ISL 2021: ഹൈദരാബാദിനെ ഇടിച്ചു വീഴ്ത്തി കൊമ്പന്‍മാര്‍, ത്രില്ലിങ് ജയം- ബ്ലാസ്റ്റ്‌ഴേസ് തലപ്പത്ത്!

ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം ബ്ലാസ്‌റ്റേഴ്‌സ് ISL പോയന്റ് പട്ടികയില്‍ ഒന്നാമത് | Oneindia Malayalam

വാസ്‌കോ: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടു സമനിലകള്‍ക്കു ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട കീഴടക്കിയത്. 42ാം മിനിറ്റില്‍ അല്‍വാറോ വാസ്‌ക്വസ്സ് തകര്‍പ്പനൊരു വോളിയിലൂടെ നേടിയ ഗോളാണ് മല്‍സരവിധി നിര്‍ണയിച്ചത്. ഹീറോ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. സീസണിലെ നാലാമത്തെ ഗോള്‍ കൂടിയാണ് വാസ്ക്വസ് നേടിയത്. ഹൈദരാബാദിനെതിരേ നേടിയ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നു. 10 മല്‍സരങ്ങളില്‍ 17 പോയിന്റോടെയാണ് മഞ്ഞപ്പട ലീഗിലെ ഒന്നാംസ്ഥാനക്കാരായത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിക്കും ഇതേ പോയിന്റ് തന്നെയാണുള്ളതെങ്കിലും മികച്ച ഗോള്‍ശരാശരിയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഒന്നാംസ്ഥാനക്കാരാവുകയായിരുന്നു.

തുടക്കം മുതല്‍ അറ്റാക്കിങ് ഗെയിമായിരുന്നു ബ്ലാസ്‌റ്റേഴ്‌സും ഹൈദരാബാദും കാഴ്ചവച്ചത്. ഹൈ പ്രസിങ് ഗെയിം കാഴ്ചവച്ച ഹൈദരാബാദിനായിരുന്നു കളിയില്‍ മുന്‍തൂക്കം. പന്ത് ലഭിച്ചപ്പോഴെല്ലാം ബ്ലാസ്‌റ്റേഴ്‌സും ചടുലമായ നീക്കങ്ങളിലൂടെ ഹൈദരാബാദ് ഗോള്‍മുഖത്ത് റെയ്ഡ് നടത്തിക്കൊണ്ടിരുന്നു. നാലാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്നാണ് ആദ്യത്തെ നീക്കം കണ്ടത്. കൗണ്ടര്‍ അറ്റാക്കായിരുന്നു ഇത്. ഇടതുവിങിലൂടെ അഡ്രിയാന്‍ ലൂണയായിരുന്നു ബോളുമായി ഹൈദരാബാദ് ഗോള്‍മുഖത്തേത്തു പറന്നെത്തിയത്. വലതു വിങിലേക്കു അദ്ദേഹം നല്‍കിയ ബോള്‍ പക്ഷെ ഹൈദരാബാദ് താരം ക്ലിയര്‍ ചെയ്തു.

ഒമ്പതാം മിനിറ്റില്‍ ഹൈദരാബാദ് ലീഡ് നേടേണ്ടതായിരുന്നു. പക്ഷെ നിര്‍ഭാഗ്യം അവരെ ഗോള്‍ നേടുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തി. ഇടതു വിങില്‍ നിന്നുള്ള എഡു ഗാര്‍ഷ്യയുടെ ഫ്രീകിക്ക് വലയിലേക്ക് താഴ്ന്നിറങ്ങി. ചാടിയുയര്‍ന്ന ഗോളി പ്രഭ്‌സുഖന്‍ ഗില്ലിന്റെ വിരലില്‍ തട്ടിയ ശേഷം ക്രോസ്ബാറിലും ഇടിച്ച് പന്ത് തെറിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു.

24ാം മിനിറ്റില്‍ ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ ഒരു കണ്ണഞ്ചിക്കുന്ന സേവ് ബ്ലാസ്‌റ്റേഴ്‌സിനു ലീഡ് നിഷേധിച്ചു. അവിശ്വസീനയമെന്നു മാത്രമേ ഈ സേവിനെ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഒഗ്‌ബെച്ചെയുടെ പിഴവില്‍ നിന്നും പന്ത് തട്ടിയെടുത്ത ശേഷം അഡ്രിയാന്‍ ലൂണ വലതു മൂലയില്‍ നിന്നും ബോക്‌സിലേക്കു അളന്നുമുറിച്ചു നല്‍കിയ ക്രോസ് ബോക്‌സിനകത്ത് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജോര്‍ജ് ഡയസിന് കൃത്യമായിരുന്നു. തകര്‍പ്പനൊരു ഡൈവിങ് ഹെഡ്ഡറാണ് ഡയസ് പരീക്ഷിച്ചത്. ഗോളി കട്ടിമണി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. ഗോളെന്നുറപ്പായിരുന്ന ഹെഡ്ഡര്‍ കട്ടിമണി വലത്തോട്ട് പൊടുന്നനെ നീങ്ങി ബ്ലോക്ക് ചെയ്യുകയായിരുന്നു.

42ാം മിനിറ്റില്‍ ഹൈദരാബാദിനെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ട് തുറന്നു. കിടിലന്‍ സൈഡ് വോളിയിലൂടെയാണ് താരം വലകുലുക്കിയത്. അപകടമുയര്‍ത്തില്ലെന്നു കരുതിയ ഹര്‍മന്‍ജ്യോത് ഖാബ്രയുടെ ത്രോയായിരുന്നു ഗോളിനു വഴിയൊരുക്കിയത്. വലതു വിങില്‍ ന്നും ഖാബ്രയുടെ ലോങ് ത്രോ ഹൈദരാബാദ് ബോക്‌സിനകത്ത് വച്ച് ബ്ലാസ്‌റ്റേഴ്‌സ് താരം പിറകിലേക്ക് ഹെഡ്ഡ് ചെയ്യുന്നു. പിന്നാലെ ഹൈദരാബാദ് താരത്തിന്റെ മറ്റൊരു ഹെഡ്ഡര്‍. ഇതും പിറകിലേക്കു തന്നെയായിരുന്നു. ഇതു ലഭിച്ചത് സെക്കന്റ് പോസ്റ്റിനടുത്തേക്ക് ഓടിയെത്തിയ, മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വാസ്‌ക്വസിനായിരുന്നു. തകര്‍പ്പനൊരു സൈഡ് വോളിയിലൂടെ വാസ്‌ക്വസ് വലയിലേക്കു പന്ത് അടിച്ചുകയറ്റിയപ്പോള്‍ ഗോളി കട്ടിമണി നിസ്സഹായനായിരുന്നു. ആദ്യ പകുതി 1-0ന്റെ ലീഡുമായി അവസാനിപ്പിക്കാന്‍ മഞ്ഞപ്പടയ്ക്കു സാധിച്ചു.

രണ്ടാംപകുതിയില്‍ സമനില ഗോളിനായി ഹൈദരാബാദ് ഒന്നിനു പിറകെ ഒന്നായി മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷെ അവയൊന്നുമ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെയും ഗോള്‍കീപ്പറെയും കീഴടക്കാന്‍ ശേഷിയുള്ളതായിരുന്നില്ല. ഹൈദരാബാദിന്റെ ഗോളടിവീരന്‍ ബര്‍ത്തലോമിയോ ഒഗ്‌ബെച്ചെയെ ഫലപ്രദമായി പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയ്ക്കു സാധിച്ചു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, January 9, 2022, 21:37 [IST]
Other articles published on Jan 9, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X