വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: ഗോവയെ കെട്ടുകെട്ടിച്ച് ജംഷഡ്പൂര്‍, വാല്‍സ്‌കിസിന് രണ്ടു ഗോള്‍

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ ജംഷഡ്പൂര്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജംഷഡ്പൂര്‍ എഫ്‌സി ജയിച്ചുകയറിയത്. ജംഷഡ്പൂരിനായി നെരിജുസ് വാല്‍സ്‌കിസ് (51', 61') രണ്ടു ഗോളടിച്ചു. ജോര്‍ദന്‍ മുറെ (80') ഒന്നും. അയ്‌റം കാബ്രേറയുടെ (86') വകയായിരുന്നു ഗോവയുടെ ആശ്വാസ മറുപടി. ജയത്തോടെ പോയിന്റ് പട്ടികയിലെ ആദ്യസ്ഥാനത്ത് ജംഷഡ്പൂര്‍ എഫ്‌സി ഇരിപ്പുറപ്പിച്ചു. രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയുമാണ് ജംഷഡ്പൂരിന്റെ അക്കൗണ്ടിലുള്ളത്. കളിച്ച രണ്ടു മത്സരവും തോറ്റ എഫ്‌സി ഗോവ അവസാന സ്ഥാനത്തും തുടരുന്നു.

ISL 2021-22: Jamshedpur FC Clinches A Thriller Victory Against FC Goa; Valskis Scores Two

തുടക്കത്തിലെ പന്തിനെ വലയിലെത്തിച്ചുകൊണ്ടായിരുന്നു ജംഷഡ്പൂരിന്റെ തുടക്കം. എട്ടാം മിനിറ്റില്‍ ജംഷഡ്പൂര്‍ നേടിയെടുത്ത കോര്‍ണര്‍ ഗോളിലേക്ക് വഴിതെളിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. വലതു വിങ്ങില്‍ നിന്നും കോമല്‍ തതല്‍ വളച്ചിറക്കിയ മനോഹരമായ ഷോട്ട് പോസ്റ്റിനകത്ത് കയറുകയായിരുന്നു. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിധിച്ചു. ശേഷം ആദ്യപകുതിയില്‍ ഫലവത്തായ മുന്നേങ്ങള്‍ക്ക് പരിപൂര്‍ണത നല്‍കാന്‍ ജംഷഡ്പൂരിന് കഴിഞ്ഞില്ല. മറുപക്ഷത്ത് ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന്റെ മികവിലാണ് എഫ്‌സി ഗോവ പൊരുതിയത്. ഗോളവസരങ്ങള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ ഗോവയ്ക്കും ആദ്യ പകുതിയില്‍ കഴിയാതെ പോയി.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും പിറന്നത്. 51 ആം മിനിറ്റില്‍ ജംഷഡ്പൂര്‍ ഗോളടിക്ക് തുടക്കമിട്ടു. ഡൗംഗല്‍ - സ്റ്റിയുവാര്‍ട്ട് ജോടി ആവിഷ്‌കരിച്ച മുന്നേറ്റമാണ് ഗോളിലേക്ക് വഴിതെളിച്ചത്. സ്റ്റിയുവാര്‍ട്ടില്‍ നിന്നും ലഭിച്ച പന്തിനെ വാല്‍സ്‌കിസ് ഉന്നംതെറ്റാതെ വലയ്ക്കുള്ളിലാക്കി. പത്തു മിനിറ്റിന്റെ താമസമേയുണ്ടായുള്ളൂ രണ്ടാമത്തെ ഗോളും വീഴാന്‍. വാല്‍സ്‌കിസുതന്നെ വീണ്ടും ഹീറോ. സ്റ്റ്യുവാര്‍ട്ടിന്റെ വളഞ്ഞിറങ്ങിയ ഫ്രീകിക്കില്‍ തലവെയ്‌ക്കേണ്ട ഉത്തരവാദിത്വമാണ് വാല്‍സിക്‌സിനുണ്ടായത്. മാര്‍ക്ക് ചെയ്തുനിന്ന എതിരാളിയെ നിര്‍ണായക അവസരത്തില്‍ കബളിപ്പിച്ച് മുന്നേറിയ വാല്‍സ്‌കിസ് പന്തിനെ ഒരിക്കല്‍ക്കൂടി പോസ്റ്റിനകത്താക്കി.

81 ആം മിനിറ്റില്‍ മൂന്നാമതും ജംഷഡ്പൂര്‍ ഗോളടിച്ചതോടെയാണ് മത്സരം ഏറെക്കുറെ തീരുമാനമായത്. സ്റ്റിയുവാര്‍ട്ടിന് പകരക്കാരനായി കളത്തിലെത്തിയ ജോര്‍ദന്‍ മുറെ നേരിട്ട ആദ്യ ക്രോസില്‍ത്തന്നെ ടീമിനായി ഗോള്‍ നേടി. അവസാന മിനിറ്റുകളില്‍ ഗോളിനായി ആഞ്ഞടിക്കുന്ന ഗോവയെയാണ് മത്സരം തുടര്‍ന്ന് കണ്ടത്. 83 ആം മിനിറ്റില്‍ എഡു ബേഡിയയുടെ എണ്ണം പറഞ്ഞൊരു ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. എന്നാല്‍ ഗോവ വിട്ടുകൊടുത്തില്ല. 86 ആം മിനിറ്റില്‍ കാബ്രേറയിലൂടെ ആതിഥേയര്‍ ആദ്യ ഗോള്‍ കുറിച്ചു. ഇടതു വിങ്ങില്‍ നിന്നും ഓര്‍ടിസ് നല്‍കിയ ഗംഭീര ക്രോസിനെ ഏറ്റുവാങ്ങിയ കാബ്രേറ ഗോള്‍ കീപ്പര്‍ രഹനേഷിനെ കാഴ്ച്ചക്കാരനാക്കി വലയ്ക്കകത്തേക്ക് തൊടുത്തു. 93 ആം മിനിറ്റില്‍ വീണ്ടുമൊരു അവസരം കാബ്രേറയ്ക്ക് കൈവന്നെങ്കിലും രഹനേഷിന്റെ തലയ്ക്ക് മേല പന്തിനെ ഉയര്‍ത്തിയിടാനുള്ള താരത്തിന്റെ ശ്രമം പാഴായി.

Story first published: Friday, November 26, 2021, 21:49 [IST]
Other articles published on Nov 26, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X