാബയ്ക്ക് കിരീടത്തിലേക്കെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരുമുള്ളത്.

csabalaszloandchennaiyinfc

'ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകനാവുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ആറ് വിജയകരമായ വര്‍ഷങ്ങള്‍ പിന്നിട്ട ചെന്നൈയിനില്‍ ചേരാന്‍ സാധിച്ചത് അനുഗ്രഹമാണ്. എല്ലായ്‌പ്പോഴും മികച്ച പിന്തുണ നല്‍കുന്ന ആരാധകരുമായി കുടുംബോ പോലെ ബന്ധം പുലര്‍ത്തുന്ന ക്ലബ്ബാണ് ചെന്നൈയിനെന്നാണ് എന്റെ വിശ്വാസം'-സാബ പറഞ്ഞു. സഹ പരിശീലകരോടൊപ്പം ചെന്നൈയിനെ ഉയരങ്ങളിലേക്കെത്തിക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2005ല്‍ ഹംഗേറിയന്‍ ക്ലബ്ബ് ഫെറിന്‍കാറോസിയുടെ പരിശീലകനായിരുന്ന സാബ ആ വര്‍ഷത്തെ ഹംഗറിയിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. 2006ല്‍ ഉഗാണ്ടയുടെ പരിശീലകസ്ഥാനം ഏറ്റെടുത്ത സാബ 2008വരെ അവിടെ തുടര്‍ന്നു. സാബ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഫിഫ റാങ്കിങ്ങില്‍ 167ാം സ്ഥാനത്തായിരുന്ന ഉഗാണ്ടയെ 97ാം സ്ഥാനത്തേക്കെത്തിച്ചായിരുന്നു അദ്ദേഹം പടിയിറങ്ങിയത്.

ബെല്‍ജിയം,സ്ലോവാക്യ,സ്‌കോട്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. റോമാനിയന്‍ ക്ലബ്ബിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞാണ് അദ്ദേഹം ചെന്നൈയിന്‍ എഫ്‌സിയിലേക്കെത്തിയത്. അഭിഷേക് ബച്ചന്‍,എംഎസ് ധോണി തുടങ്ങിയവര്‍ക്ക് ഉടമസ്ഥാവകാശമുള്ള ക്ലബ്ബാണ് ചെന്നൈയിന്‍ എഫ്‌സി. 2015,2017-18 സീസണിലെ ഐഎസ്എല്‍ ചാമ്പ്യന്മാരാണ് ചെന്നൈയിന്‍ എഫ്‌സി.

2019സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ റണ്ണേഴ്‌സപ്പായ ചെന്നൈയിന്‍ എഎഫ്‌സി കപ്പിലും കളിച്ചിട്ടുണ്ട്. ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ നവംബര്‍ ആദ്യവാരം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ അവസാന സീസണിലെ ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു നടത്തിയിരുന്നത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ പുതിയ സീസണും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് സാധ്യത.

Story first published: Sunday, August 30, 2020, 16:45 [IST]
Other articles published on Aug 30, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X