Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: നൈജീരിയന്‍ താരം ഡുഡു ചെന്നൈയിനില്‍

ചെന്നൈ: നൈജീരിയന്‍ ഫോര്‍വേര്‍ഡ് ഡുഡു ഒമാഗ്‌ബെമി ചെന്നൈയിന്‍ എഫ് സിയുമായി കരാറൊപ്പിട്ടു. നിലവില്‍ ഫിന്‍ലാന്‍ഡ് സെക്കന്‍ഡ് ഡിവിഷന്‍ ടീമായ എഫ്‌സി ഹക്കയുമായുള്ള കരാര്‍ പൂര്‍ത്തിയായതിനാല്‍ ഫ്രീ ട്രാന്‍സ്ഫറിലൂടെയാണ് ഡുഡുവെത്തുന്നത്. ഒക്ടോബര്‍ ഒന്നുമുതലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

2014ല്‍ എഫ് സി പൂനെയ്ക്കു വേണ്ടിയും 2015ല്‍ എഫ്‌സി ഗോവയ്ക്കുവേണ്ടിയും ഡുഡു കളിച്ചിരുന്നു. പതിനഞ്ച് മത്സരങ്ങള്‍ നിന്നായി ഏഴു ഗോളുകള്‍ നേടിയ ആഫ്രിക്കന്‍ താരത്തിന്റെ മിന്നുന്ന പ്രകടനം തന്നെയാണ് ചെന്നൈയിന്‍ ടീമിലേക്കുള്ള പ്രവേശനം സാധ്യമാക്കിയത്.

dudu-omagbemi

ഇതിഹാസതാരം മറ്റെരാസിക്ക് എന്നിലുള്ള വിശ്വാസം സന്തോഷം നല്‍കുന്നു. ഇന്ത്യ ശരിയ്ക്കും എന്റെ രണ്ടാമത്തെ വീട് പോലെയായിട്ടുണ്ട്. ചാംപ്യന്മാര്‍ക്കു വേണ്ടി കളിയ്ക്കാന്‍ കഴിയുകയെന്നത് നല്ലൊരു അനുഭവമാണ്. കഴിവിന്റെ പരമാവധി ടീമിനു വേണ്ടി ചെയ്യും.-മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഡുഡു അറിയിച്ചു.

ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ എനിക്ക് പ്രിയപ്പെട്ട താരമാണ് ഡുഡു. അദ്ദേഹത്തിന്റെ കഴിവും പരിചയസമ്പത്തും ഞങ്ങളുടെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല-ചെന്നൈയിന്‍ എഫ്‌സി പരിശീലകന്‍ മാര്‍ക്കോ മറ്റെരാസി പറഞ്ഞു.

Story first published: Friday, September 2, 2016, 10:15 [IST]
Other articles published on Sep 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+