For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: ആറും നാലും പത്തു ഗോളുകള്‍! പോരാടാന്‍ വൈകി ഈസ്റ്റ് ബംഗാള്‍, ഗോള്‍മഴയില്‍ ഒഡീഷയ്ക്ക് ജയം

വാസ്‌കോഡ ഗാമ: ആറും നാലും പത്തു ഗോളുകള്‍! ഗോള്‍മഴ കൊണ്ട് നനഞ്ഞ ആവേശകരമായ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെതിരെ ഒഡീഷ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ഹെക്ടര്‍ റോഡാസ് (33', 40'), ഹാവി ഹെര്‍ണാണ്ടസ് (45'), അരിഡായി കാബ്രേറ (71', 90+3'), ഇസാക്ക് വാന്‍ലാല്‍റുവാത്‌ഫെല (83') എന്നിവരുടെ ഗോള്‍ മികവിലാണ് ഒഡീഷ ജയിച്ചു കയറിയത്.

മറുഭാഗത്ത് എസ്‌സി ഈസ്റ്റ് ബംഗാള്‍ പോരാട്ടം തുടങ്ങാന്‍ ഒരല്‍പ്പം വൈകിപ്പോയി. ആദ്യ പകുതിയില്‍ ഡാരന്‍ സിഡോയല്‍ കുറിച്ച ആദ്യ ഗോളിന് ശേഷം 81 ആം മിനിറ്റുവരെ ഈസ്റ്റ് ബംഗാള്‍ കാത്തുനിന്നു രണ്ടാമത്തെ ഗോളിനായി. ശേഷം രണ്ടാം പകുതിയുടെ അധികസമയത്താണ് രണ്ടു ഗോളുകള്‍ കൂടി ഈസ്റ്റ് ബംഗാള്‍ കുറിച്ചത്.

ഈസ്റ്റ് ബംഗാളിനായി തോങ്കോസിയം ഹോക്കിപ്പും (81'), ഡാനിയേല്‍ ചീമയും (90', 90+2' പെനാല്‍റ്റി) രണ്ടാം പകുതിയില്‍ ഗോള്‍ നേടി. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയാണ് ഒഡീഷ എഫ്‌സി. രണ്ടു മത്സരങ്ങളില്‍ രണ്ടും ജയിച്ചാണ് ടീമിന്റെ കുതിപ്പ്. മറുഭാഗത്ത് എസ് സി ഈസ്റ്റ് ബംഗാള്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു തോല്‍വിയും ഒരു സമനിലയുമായി 10 ആം സ്ഥാനത്ത് ഇരിപ്പുറപ്പിക്കുകയാണ്.

ISL 2021-22: Odisha FC Wins A Thriller Against SC East Bengal; Rodas, Cabrera Score Double

നാടകീയമായിരുന്നു തിലക് മൈതാനത്ത് ഒഡീഷ എഫ്‌സി - എസ് സി ഈസ്റ്റ് ബംഗാള്‍ പോരാട്ടം. ഗോളടിക്ക് തുടക്കമിട്ടത് ഈസ്റ്റ് ബംഗാളാണ്. 13 ആം മിനിറ്റില്‍ രാജു ഗെയ്ക്‌വാഡിന്റെ ലോങ് ത്രോ ഗോളിലേക്ക് വഴിതെളിച്ചു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സിഡോയല്‍ അവസരം മുതലാക്കി പന്തിനെ ഉന്നം തെറ്റാതെ പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ചു. 20 മിനിറ്റുകള്‍ക്ക് ഇപ്പുറം ഒഡീഷയും വരാനുള്ള കൊടുങ്കാറ്റിന്റെ സൂചന നല്‍കി അക്കൗണ്ട് തുറന്നു. ഹാവി ഫെര്‍ണാണ്ടസില്‍ നിന്നും കിട്ടിയ പന്തിനെ ഭംഗിയായി റോഡാസ് ഹെഡ് ചെയ്ത് വലയ്ക്കുള്ളിലാക്കി. ആദ്യ ഗോളിന്റെ തനിയാവര്‍ത്തനമായിരുന്നു ഒഡീഷയുടെ രണ്ടാമത്തെ ഗോളും. ഹാവി - റോഡാസ് കൂട്ടുകെട്ട് വീണ്ടും പന്തിനെ ഈസ്റ്റ് ബംഗാളിന്റെ വലയ്ക്കകത്താക്കി.

