വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: അടിച്ചുതകര്‍ത്തു, ബെംഗളൂരുവിനെതിരെ നോര്‍ത്ത് ഈസ്റ്റിന് കനത്ത തോല്‍വി!

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ പതിപ്പില്‍ ബെംഗളൂരു എഫ്‌സിക്ക് വിജയാരംഭം. ജിഎംസി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തറപ്പറ്റിച്ചാണ് ബെംഗളൂരു എഫ്‌സി ജയം പിടിച്ചടക്കിയത്. മത്സരത്തില്‍ ബെംഗളൂരു സര്‍വാധിപത്യം പുലര്‍ത്തി. ക്ലീറ്റണ്‍ സില്‍വ (14'), ജയേഷ് റാണ (42'), പ്രിന്‍സ് ഇബാറ (82') എന്നിവര്‍ ബെംഗളൂരുവിനായി ഗോള്‍ കണ്ടെത്തിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് താരം മഷൂര്‍ ഷെരീഫ് (22') എതിരാളികള്‍ക്ക് ഓണ്‍ ഗോളും സമ്മാനിച്ചു. ആദ്യ പകുതിയിലായിരുന്നു നോര്‍ത്ത് ഈസ്റ്റ് രണ്ടു ഗോളുകളും. ഡെഷോണ്‍ ബ്രൗണും (17') മത്തിയാസ് കോറിയറും (25') നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ സ്‌കോറര്‍മാരായി.

ISL 2021-22: Bengaluru FC Wins Against Northeast United FC In The First Match

ആദ്യ വിസില്‍ തൊട്ട് ആക്രമണത്തിന് മുതിര്‍ന്നാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പന്തുതട്ടിയത്. ഒന്നാം മിനിറ്റില്‍ത്തന്നെ ഡെഷോണ്‍ ബ്രൗണ്‍ ബെംഗളൂരു ക്യാംപില്‍ ആശങ്ക വിതറി. എന്നാല്‍ മത്സരത്തില്‍ ആദ്യ ഗോള്‍ വീഴ്ത്തിയത് ബെംഗളൂരുവാണ്. 14 ആം മിനിറ്റില്‍ ഉദാന്ത സിങ്ങിന്റെ പാസിലൂടെ ക്ലീറ്റണ്‍ സില്‍വ നോര്‍ത്ത് ഈസ്റ്റ് വലയില്‍ പന്തെത്തിച്ചു. തൊട്ടുപിന്നാലെ സമനില ഗോള്‍ കണ്ടെത്തിയ നോര്‍ത്ത് ഈസ്റ്റും പോരാട്ടം കടുപ്പമാക്കി. 17 ആം മിനിറ്റില്‍ ബ്രൗണ്‍ ബെംഗളൂരു പ്രതിരോധത്തെ നിഷ്ഫലമാക്കി ആദ്യ ഗോള്‍ നേടി. അഞ്ച് മിനിറ്റ് തികച്ച് വേണ്ടി വന്നില്ല മത്സരത്തില്‍ മൂന്നാമത്തെ ഗോള്‍ വീഴാന്‍. ബെംഗളൂരു താരം ആഷിഖ് കുരുണിയന്റെ നീക്കം തടയാനുള്ള ശ്രമം ഓണ്‍ ഗോളില്‍ കലാശിച്ചു. സെന്റര്‍ ബാക്ക് താരം മഷൂര്‍ ഷെരീഫാണ് ഓണ്‍ ഗോളിന് ഇരയായത്. എന്നാല്‍ നോര്‍ത്ത് ഈസ്റ്റ് ശൗര്യം കൈവെടിഞ്ഞില്ല. 26 ആം മിനിറ്റില്‍ സുഹൈറില്‍ നിന്നും ലഭിച്ച മനോഹരമായ ക്രോസിനെ കോറിയര്‍ ബെംഗളൂരുവിന്റെ വലയ്ക്കുള്ളിലാക്കി. ഇതോടെ സ്‌കോര്‍ 2-2.

ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ജയേഷ് റാണയാണ് ബെംഗളൂരുവിന് ഒരിക്കല്‍ക്കൂടി ലീഡ് സമ്മാനിക്കുന്നത്. ബോക്‌സിന്റെ മൂലയ്ക്ക് നിന്നും ജയേഷ് റാണ തൊടുത്ത പന്ത് വെടിയുണ്ട കണക്കെ നോര്‍ത്ത് ഈസ്റ്റിന്റെ പോസ്റ്റില്‍ തുളഞ്ഞുകയറി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ക്ലീറ്റണ്‍ സില്‍വ മഞ്ഞക്കാര്‍ഡ് ഏറ്റുവാങ്ങുന്നതും മത്സരം കണ്ടു. രണ്ടാം പകുതിയില്‍ പന്തടക്കി വെയ്ക്കുന്നതിലായിരുന്നു ബെംഗളൂരുവിന്റെ ശ്രദ്ധ. പന്ത് ഏറിയ സമയവും ബെംഗളൂരുവിന്റെ കാലുകളില്‍ തങ്ങി. 80 ആം മിനിറ്റിലാണ് അടുത്ത ഗോളിന്റെ പിറവി. പന്തുമായി ഓടിയെത്തിയ പ്രിന്‍സ് ഇബാറ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെ വെട്ടിമാറി തൊടുത്ത നീക്കം വലയില്‍ കൃത്യമായി പതിച്ചു. ഇതോടെ സ്‌കോര്‍ 4-2. അവസാന മിനിറ്റുകളില്‍ സമനില പിടിക്കാനായി നോര്‍ത്ത് ഈസ്റ്റ് കിണഞ്ഞു ശ്രമിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം കനപ്പെടുത്തി. ഇതോടെ നോര്‍ത്ത് ഈസ്റ്റ് പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. മത്സരത്തില്‍ ഇരു ടീമുകളും നടത്തിയ പ്രകടനത്തിന്റെ സംഗ്രഹം ചുവടെ കാണാം.

  • ഷോട്ടുകള്‍ - ബെംഗളൂരു: 9, നോര്‍ത്ത് ഈസ്റ്റ്: 12
  • ലക്ഷ്യത്തിലെത്തിയ ഷോട്ടുകള്‍ - ബെംഗളൂരു: 4, നോര്‍ത്ത് ഈസ്റ്റ്: 4
  • പന്തടക്കം - ബെംഗളൂരു: 69 ശതമാനം, നോര്‍ത്ത് ഈസ്റ്റ്: 31 ശതമാനം
  • പാസുകള്‍ - ബെംഗളൂരു: 463, നോര്‍ത്ത് ഈസ്റ്റ്: 207
  • പാസുകളുടെ കൃത്യത - ബെംഗളൂരു: 81 ശതമാനം, നോര്‍ത്ത് ഈസ്റ്റ്: 59 ശതമാനം
  • ഫൗളുകള്‍ - ബെംഗളൂരു: 9, നോര്‍ത്ത് ഈസ്റ്റ്: 9
  • മഞ്ഞക്കാര്‍ഡുകള്‍ - ബെംഗളൂരു: 1, നോര്‍ത്ത് ഈസ്റ്റ്: 1
  • ചുവപ്പുക്കാര്‍ഡുകള്‍: ബെംഗളൂരു: 0, നോര്‍ത്ത് ഈസ്റ്റ്: 0
  • ഓഫ്‌സൈഡുകള്‍ - ബെംഗളൂരു: 3, നോര്‍ത്ത് ഈസ്റ്റ്: 5
  • കോര്‍ണറുകള്‍ - ബെംഗളൂരു: 2, നോര്‍ത്ത് ഈസ്റ്റ്: 1
Story first published: Saturday, November 20, 2021, 21:46 [IST]
Other articles published on Nov 20, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X