വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: വീണ്ടും ഷൂട്ടൗട്ട് ദുരന്തം, കപ്പ് കൈവിട്ട് കൊമ്പന്‍മാര്‍- കിരീടം ഹൈദരാബാദിന്

3-1നാണ് ഹൈദരാബാദിന്റെ വ്ിജയം

1

ഫറ്റോര്‍ഡ: 2016ലെ ഫൈനലിന്റെ റീപ്ലയെ അനുസ്മരിപ്പിച്ച ത്രില്ലിങ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു കിരീടത്തിനരികെ കാലിടറി. അന്നു പെനല്‍റ്റി ഷൂട്ടൗട്ടായിരുന്നു കൊമ്പന്‍മാര്‍ക്കു കന്നിക്കിരീടം നിഷേധിച്ചതെങ്കില്‍ ഇത്തവണയും ഷൂട്ടൗട്ടില്‍ മഞ്ഞപ്പടയുടെ കണ്ണീര്‍ വീഴുകയായിരുന്നു. ഷൂട്ടൗട്ടില്‍ 3-1നാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഷൂട്ടൗട്ടില്‍ ആദ്യത്തെ രണ്ടു കിക്കുകളും നഷ്ടപ്പെടുത്തിയതാണ് ബ്ലാസ്റ്റേഴ്‌സിനു വന്‍ തിരിച്ചടിയായി മാറിയത്. മാര്‍ക്കോ ലെസ്‌കോവിച്ച്, കുമാര്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ ആദ്യ രണ്ടു കിക്കുകളും നഷ്ടപ്പെടുത്തി ദുരന്ത നായകരായി മാറിയത്. ജീക്‌സണ്‍ സിങും പെനല്‍റ്റി നഷ്ടപ്പെടുത്തി. മൂന്നു തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഗോളി ലക്ഷ്മികാന്ത് കട്ടിമണിയാണ് ഹൈദരാബാദിന്റെ ഹീറോ. ആയുഷ് അധികാരിക്കു മാത്രമേ പെനല്‍റ്റി ഗോളാക്കി മാറ്റാനായുള്ളൂ.

മറുഭാഗത്ത് കളിയിലുടനീളം തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ബ്ലാസ്റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ ഗില്ലിന് പക്ഷെ ഷൂട്ടൗട്ടില്‍ ഈ മാജിക്ക് ആവര്‍ത്തിക്കാനായില്ല. ഒരു സേവ് പോലും നടത്താന്‍ ഗില്ലിനായില്ല. ഹൈദരാബാദിനായി ക്യാപ്റ്റന്‍ ജാവോ വിക്ടര്‍, ഖാസ്സ കമാറ, മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഹാളിചരണ്‍ നര്‍സറേ എന്നിവരാണ് ഹൈദരാബാദിനായി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടത്. ജാവിയര്‍ സിവെയ്‌റോ മാത്രമാണ് ഷോട്ട് പുറത്തേക്കടിച്ചു പാഴാക്കിയത്. ഹൈദരാബാദിന്റെ കന്നി ഐഎസ്എല്‍ ട്രോഫിയാണിതെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനു മൂന്നാം തവണയാണ് കപ്പിനരികെ കീഴടങ്ങേണ്ടി വന്നത്. നേരത്തേ 2014, 16 സീസണുകളിലും കൊമ്പന്‍മാര്‍ ഫൈനലില്‍ കീഴടങ്ങുകയായിരുന്നു. രണ്ടു തവണയും അത്‌ലറ്റികോ ഡി കൊല്‍ക്കത്തത്തയായിരുന്നു ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും കിരീടം തട്ടിയെടുത്തത്.

നേരത്തേ 68ാം മിനിറ്റില്‍ മലയാളി താരം കെപി രാഹുല്‍ നേടിയ ലോങ്‌റേഞ്ചറിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം അക്കൗണ്ട് തുറന്നത്. ഈ ഗോളില്‍ 87ാം മിനിറ്റില്‍ വരെ കൊമ്പന്‍മാര്‍ 1-0ന്റെ വിജയമുറപ്പിച്ചതായിരുന്നു. എന്നാല്‍ 88ാം മിനിറ്റില്‍ സാഹില്‍ ടവോരയുടെ കണ്ണഞ്ചിക്കുന്ന ഒരു വോളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സിനെ ഹൈദരാബാദ് സ്തബ്ധരാക്കി.