45 ആം മിനിറ്റിലാണ് ഒഡീഷയുടെ മൂന്നാമത്തെ ഗോള്‍. കോര്‍ണര്‍ കിക്കെടുത്ത ഹാവി ഫെര്‍ണാണ്ടസ് മഴവില്ലഴക് തീര്‍ത്ത് പന്തിനെ ബംഗാളിന്റെ പോസ്റ്റിനകത്തേക്ക് വളച്ചിറക്കി. രണ്ടാം പകുതിയിലും ഒഡീഷ ഗോളടി തുടര്‍ന്നതോടെ പോരാട്ടം അവസാനിച്ചെന്നാണ് ഏവരും കരുതിയത്. 71 ആം മിനിറ്റില്‍ ഫ്രീക്കിലൂടെ അരിഡായി ഒഡീഷയുടെ നാലാം ഗോള്‍ കണ്ടെത്തി. പോസ്റ്റിന്റെ വലതു മൂലയിലേക്ക് അളന്നുമുറിച്ച തൊടുത്ത അരിഡായിയുടെ ഷോട്ട് തടുക്കാന്‍ ഗോള്‍ കീപ്പര്‍ സുവമിന് അവസരമുണ്ടായില്ല.

എല്ലാം കഴിഞ്ഞെന്ന് കരുതിയിരിക്കുമ്പോഴാണ് ഹോക്കിപ്പ് ഈസ്റ്റ് ബംഗാളിനായി രണ്ടാമത്തെ ഗോളടിക്കുന്നത്. റാഫിക്കിന്റെ മികച്ച ക്രോസില്‍ ഹെഡ് ചെയ്യേണ്ട ഉത്തരവാദിത്വം ഹോക്കിപ്പ് കൃത്യതയോടെ നിര്‍വഹിച്ചു. എന്നാല്‍ ഒഡീഷയുണ്ടോ വിട്ടുകൊടുക്കുന്നു. 82 ആം മിനിറ്റില്‍ ഇസാക്കും തൊടുത്തു ലക്ഷ്യം കണ്ടൊരു ഷോട്ട്. ഇതോടെ സ്‌കോര്‍ 5 - 2. 90 ആം മിനിറ്റില്‍ ചീമയാണ് ഒഡീഷയെ ഞെട്ടിച്ചത്. ഈസ്റ്റ് ബംഗാള്‍ നേടിയെടുത്ത കോര്‍ണറില്‍ നിന്നും ചീമ പായിച്ച ഷോട്ട് കമല്‍ജിത്തിനെ കാഴ്ച്ചക്കാരനാക്കി ഒഡീഷയുടെ വലയില്‍ തുളഞ്ഞുകയറി. തൊട്ടുപിന്നാലെ ചീമയെ ബോക്‌സിനകത്ത് വീഴ്ത്തിയതിന് റഫറി ഈസ്റ്റ് ബംഗാളിന് പെനാല്‍റ്റി അനുവദിച്ചു. കിട്ടിയ അവസരം ലക്ഷ്യത്തിലെത്തിക്കുന്നതില്‍ ചീമ പിഴവു വരുത്തിയില്ല. ഈ സമയം ഗോള്‍ നില 5 - 4.

സമനില പിടിച്ചുവാങ്ങാനായി ഈസ്റ്റ് ബംഗാള്‍ കയ്യും മെയ്യും മറന്ന് നില്‍ക്കുന്നതിനിടെയാണ് അരിഡായി ഒരിക്കല്‍ക്കൂടി വില്ലനാവുന്നത്. ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് അരിഡായി പന്തിനെ വലയ്ക്കുള്ളിലാക്കി. ബോക്‌സിനകത്ത് വെച്ച് ജോനാഥാസ് നല്‍കിയ ബാക്ക്ഹീല്‍ പാസാണ് ഗോളിന് കാരണമായത്. ഇതോടെ ഈസ്റ്റ് ബംഗാളിന്റെ തോല്‍വിയും സമ്പൂര്‍ണമായി.

Story first published: Tuesday, November 30, 2021, 22:14 [IST]
Other articles published on Nov 30, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+