മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ താരലേലത്തിന് തുടക്കമായി. ആദ്യ ദിനത്തില്‍ കൊച്ചിയില്‍ നിന്നുള്ള ടീം ആയ കേരള ബ്ലാസ്റ്റേഴ്സും മുംബൈ ടീമും മികച്ച താരങ്ങളെ സ്വന്തമാക്കി.
കേരള ടീമിന്റെ ഉടമകളില്‍ ഒരാളായ സച്ചിന് ടെണ്ടുല്‍ക്കര്‍ ആദ്യ ദിവസത്തെ ലേലത്തിന് എത്തിയിരുന്നില്ല. അടുത്ത ദിവസം ലേലം വിളിക്ക് സച്ചിനും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതിരോധ നില ശക്തിപ്പെടുത്തുന്നതിനുള്ള കരുനീക്കങ്ങളായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ദിനത്തില്‍ കാണിച്ചത്. നാല് മികച്ച ഡിഫന്‍ഡര്‍മാരെയാണ് കേരളം ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത്. മുഹമ്മദന്‍സിന്റെ താരമായ സുനില്‍ ഛേത്രിയാണ് ഇതില്‍ പ്രധാനി. ഇന്ത്യന്‍ ദേശീയടീമിലെ മിഡ്ഫീല്‍ഡര്‍ മെഹ്താബ് ഹുസൈനേയും മലയാളിയായ സുഷാന്ത് മാത്യുവിനേയും കേരള ടീം സ്വന്തമാക്കി.
മുഹമ്മദ് റാഫിയും ഡെന്‍സണ്‍ ദേവദാസും ആയിരുന്നു ലേലത്തില്‍ ഉണ്ടായിരുന്ന പ്രമുഖരായ മറ്റ് മലയാളി താരങ്ങള്‍. മുഹമ്മദ് റാഫിയെ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത സ്വന്തമാക്കിയപ്പോള്‍ ഡെന്‍സണെ ബാംഗ്ലൂര്‍ ടീം സ്വന്തമാക്കി. മുന്‍ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ ടീം ആണ് അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത.
ഇന്ത്യന്‍ ദേശീയ ടീമിലെ പ്രധാന താരങ്ങളായ സുബ്രതോ പാലിനേയും സയ്യിദ് റഹീം നബിയേയും സ്വന്തമാക്കിയത് മുബൈ ടീം ആണ്. ചലച്ചിത്രതാരം രണ്‍ബീര്‍ കപൂറിന്റേതാണ് മുംബൈ എഫ്സി ടീം. മസില്മാന് സല്മാന് ഖാന്റെ ഉടമസ്ഥതയിലുള്ള പൂണെ സിറ്റി എഫ്സി ലെന്നി റോഡ്രിഗിസിനേയും സ്വന്തമാക്കി.