സഹലില്ല, ലൂണ ടീമില്‍

ഫൈനലില്‍ ആക്രമണത്തിനു മുന്‍തൂക്കം നല്‍കിയുള്ള 4-4-2 എന്ന ഫോര്‍മാറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. മറുഭാഗത്ത് 4-2-3-1 എന്ന ഫോര്‍മേഷനിലായിരുന്നു ഹൈദരാബാദ് ഇറങ്ങിയത്. ഇരുടീമുകളുടെയും ഹോംജഴ്‌സി മഞ്ഞയായിരുന്നെങ്കിലും ലീഗ് ഘട്ടത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനു മുകളില്‍ ഫിനിഷ് ചെയ്തതിനാല്‍ ഹൈദരാബാദിനാണ് മഞ്ഞ ജഴ്‌സി ലഭിച്ചത്. ബ്ലാസ്റ്റേഴ്‌സിനു കറുപ്പും നീലയും ചേര്‍ന്ന ജഴ്‌സിയില്‍ ഇറങ്ങേണ്ടി വന്നു.
പ്രതീക്ഷിക്കപ്പെട്ടതു പോലെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. പരിക്കു കാരണം താരത്തിനു ഫൈനല്‍ നഷ്ടമാവുകയായിരുന്നു. എന്നാല്‍ ഉറുഗ്വേയുടെ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടായിരുന്നു. നേരത്തേ അദ്ദേഹം ഫൈനലില്‍ ഉണ്ടാവുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടായിരുന്നു. പക്ഷെ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ലൂണ ആദ്യ ഇലവനില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ഇറക്കി.

2

ആധിപത്യം ബ്ലാസ്റ്റേഴ്‌സിന്

അപകടകാരികളായ ഹൈദരാബാദിനുമേല്‍ ആധിപത്യം പുലര്‍ത്തുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് തുടക്കത്തില്‍ കണ്ടത്. മധ്യനിരയില്‍ പന്ത് കൈവശം വച്ച് കളിച്ച കൊമ്പന്‍മാര്‍ എതിരാളികളെ വെള്ളം കുടിപ്പിച്ചു. ബോള്‍ പൊസെഷനിലും പാസിങിലുമെല്ലാം ബ്ലാസ്റ്റേഴ്‌സായിരുന്നു ഒരുപടി മുന്നില്‍.
ഹൈരാബാദിന്റെ ഗോള്‍ മെഷീന്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയെ നിശബ്ദനാക്കി നിര്‍ത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിരയ്ക്കു സാധിച്ചു. അഞ്ചാം മിനിറ്റില്‍ റഫറിക്കു കളിയിലെ ആദ്യത്തെ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപിനാണ് അഞ്ചാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചത്.

3

ക്രോസ് ബാര്‍ വില്ലനായി

39ാം മിനിറ്റില്‍ അല്‍വാറോ വാസ്‌ക്വസിലൂടെ ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കേണ്ടതായിരുന്നു. പക്ഷെ നിര്‍ഭാഗ്യം കൊണ്ടു മാത്രം കൊമ്പന്‍മാര്‍ക്കു ലീഡ് നേടാനായില്ല. ആദ്യപകുതിയിലെ ഏറ്റവും നല്ല അവസരവും ഇതായിരുന്നു. ഹൈദരബാദ് ബോക്‌സിനകത്തു നിന്നും അഡ്രിയാന്‍ ലൂണ നല്‍കിയ ഹൈ ബോള്‍ നെഞ്ചു കൊണ്ടു സ്വീകരിച്ച ശേഷം ഹര്‍മര്‍ജ്യോത് ഖാബ്ര മൈനസ് നല്‍കുകയായിരുന്നു. ബോക്‌സിനകത്തു നിന്നു തന്നെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അല്‍വാറോ വെടിയുണ്ട കണക്കെയുള്ള ഷോട്ടാണ് തൊടുത്തത്. ഗോളിയും ഹൈദരാബാദ് താരങ്ങളും കാഴ്ചക്കാരായി നിന്നെങ്കിലും ഈ ബോള്‍ ക്രോസ് ബാറില്‍ ശക്തമായി ഇടിച്ച് തെറിക്കുകയായിരുന്നു.
റീബൗണ്ട് ലഭിച്ച ശേഷം ബോക്‌സിനകത്തു നിന്നു തന്നെ ജോര്‍ജ് ഡയസ് ബോക്‌സിനു കുറുകെ ക്രോസ് ചെയ്തപ്പോള്‍ കെപി രാഹുല്‍ അവിടെയുണ്ടായിരുന്നു. പക്ഷെ താരത്തിനു പന്ത് കണക്ട് ചെയ്യാനായില്ല.

