വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: അനസും ജോബിയുമില്ലാതെ ആദ്യ മത്സരത്തിന് കൊല്‍ക്കത്ത

ISL 2019 : Anas and Justin To Miss Season Opener Against Kerala Blasters | Oneindia Malayalam

കൊച്ചി: പുതുതായി ടീമിലെത്തിച്ച മലയാളി താരങ്ങള്‍ --- അനസ് എടത്തൊടിക, ജോബി ജസ്റ്റിന്‍ --- ഇവര്‍ക്കും കളത്തിലിറങ്ങാനാവില്ല. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന അനസിന് ഹീറോ സൂപ്പര്‍ കപ്പില്‍ ചുവപ്പു കാര്‍ഡ് ലഭിച്ചതാണ് വിനയായത്. വിലക്കുള്ളതുകൊണ്ട് ഐഎസ്എല്ലിലെ ആദ്യ മത്സരം അനസിന് നഷ്ടമാവും.

അനസ് എടത്തൊടിക

ഇതേസമയം, ജോബി ജസ്റ്റിന്റെ കാര്യം കുറച്ചുകൂടി സങ്കീര്‍ണമാണ്. ഐഎസ്എല്ലില്‍ മൂന്നു മത്സരങ്ങളുടെ വിലക്കാണ് താരം നേരിടുന്നത്. കഴിഞ്ഞ ഐ ലീഗ് സീസണിനിടെ, ഐസ്വാള്‍ എഫ്‌സി ഡിഫന്‍ഡര്‍ കരിം നുറെയ്‌നുമായുണ്ടായ സംഘര്‍ഷം ജോബിക്ക് ആറു മത്സരങ്ങളുടെ വിലക്ക് നേടിക്കൊടുത്തു.

ബ്ലാസ്റ്റേഴ്‌സിനെതിരായ എവേ മത്സരത്തിന് പുറമെ ഹൈദരാബാദ് എഫ്‌സിയുമായുള്ള ഹോം മത്സരവും ചെന്നൈയിന്‍ എഫ്‌സിയുമായുള്ള എവേ മത്സരവും ജോബിക്ക് നഷ്ടമാവും. നവംബര്‍ ഒന്‍പതിന് ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെയാണ് ജോബി ജസ്റ്റസിന് കളിക്കാനാവുക. കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനക്കാരായിരുന്നു അത്‌ലറ്റികോ ഡി കൊല്‍ക്കത്ത. കേരള ബ്ലാസ്‌റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്തും. ഈ വര്‍ഷം പുതിയ പരിശീലകന്‍ എല്‍ക്കോ ഷറ്റോറിക്ക് കീഴില്‍ ടീം കപ്പില്‍ മുത്തമിടുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.

മെസ്യൂട്ട് ഓസില്‍ ബാഴ്‌സലോണയിലേക്ക്, ആഴ്‌സണലിനും സമ്മതമെന്ന് റിപ്പോര്‍ട്ട്മെസ്യൂട്ട് ഓസില്‍ ബാഴ്‌സലോണയിലേക്ക്, ആഴ്‌സണലിനും സമ്മതമെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞതവണത്തെ രണ്ടാം സ്ഥാനക്കാരായ എഫ്‌സി ഗോവയും സമാന വിലക്ക് പ്രതിസന്ധി നേരിടുന്നുണ്ട്. മധ്യനിരയില്‍ അഹമ്മദ് ജാഹുവിനെ കൂടാതെ വേണം എഫ്‌സി ഗോവയ്ക്ക് സീസണ്‍ ആരംഭിക്കാന്‍. ഒക്ടോബര്‍ 23 -ന് രണ്ടുതവണ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിക്കെതിരൊയാണ് ഗോവയുടെ ആദ്യ മത്സരം.

Story first published: Friday, October 18, 2019, 17:50 [IST]
Other articles published on Oct 18, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X