വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: പെനാല്‍റ്റി നഷ്ടപ്പെടുത്തി സുനില്‍ ഛേത്രി; ബെംഗളൂരുവിനെതിരെ ഒഡീഷയ്ക്ക് തകര്‍പ്പന്‍ ജയം!

വാസ്‌കോഡ ഗാമ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ ഒഡീഷ എഫ്‌സിക്ക് വിജയത്തുടക്കം. തിലക് മൈതാനത്ത് നടന്ന മത്സരത്തില്‍ ശക്തരായ ബെംഗളൂരു എഫ്‌സിയെ ഒഡീഷ എഫ്‌സി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തളച്ചു.

ഹാവി ഹെര്‍ണാണ്ടസിന്റെ വകയായിരുന്നു ഒഡീഷയുടെ രണ്ടു ഗോളുകള്‍. ഒരു ഗോള്‍ അരിഡായി കാര്‍ബേരയും കണ്ടെത്തി. മൂന്നാം മിനിറ്റിലും 51 ആം മിനിറ്റിലും രണ്ടാം പകുതിയുടെ അധികനേരത്തും ഒഡീഷ ബെംഗളൂരുവിന്റെ വല ചലിപ്പിച്ചു. മറുപക്ഷത്ത് അലന്‍ കോസ്റ്റയിലൂടെ (21') ബെംഗളൂരു എഫ്‌സി ഒരു ഗോള്‍ മടക്കി.

ISL 2021-22: Odisha FC Starts The New ISL Season With A Win; Bengaluru Faces First Defeat

രണ്ടു മാറ്റങ്ങളുമായാണ് ബെംഗളൂരു ഒഡീഷയ്‌ക്കെതിരെ ഇറങ്ങിയത്. ക്ലീറ്റണ്‍ സില്‍വയ്ക്ക് പകരം പ്രിന്‍സ് ഇബാരയും സെന്റര്‍ ബാക്കില്‍ അജിത്തിന് പകരം റോഷന്‍ സിങ്ങും ബെംഗളൂരുവിനായി കളത്തിലെത്തി.

എന്നാല്‍ ബെംഗളൂരുവിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു ഒഡീഷയുടെ തുടക്കം. മൂന്നാം മിനിറ്റില്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ പിഴവ് മുതലെടുത്ത് ഹാവി ഹെര്‍ണാണ്ടസ് ഒഡീഷയെ മുന്നിലെത്തിച്ചു. തുടര്‍ന്നുള്ള മിനിറ്റുകളില്‍ പന്തടക്കുന്നതില്‍ ബെംഗളൂരു ശ്രദ്ധ ചെലുത്തി. ഇതോടെ ഒഡീഷയുടെ ആക്രമണങ്ങളുടെ വേഗവും കുറഞ്ഞു.

19 ആം മിനിറ്റില്‍ ഇടതു വിങ്ങില്‍ നിന്നും ഇബാര എണ്ണം പറഞ്ഞൊരു ഷോട്ടുതിര്‍ത്തെങ്കിലും കമല്‍ജിത്ത് ഒഡീഷയുടെ രക്ഷകനായി. എന്നാല്‍ തൊട്ടുപിന്നാലെ അലന്‍ കോസ്റ്റ ബെംഗളൂരവിനായി സമനില ഗോള്‍ പിടിച്ചുവാങ്ങി. ഗോള്‍ ലൈന്‍ സേവിലൂടെ ഹെക്ടര്‍ റോഡോസ് വഴങ്ങിയ കോര്‍ണറാണ് ബെംഗളൂരുവിന് ഗോളവസരം ഒരുക്കിയത്. പന്തിനെ വലയിലേക്ക് ഹെഡ് ചെയ്യേണ്ട ഉത്തരവാദിത്വം കോസ്റ്റ ഭംഗിയായി നിര്‍വഹിച്ചു.

ആദ്യ പുകതിയില്‍ കാര്യമായ മുന്നേറ്റങ്ങള്‍ കണ്ടില്ലെങ്കിലും രണ്ടാം പകുതി സംഭവബഹുലമായി. 50 ആം മിനിറ്റില്‍ ബോക്‌സിന് മുന്നില്‍വെച്ച് ജോനാഥനെ ഉദാന്ത സിങ് ഫൗള്‍ ചെയ്തതിന് റഫറി ഒഡീഷയ്ക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു. ഫ്രീകിക്കെടുത്ത ഹാവി ഫെര്‍ണാണ്ടസാകട്ടെ, പന്തിനെ ഒരിക്കല്‍ക്കൂടി വലയ്ക്കുള്ളിലാക്കി. കളി തിരിച്ചുപിടിക്കാനായി 57 ആം മിനിറ്റില്‍ മൂന്ന് സബ്സ്റ്റിറ്റിയൂഷനുകളാണ് ബെംഗളൂരു ഒരേസമയം വരുത്തിയത്. കിങ്ങിന് പകരം പ്രത്ഥീക്കും ഉദാന്തയ്ക്ക് പകരം ക്ലീറ്റണും ആഷിഖിന് പകരം സാര്‍ത്ഥക്കും കളത്തിലിറങ്ങി.

61 ആം മിനിറ്റില്‍ ഗോളിനുള്ള സുവര്‍ണാവസരം ബെംഗളൂരുവിന് കൈവന്നു. ബോക്‌സിനകത്ത് ക്ലീറ്റണ്‍ സില്‍വയെ വീഴ്ത്തിയതിന് റഫറി ബെംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. ഗോളെന്നുറപ്പിച്ച നിമിഷം. പക്ഷെ സുനില്‍ ഛേത്രിക്ക് പിഴച്ചു!

അവസാന മിനിറ്റുകളില്‍ ബെംഗളൂരു ആക്രമണം ശക്തമാക്കിയെങ്കിലും കമല്‍ജിത്ത് വന്‍മതില്‍ കണക്കെ ഒഡീഷയുടെ ഗോള്‍മുഖത്ത് നിലയുറപ്പിച്ചു. രണ്ടാം പകുതിയുടെ അധികസമയത്ത് മൂന്നാമത്തെ ഗോളും കൂടി വീണതോടെയാണ് ബെംഗളൂരുവിന്റെ പരാജയം പൂര്‍ണമായത്. സ്പാനിഷ് താരം അരിഡായി കാര്‍ബേരയുടെ ഒറ്റയാന്‍ മികവില്‍ മൂന്നാമത്തെ ഗോളും ബെംഗളൂരുവിന്റെ വലയില്‍ പതിച്ചു.

ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാമത് ഇടംപിടിച്ചിരിക്കുകയാണ് ഒഡീഷ എഫ്‌സി. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു തോല്‍വിയുമായി ബെംഗളൂരു എഫ്‌സി അഞ്ചാം സ്ഥാനത്താണ്.

Story first published: Wednesday, November 24, 2021, 21:42 [IST]
Other articles published on Nov 24, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X