വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021: വമ്പന്‍ തോല്‍വി, പിന്നാലെ കിബുവിനെ പരിശീലകസ്ഥാനത്ത് നിന്ന് നീക്കി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്ന് കിബു വികുനയെ പുറത്താക്കി. ഹൈദരാബാദിനോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റതിന് പിന്നാലെയാണ് കിബുവിനെതിരേ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ അടിയന്തിര നടപടി. നേരത്തെ തന്നെ പ്ലേ ഓഫ് പ്രതീക്ഷ അസ്തമിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഹൈദരാബാദിനോട് വലിയ നാണക്കേടാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മികച്ച വിദേശ താരങ്ങളെയടക്കം ടീമിലെത്തിച്ച് ഇത്തവണ വലിയ പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് എത്തിയതെങ്കിലും പതിവ് പോലെ വാക്കുകളില്‍ മാത്രം പ്രകടനം ഒതുങ്ങി.

സീസണില്‍ 18 മത്സരം പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത് വെറും മൂന്ന് മത്സരത്തിലാണ്. ഏഴ് മത്സരത്തില്‍ സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 10 മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. 16 പോയിന്റ് മാത്രമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് 10ാം സ്ഥാനത്താണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും മോശം സീസണുകളിലൊന്നാണിത്. 22 ഗോളുകള്‍ അടിച്ചെടുത്ത ബ്ലാസ്‌റ്റേഴ്‌സ് 33 ഗോളുകള്‍ ഇത്തവണ വഴങ്ങി.

മോഹന്‍ ബഗാന് ഐലീഗ് കിരീടം നേടിക്കൊടുത്ത മികവുമായെത്തിയ കിബുവില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ വലിയ പ്രതീക്ഷവെച്ചുവെങ്കിലും അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സിനെ മികവിലേക്ക് ഉയര്‍ത്താനായില്ല. ഹൈദരാബാദിനെതിരാ മത്സരത്തിന് ശേഷമുള്ള പ്രതികരണത്തില്‍ അദ്ദേഹം തന്റെ നിരാശ വെളിപ്പെടുത്തിയിരുന്നു. 'വളരെ നിരാശപ്പെടുത്തുന്ന സീസണാണിതെന്നും ഏറ്റവും മികച്ച പരിശീലനം നല്‍കുന്നതിന് ശ്രമിച്ചെന്നും എന്നാല്‍ സീസണില്‍ മികച്ച തുടക്കം ലഭിച്ചില്ലെന്നും സ്ഥിരതയോടെ കളിക്കാന്‍ സാധിച്ചില്ലെന്നുമാണ്' കിബു മത്സരത്തിന് ശേഷം പ്രതികരിച്ചത്.

kibuvicuna

വമ്പന്‍ താരങ്ങളെ എത്തിച്ചിട്ടും ബ്ലാസ്റ്റേഴ്‌സിന് ഇത്തവണ പച്ചപിടിക്കാന്‍ സാധിച്ചില്ല എന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. കോസ്റ്റ, ബക്കാരി തുടങ്ങിയ പ്രതിരോധ താരങ്ങളും മധ്യനിരയില്‍ വിന്‍സെന്റ് ഗോമസും മുന്നേറ്റത്തില്‍ ഗാരി ഹൂപ്പറുമെല്ലാം വലിയ പ്രതീക്ഷ നല്‍കിയെങ്കിലും കളത്തില്‍ ഒന്നും ചെയ്യാനായില്ല. കിബു പടിയിറങ്ങുമ്പോള്‍ പകരം ആരെന്നത് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിട്ടില്ല.

ഐഎസ്എല്ലില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള നിരയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റേത്. സാമൂഹ്യ മാധ്യമങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന് നിരവധി ഫോളോവേഴ്‌സുണ്ട്. എന്നാല്‍ ഇവരുടെയെല്ലാം പ്രതീക്ഷക്കൊത്ത് ഉയരാന്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ക്ക് സാധിക്കാതെ പോയി. ഇൗ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറക്കിയ തീം സോങ്ങിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

Story first published: Wednesday, February 17, 2021, 11:11 [IST]
Other articles published on Feb 17, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X