4

രക്ഷകനായി ഗില്‍

ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ സെറ്റ് പീസിലൂടെ ഹൈദരാബാദിനു മുന്നിലെത്താന്‍ മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഗോളി പ്രഭ്‌സുഖന്‍ ഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. ആശിഷ് റായിയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച ഫ്രീകിക്കാണ് ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് ഭീതി വിതച്ചത്. ബോക്‌സിലേക്കു വന്ന ഫ്രീകിക്ക് പകരക്കാരനായി ഇറങ്ങിയ ജാവിയര്‍ സിവെയ്‌റോയ്ക്കു പാകമായിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന താരം മികച്ചൊരു ഹെഡ്ഡറാണ് പരീക്ഷിച്ചത്. പക്ഷെ ഗോളി ഗില്‍ കാല്‍മുട്ടിലൂന്നി അതു ബ്ലോക്ക് ചെയ്യുകയായിരുന്നു. വായുവിലുര്‍ന്ന പന്ത് ഹെഡ്ഡറിലൂടെ വലയിലാത്താന്‍ ഹൈദരാബാദ് താരങ്ങള്‍ ഇരമ്പിത്തെിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് അപകടമൊഴിവാക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി 1-1നു അവസാനിക്കുകയും ചെയ്തു.

ഗില്ലിന്റെ തകര്‍പ്പന്‍ സേവ്

ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയായിരുന്നു രണ്ടാംപകുതിയുടെ തുടക്കം. ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനു കോര്‍ണര്‍ കിക്ക് നേടിയെടുക്കാനും സാധിച്ചു. പക്ഷെ അതു ഗോളാക്കാന്‍ സാധിച്ചില്ല. പിന്നാലെ ഹൈദരാബാദിന്റെ അതിവേഗ കൗണ്ടര്‍ അറ്റാക്ക് ഗില്‍ രക്ഷപ്പെടുത്തി. ബോക്‌സിനു പുറത്തേക്കിറങ്ങിയാണ് വലതു മൂലയില്‍ നിന്നും ഗില്‍ ബോള്‍ അടിച്ചകറ്റിയത്.
49ാം മിനിറ്റില്‍ ഗില്ലിന്റെ തകര്‍പ്പന്‍ സേവ് ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചു. ബോക്‌സിനു പുറത്തു നിന്നും ജാവോ വിക്ടര്‍ ഒരു ലോങ്‌റേഞ്ചര്‍ തൊടുക്കുകയായിരുന്നു. എന്നാല്‍ ഗില്‍ അതു വലതു വശത്തേക്കു നീങ്ങി സാഹസികമായി ബ്ലോക്ക് ചെയ്യുകയായിരുന്നു.

5

ഒഗ്‌ബെച്ചെയുടെ വെടിയുണ്ട

54ാം മിനിറ്റില്‍ ഭാഗ്യം കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് ലീഡ് വഴങ്ങുന്നതില്‍ നിന്നും രക്ഷപ്പെട്ടത്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ ഗോളടിവീരനും ഈ സീസണില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരവുമായ ഒഗ്‌ബെച്ചെ അതു പുറത്തക്കടിച്ചു പാഴാക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സിനു ആശ്വാസമായി. വലതുവിങില്‍ നിന്നും സഹതാരം നല്‍കിയ ബോളുമായി അകത്തേക്കു കയറിയ ഒഗ്‌ബെച്ചെയ്ക്കു മുന്നില്‍ ഗോളി ഗില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷെ താരത്തിന്റെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പറന്നു.

6

രാഹുല്‍, ഗോള്‍!!

68ാം മിനിറ്റില്‍ സ്‌റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ഇളക്കി മറിച്ചുകൊണ്ട് മലയാളി താരം കെപി രാഹുലിലൂടെ ബ്ലാസറ്റേഴ്‌സ് മുന്നിലെത്തി. അതുവരെ ഹൈദരാബാദ് തുടരെ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് തുടരെ റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ എതിര്‍ വല കുലുങ്ങുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതിനിടെയാണ് എന്താണ് സംഭവിച്ചതെന്നു പോലും മനസ്സിലാവുന്നതിനു മുമ്പ് രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം കണ്ടത്.
കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു ഈ ഗോള്‍. പന്തുമായി പറന്നെത്തിയ രാഹുല്‍ ബോക്‌സിനു തൊട്ടരികില്‍ വച്ച് ഒരു ലോങ്‌റേഞ്ചറാണ് തൊടുത്തത്. അതു ഗോളി കട്ടിമണിക്കു നേരെ തന്നെയാണ് വന്നത്. പക്ഷെ കട്ടിമണിയുടെ കൈകളില്‍ നിന്നും വഴുതിയ ബോള്‍ വലയിലേക്കു കയറുകയായിരുന്നു. ഇതോടെ ആരാധകര്‍ ഇളകിമറിഞ്ഞു.

7

തിരിച്ചടിച്ച് ഹൈദരാബാദ്

രാഹുലിന്റെ ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ് 1-0ന്റെ വിജയത്തോടെ കിരീടമുറപ്പിച്ചിരുക്കെയാണ് 88ാം മിനിറ്റില്‍ സാഹില്‍ ടവോരയുടെ തീയുണ്ട ബ്ലാസ്‌റ്റേഴ്‌സിന്റെ വല 'കീറിയത്'. ഫ്രീകിക്കിനൊവുടില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സില്‍ നിന്നും ക്ലിയര്‍ ചെയ്യപ്പെട്ട ബോള്‍ ബോക്‌സിനു പുറത്തു നിന്ന ടവോരയുടെ കാലിലേക്കാണ് വന്നത്. ഫസ്റ്റ് ടൈം വോളിയാണ് താരം തൊടുത്തത്. ബ്ലാസ്റ്റഴ്‌സ് താരങ്ങള്‍ക്കു മുകളിലൂടെ പന്ത് വലയില്‍ തുളഞ്ഞുകയറിയപ്പോള്‍ അതു വരെ മാജിക്കല്‍ സേവുകള്‍ നടത്തിയ ഗില്‍ നിസ്സഹായനായിരുന്നു. അദ്ദേഹം മുഴുനീളന്‍ ഡൈവ് ചെയ്‌തെങ്കിലും തൊടാന്‍ പോലും അവസരം നല്‍കാതെയാണ് പന്ത് വലയില്‍ പതിച്ചത്.

പ്ലെയിങ് ഇലവന്‍

കേരള ബ്ലാസ്റ്റേഴ്‌സ് (4-4-2): പ്രഭ്‌സുഖന്‍ ഗില്‍ (ഗോള്‍കീപ്പര്‍), സന്ദീപ് സിങ്, റുവ ഹോര്‍മിപാം, മാര്‍ക്കോ ലെസ്‌കോവിച്ച്, ലാല്‍താംഗ ക്വാല്‍റിങ്, ഹര്‍മന്‍ജ്യോത് ഖാബ്ര, അഡ്രിയാന്‍ ലൂണ, ജീക്‌സണ്‍ സിങ്, കെപി രാഹുല്‍, ജോര്‍ജ് ഡയസ്, അല്‍വാറോ വാസ്‌ക്വസ്.

ഹൈദരാബാദ് എഫ്‌സി (4-2-3-1): ലക്ഷ്മികാന്ത് കട്ടിമണി (ഗോള്‍കീപ്പര്‍), ചിംഗ്ലെന്‍സെന സിങ്, യുവാനന്‍, ആകാഷ് മിശ്ര, ആശിഷ് റായ്, ജാവോ വിക്ടര്‍, അനികേത് ജാദവ്, യാസിര്‍ മുഹമ്മദ്, സൗവിക് ചക്രവര്‍ത്തി, ജോള്‍ ചിയാനിസ്, ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെ.

Story first published: Sunday, March 20, 2022, 23:01 [IST]
Other articles published on Mar 20, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X